Image

ക്രൂഡ് ഓയില്‍ വില: സര്‍ക്കാരിന് കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്ന് പ്രണാബ് മുഖര്‍ജി

Published on 24 March, 2012
ക്രൂഡ് ഓയില്‍ വില: സര്‍ക്കാരിന് കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്ന് പ്രണാബ് മുഖര്‍ജി
ന്യൂഡല്‍ഹി: ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ വരും മാസങ്ങളില്‍ സര്‍ക്കാരിന് കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്ന് കേന്ദ്ര ധനമന്ത്രി പ്രണാബ് മുഖര്‍ജി. ഡല്‍ഹിയില്‍ എഫ്‌ഐസിസിഐ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രണാബ്. 

യാഥാര്‍ഥ്യത്തില്‍ നിന്ന് വ്യതിചലിച്ചുള്ള സമീപനം സ്വീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പെട്രോള്‍ വില സര്‍ക്കാര്‍ വീണ്ടും വര്‍ധിപ്പിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ക്കിടയ്ക്കാണ് പ്രണാബിന്റെ വാക്കുകള്‍. എല്ലാ കാര്യത്തിനും ബജറ്റ് മാത്രമാണ് പ്രതിവിധിയെന്ന് കരുതാനാകില്ല. നാണ്യപ്പെരുപ്പം നിയന്ത്രിക്കാനാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം പലിശ നിരക്കുകള്‍ വരും ദിനങ്ങളില്‍ കുറയുമെന്നും കൂട്ടിച്ചേര്‍ത്തു. 

നിക്ഷേപത്തിന് ഇത് കൂടുതല്‍ അനുയോജ്യമായ അന്തരീക്ഷമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക