Image

ജര്‍മനിയില്‍ മിസ് ഇന്ത്യാ യൂറോപ്പ് മത്സരം

ജോര്‍ജ് ജോണ്‍ Published on 24 March, 2012
ജര്‍മനിയില്‍ മിസ് ഇന്ത്യാ യൂറോപ്പ് മത്സരം
ബൊഹൂം: : ജര്‍മന്‍ മലയാളി സംഘടനകളുടെ കേന്ദ്രസംഘടനയായ യുണിയന്‍ ഓഫ് ജര്‍മന്‍ മലയാളി അസോസിയേഷന്റെ (ഉഗ്മ) ആഭിമുഖ്യത്തില്‍ ബോഹൂമില്‍ വച്ച് മിസ് ഇന്ത്യാ യൂറോപ്പ് മത്സരം നടത്തുന്നു. ജൂണ്‍ 02 - 03 തീയതകളിലാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. നോര്‍ഡ് റൈന്‍ വെസ്റ്റ്ഫാളനിലെ തിരഞ്ഞെടുപ്പ് പ്രമാണിച്ച് തീയത മാറ്റിയ ഉഗ്മാ ഇന്ത്യന്‍ ഫെസ്റ്റിവെലിനോടൊപ്പമാണ് ഈ മിസ് ഇന്ത്യാ യൂറോപ്പ് മത്സരം. യൂറോപ്പിലെ മലയാളികള്‍ക്കും, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും യൂറോപ്പില്‍ താമസിക്കുന്നവര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം. മത്സരാര്‍ത്ഥികളുടെ മാതാപിതാക്കളില്‍ ഒരാള്‍ ഇന്ത്യനോ, ഇന്ത്യന്‍ ഒറിജിനോ ആയിരിക്കണം.

മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് മിനിമം 16 വയസ് ആയിരിക്കണം. വിജയിക്ക് സൗത്ത് ഇന്ത്യന്‍ ബാങ്ക് യൂറോപ്പിലെ താമസ സ്ഥലത്ത് നിന്നും ഇന്ത്യയിലെ വീട്ടില്‍ പോയി തിരിച്ച് വരുന്നതിനുള്ള എയര്‍ ടിക്കറ്റ്, പ്രശസ്ത സിനിമാ സംവിധായകന്‍ വി.ജി. തമ്പിയുടെ അടുത്ത സിനിമയില്‍ അഭിനയിക്കാനുള്ള അവസരം എന്നിവ ലഭിക്കും. കൂടാതെ മറ്റ് അനവധി പ്രോല്‍സാഹന സമ്മാനങ്ങളും വിജയിയെ കാത്തിരിക്കുന്നു. യൂറോപ്യന്‍ അസോസിയേഷനുകള്‍ക്ക് പ്രാഥമിക മത്സരം നടത്തി വിജയികളെ ഉഗ്മാ മത്സരത്തിന് അയയ്ക്കാം.

കേരളത്തില്‍ നിന്നും മന്ത്രിമാര്‍, എം.പി. മാര്‍, എം.എല്‍.എ. മാര്‍ എന്നിവര്‍ ഈ ഫെസ്റ്റിവലില്‍ പങ്കെടുക്കും. രണ്ടു ദിവസളിലായി നടക്കുന്ന ഫെസ്റ്റിവെലിലെ കലാസാംസ്‌കാരിക പരിപാടികള്‍ പ്രശസ്ത സിനിമാ താരങ്ങള്‍, ചലച്ചിത്ര ഗായകര്‍, സ്റ്റാര്‍ സിംഗര്‍ അവതാരകര്‍ എന്നിവരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമാരിക്കും. ജര്‍മനിയില്‍ 30 വര്‍ഷമായി സ്ത്യര്‍ഹ സേവനം ചെയ്തവരെയും, യുവദമ്പതികളെയും ഈ ഫെസ്റ്റിവെലില്‍ വച്ച് ആദരിക്കും. മിസ് ഇന്ത്യാ യൂറോപ്പ് മത്സരത്തിന്റേയും, ഫെസ്റ്റിവെലിന്റേയും പ്രവേശനം സൗജന്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉഗ്മ പ്രസിഡന്റ് എബ്രഹാം ജോണ്‍ നെടുംതുരുത്തിമ്യാലില്‍ (0234-5409000); സെക്രട്ടറി മാത്യു ചെറുതോട്ടുങ്കല്‍ (0201-480176) എന്നിവരുമായി ബദ്ധപ്പെടുക
ജര്‍മനിയില്‍ മിസ് ഇന്ത്യാ യൂറോപ്പ് മത്സരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക