Image

കശ്മീരില്‍ ഇരട്ട വാഹനാപകടത്തില്‍ 9 പേര്‍ മരിച്ചു

Published on 24 March, 2012
കശ്മീരില്‍ ഇരട്ട വാഹനാപകടത്തില്‍ 9 പേര്‍ മരിച്ചു
ജമ്മു: കശ്മീരില്‍ രണ്ടിടങ്ങളില്‍ ഉണ്ടായ വാഹനാപകടങ്ങളില്‍ 9 പേര്‍ കൊല്ലപ്പെട്ടു. 30 ഓളം പേര്‍ക്ക് പരിക്കേറ്റു. 35 ബിഹാറി തൊഴിലാളികളുമായി ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോകുകയായിരുന്ന ബസ് മലയടിവാരത്തില്‍ വെച്ച് മറിഞ്ഞാണ് ആദ്യത്തെ അപകടമുണ്ടായത്. ഇതില്‍ ആറ് പേര്‍ മരിച്ചു. 

ദേശീയപാതയില്‍ നശ്രി എന്ന സ്ഥലത്തുവെച്ചാണ് അപകടമുണ്ടായത്. ജമ്മുവില്‍ 140 കി.മീറ്റര്‍ ദൂരമുണ്ട് ഇവിടേയ്ക്ക്. രണ്ടാമത്തെ അപകടം ജമ്മുകിഷ്ത്വാര്‍ ദേശീയപാതയിലാണുണ്ടായത്. വാന്‍ കിടങ്ങിലേക്ക് മറിഞ്ഞ് ഇവിടെ മൂന്ന് പേര്‍ മരിച്ചു. െ്രെഡവര്‍മാരുടെ അശ്രദ്ധ കൊണ്ടാണ് രണ്ടപകടവും ഉണ്ടായതെന്ന് പോലീസ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക