Image

മുന്നണി ധര്‍മ്മത്തെ മാനിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതായി ശരത് പവാര്‍

Published on 24 March, 2012
മുന്നണി ധര്‍മ്മത്തെ മാനിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതായി ശരത് പവാര്‍
പൂനെ: മുന്നണി ധര്‍മത്തെ മാനിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതായി എന്‍സിപി നേതാവും കേന്ദ്രമന്ത്രിയുമായ ശരത് പവാര്‍.

മഹാരാഷ്ട്രയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ തസ്തികകളില്‍ ബിജെപിയും ശിവസേന ഉള്‍പ്പെടെയുള്ള മറ്റ് പാര്‍ട്ടികളുമായും എന്‍സിപി കൂട്ടുചേര്‍ന്നിരുന്നു. എന്‍സിപിയുടെ ഈ നീക്കം വഞ്ചനയാണെന്ന കോണ്‍ഗ്രസ് ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ശരത് പവാര്‍. എന്നാല്‍ മുന്നണി അച്ചടക്കം എന്‍സിപിക്ക് മാത്രമല്ല ബാധകമെന്നും പൂനെയിലും കോല്‍ഹാപൂരിലും കോണ്‍ഗ്രസ് എന്‍സിപിയോട് സഹൃദയമനോഭാവമല്ല കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് പാര്‍ട്ടി വ്യത്യസ്തമായ നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും വെവ്വേറെയാണ് മത്സരിച്ചതെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക