Image

ലിനിയുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ എന്‍ ബി എന്‍ - ഫൊക്കാന ഫൗണ്ടേഷനുകള്‍ ഏറ്റെടുക്കും

ഫ്രാന്‍സിസ് തടത്തില്‍ Published on 26 May, 2018
ലിനിയുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ എന്‍ ബി എന്‍ - ഫൊക്കാന ഫൗണ്ടേഷനുകള്‍ ഏറ്റെടുക്കും

ന്യൂജേഴ്സി: കേരളത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടിരിക്കുന്ന നിപ വൈറസ് പകച്ചവ്യാധിയില്‍ പെട്ടവരെ ചികില്‍സിച്ചതിനെ തുടര്‍ന്ന് ജീവത്യാഗം ചെയ്യേണ്ടിവന്ന നഴ്സ് ലിനിയുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ എന്‍ ബി എന്‍ഫൗണ്ടേഷന്‍ ഏറ്റെടുക്കുമെന്ന് ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ അറിയിച്ചു. ഫൊക്കാന നാഷണല്‍ ചാരിറ്റി ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ലിനിയുടെ മക്കളുടെ വിദ്യാഭ്യാസച്ചെലവുകള്‍ എം.ബി. എന്‍ ഫൗണ്ടേഷന്‍ ഏറ്റെടുത്തു നടത്തുക. എം.ബി. എന്‍ ഫൗണ്ടേഷന്റെയും ഫൊക്കാനയുടെയും ഈ തീരുമാനം ലിനിയുടെ കുടുംബത്തെ അറിയിക്കുന്നതിനായി ഫൗണ്ടേഷന്‍ കേരളഘടകം കോ ഓര്‍ഡിനേറ്ററെ ചുമതലപ്പെടുത്തിയതായി എം.ബി. എന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മാധവന്‍ ബി നായരും ഫൊക്കാന ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളിലും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

.കേരളമാകെ ഭീതിയുടെ നിഴല്‍ പരത്തിക്കൊണ്ട് 13 പേരുടെ ജീവനപഹരിച്ച നിപ വൈറസ് രോഗബാധിതരെ ചികില്‍സിക്കുന്നതിനിടെ വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് മരണത്തിനു കീഴടങ്ങേടിവന്ന പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ആയ ലിനി ആഗോള മലയാളികളുടെ മനസില്‍ ഇപ്പോഴും ഒരു വിങ്ങലായി തുടരുകയാണ്.അപൂര്‍വമായ നിപ വൈറസിന്റെ പ്രദയാഘാതങ്ങളെക്കുറിയിച്ചുള്ള മുന്‍ വിധികള്‍ ഇല്ലാതെ മരണാസന്നനായി കിടന്ന രോഗികളെ പരിചരിക്കാന്‍ കൈയ്യും മൈയ്യും മറന്നുകൊണ്ട് ശിശ്രുഷയില്‍ ഏര്‍പ്പെട്ട ലിനിയെ തന്‍ പോലുമറിയായതെ രോഗികളില്‍ നിന്നുള്ള വൈറസ് പിടിപെടുകയായിരുന്നു.വൈറസ് കാട്ടുതീപോലെ പടര്‍ന്നപ്പോഴാണ് സംസ്ഥാനസര്‍ക്കാര്‍ പോലുംവിഷയത്തിന്റെ ഗൗരവം മനസിലാക്കുന്നത്. അപ്പോഴേക്കും മരണം ലിനിയെ തട്ടിയെടുത്തിരുന്നു.

നമ്മുടെ സ്വന്തക്കാര്‍ അല്ലെങ്കില്‍ പോലും മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ ഫ്‌ലോറന്‍സ് നൈറ്റിങ്ങ്ഗലിനെപ്പോലെ ജീവത്യാഗം ചെയ്ത ലിനിയുടെ വിയോഗം നമ്മുടെയൊക്കെ സ്വന്തക്കാരെക്കാള്‍ അപ്പുറമാണെന്നു മാധവന്‍ ബി. നായര്‍ പറഞ്ഞു.ആ ദുഃഖത്തില്‍ പങ്കുചേരുകമാത്രമല്ല ,ലിനിയുടെ മക്കള്‍ക്ക് ഒരു കൈത്താങ്ങാകുക എന്നതാണ് ഫൗണ്ടഷന്റെ ഉദ്ദേശം.

ലിനിയുടെ കുട്ടികള്‍ക്ക് സഹായം നല്‍കുക വഴി ഫൗണ്ടഷന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപകമാകുകയാണെന്നു മാധവന്‍ ബി നായര്‍ പറഞ്ഞു..ഇതില്‍ ഫൊക്കാന ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ കൂടി ഭാഗഭാക്കായതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും ചാരിറ്റി ചെയര്‍ പോള്‍ കറുകപ്പള്ളില്‍ പറഞ്ഞു. തുടര്‍ന്നുള്ളപ്രവര്‍ത്തനങ്ങളിലൂടെ അമേരിക്കന്‍ മലയാളികള്‍ക്ക് എം ബി എന്‍ ഫൗണ്ടേഷന്‍ ഒരു മാതൃക ആകട്ടേയെന്നും അവര്‍ക്കൊപ്പം കൈകോര്‍ക്കാന്‍ ഫൊക്കാന ചാരിറ്റബിള് ഫൗണ്ടേഷനു അഭയമാനമാണുള്ളതെന്നു പോള്‍ കൂട്ടിച്ചേര്‍ത്തു.

ലിനിയുടെ അകാല വിയോഗത്തില്‍ ആദരാഞ്ജലിയ്ക്കല്‍ അര്‍പ്പിക്കുകയും ഇനിയും ഇത്തരം മരണങ്ങള്‍കേരളത്തില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കരുതല്‍ നടപടികള്‍ എടുക്കുമെന്നാണ് പ്രതീക്ഷയെന്നും മാധവന്‍ നായര്‍ പറഞ്ഞു. ലിനിയുടെ കുടുംബത്തിലേക്ക് പ്രവാസി മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായം ലഭിക്കുന്നുവെങ്കിലുംഅതൊന്നും ലിനിയുടെ ജീവന് പകരമാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

.'പ്രോമോട്ടിങ് സ്‌കില്‍സ്,സപ്പോര്‍ട്ടിങ് ഹെല്‍ത് 'എന്ന ആശയവുമായിട്ടാണ് എന്‍ ബി എന്‍ ഫൗണ്ടേഷന്‍ ന്യൂജേഴ്സി ആസ്ഥാനമായിതുടക്കം കുറിച്ചത് . ഇന്ന് ലോകത്ത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ മനുഷ്യന്‍ അഭിമുഖീകരിക്കുന്നു.അതിനെല്ലാം പരിഹാരംഉണ്ടാകണമെങ്കില്‍ വളര്‍ന്നു വരുന്ന പുതു തലമുറയ്ക്ക് മികച്ച ആരോഗ്യ വിദ്യഭ്യാസം ലഭിക്കണം.അതിന് യുവജനങ്ങ ളെയുംകുട്ടികളേയും സജ്ജരാക്കുക എന്ന ലക്ഷ്യവും എന്‍ ബി എന്‍ ഫൗണ്ടേഷനുണ്ടെന്ന് പ്രസിഡന്റ് ജാനകി അവു ല അറിയിച്ചു.അമേരിക്കന്‍മലയാളി കുട്ടികളുടെയും ,യുവജനങ്ങളുടെയും കലാ സാംസ്‌കാരിക രാഷ്ട്രീയമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും അവര്‍ക്ക്അതിനുള്ള വേദികള്‍ ഉണ്ടാക്കി കൊടുക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലും ഫൗണ്ടേഷന്‍ ശ്രദ്ധ കൊടുക്കുന്നു. എന്‍ ബി എന്‍ഫൗണ്ടേഷന്റെ തുടര്‍ പ്രവര്‍ത്തനള്‍ക്ക് തുടര്‍ന്നും അമേരിക്കന്‍ മലയാളികളുടെ സഹകരണവും പിന്തുണയും ഉണ്ടാകണമെന്ന് മാധവന്‍ബി നായര്‍ അഭ്യര്‍ത്ഥിച്ചു.

ലിനിയുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ എന്‍ ബി എന്‍ - ഫൊക്കാന ഫൗണ്ടേഷനുകള്‍ ഏറ്റെടുക്കും ലിനിയുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ എന്‍ ബി എന്‍ - ഫൊക്കാന ഫൗണ്ടേഷനുകള്‍ ഏറ്റെടുക്കും ലിനിയുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ എന്‍ ബി എന്‍ - ഫൊക്കാന ഫൗണ്ടേഷനുകള്‍ ഏറ്റെടുക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക