Image

ദയാനിധി മാരന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Published on 30 June, 2011
ദയാനിധി മാരന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രിയും ഡി.എം.കെ എം.പിയുമായ ദയാനിധിമാരന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിസഭാ പുന:സംഘടനയുടെ പശ്ചാത്തലത്തിലാണ് മാരന്‍ പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചത്.

2 ജി സ്‌പെക്ട്രം അഴിമതിയില്‍ മാരന്റെ പേരും ഉയര്‍ന്നുവന്നതോടെ അദ്ദേഹം മന്ത്രിസഭയില്‍നിന്ന് പുറത്താകുമെന്ന അഭ്യൂഹം പരന്ന സാഹചര്യത്തിലാണ്‌ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കേന്ദ്ര മന്ത്രിസഭാ പുന: സംഘടന ജൂലായ് ആദ്യവാരം ഉണ്ടാവുമെന്നാണ് കരുതുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക