Image

വിശ്വാസവോട്ടെടുപ്പ്: ഉത്തരാഖണ്ഡിലെ ബിജെപി എംഎല്‍മാരെ മാധ്യപ്രദേശിലേക്ക് മാറ്റി

Published on 24 March, 2012
വിശ്വാസവോട്ടെടുപ്പ്: ഉത്തരാഖണ്ഡിലെ ബിജെപി എംഎല്‍മാരെ മാധ്യപ്രദേശിലേക്ക് മാറ്റി
ഭോപ്പാല്‍ : ഈ മാസം 29ന് വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കേ ഉത്തരാഖണ്ഡിലെ 30 ബിജെപി എംഎല്‍മാരെ മാധ്യപ്രദേശിലെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. ഉജ്ജയിനിലുള്ള കേന്ദ്രത്തിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച വിമാനമാര്‍ഗം ഉജ്ജയിനിലെത്തിച്ച അംഗങ്ങളെ ബിജെപി നേതൃത്വം മിത്തല്‍ ഹോട്ടലിലാണ് താമസിപ്പിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി തവര്‍ ചന്ദ് ഗെലോട്ട്, സംസ്ഥാന പ്രസിഡന്റ് പ്രതാപ് ഝാ എന്നിവരാണ് ഈ നീക്കത്തിനു പിന്നില്‍. അംഗങ്ങള്‍ തീര്‍ഥാടനത്തിലാണെന്നാണ് പ്രതാപ് ഝാ നല്‍കുന്ന വിശദീകരണം. മധ്യപ്രദേശിലെ തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്നും പ്രതാപ് ഝാ പറഞ്ഞു. സ്വതന്ത്രരുടെ പിന്തുണയോടെ കോണ്‍ഗ്രസ് അധികാരം പിടിച്ച 70 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 32 ഉം ബിജെപിക്ക് 31 ഉം ബിഎസ്.പിക്ക് മൂന്നും അംഗങ്ങളാണുള്ളത്. നാലു പേര്‍ സ്വതന്ത്രരാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക