Image

ക്‌നാനായ യൂത്ത്‌നൈറ്റ്-2011 ജൂലൈ 16 ശനിയാഴ്ച

അജോമോന്‍ പൂത്തുറയില്‍ Published on 30 June, 2011
ക്‌നാനായ യൂത്ത്‌നൈറ്റ്-2011 ജൂലൈ 16 ശനിയാഴ്ച
ചിക്കാഗോ: ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ പോഷകസംഘടനകളായ യുവജനവേദിയുടെ യും കെ.സി.വൈ.എല്ലിന്റെയും(KCYL) സംയുക്ത ആഭിമുഖ്യത്തില്‍ ജൂലൈ 16-ാം തീയ്യതി ശനിയാഴ്ച വൈകീട്ട് 6.30ന് ഇവാന്‍സ്റ്റണ്‍(EVANSTON) ഹൈസ്‌ക്കൂളില്‍ വച്ച് യൂത്ത് നൈറ്റ്-2011 സംഘടിപ്പിക്കുന്നു. ചിക്കാഗോയിലെ ക്‌നാനായ യുവജനങ്ങളുടെ ആഭിമുഖ്യത്തില്‍ എല്ലാ രണ്ടു വര്‍ഷം കൂടുമ്പോഴും നടത്തുന്ന ഈ പരിപാടി യുവജനവേദിയുടെയും കെ.സി.വൈ.എല്ലിന്റെയും നേതൃത്വത്തില്‍ ആദ്യമായാണ് സംയുക്തമായി സംഘടുപ്പിക്കുന്നത്. കെ.സി.എസിന്റെ പോഷാകസംഘടനളായ യുവജനവേദിയും കെ.സി.വൈ.എല്ലും യൂത്ത്‌നൈറ്റ് 2011-അവിസ്മരണീയമാക്കുവാനായി പുതുമയാര്‍ന്ന അനേകം പരിപാടികളാണ് ഈ വര്‍ഷം സംഘടിപ്പിക്കുന്നത്. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന യുവജനങ്ങള്‍ പ്രവര്‍ത്തിയ്ക്കുന്ന കെ.സി.വൈ.എല്ലും. അമേരിക്കയിലേക്ക് കേരളത്തില്‍ നിന്നും കുടിയേറിയ ക്‌നാനായ യുവാക്കള്‍ പ്രവര്‍ത്തിക്കുന്ന യുവജനവേദിയും സംയുക്തമായി നടത്തുന്ന ഈ പ്രോഗ്രാം ഒരു പുതിയ കൂട്ടായ്മയുടെ തുടക്കമാണെന്ന് യുവജനവേദി പ്രസിഡന്റ് ദീപു കണ്ടാരപ്പള്ളിയും കെ.സി.വൈ.എല്‍ പ്രസിഡന്റ് റ്റിമ്മി ഇടിയാലിയും പ്രസ്താവിച്ചു. കെ.സി.എസിന്റെ പോഷകസംഘാടനകള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച് യൂത്ത്‌നൈറ്റ് 2011. പരിപാടി നടത്തുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് കെ.സി.എസ് പ്രസിഡന്റ് സിറിയക്ക് കൂവക്കാട്ടിലും വൈസ് പ്രസിഡന്റ് ബിനു പൂത്തുറയിലും പ്രസ്താവിച്ചു.

ചിക്കാഗോയിലെ മുഴുവന്‍ ക്‌നാനായ യുവജനങ്ങളുടേയും ആഭിമുഖ്യത്തില്‍ നടത്തുന്ന യൂത്ത്‌നൈറ്റ്-2011 ലേയ്ക്ക് ചിക്കാഗോയിലെ മുഴുവന്‍ കലാസ്‌നേഹികളെയും ക്ഷണിക്കുന്നതായി യുവജനവേധിയുടെയും കെ.സി.വൈ.എല്ലിന്റെയും ഭാരവാഹികള്‍ അറിയിച്ചു.
ക്‌നാനായ യൂത്ത്‌നൈറ്റ്-2011 ജൂലൈ 16 ശനിയാഴ്ചക്‌നാനായ യൂത്ത്‌നൈറ്റ്-2011 ജൂലൈ 16 ശനിയാഴ്ചക്‌നാനായ യൂത്ത്‌നൈറ്റ്-2011 ജൂലൈ 16 ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക