Image

ചലച്ചിത്ര നടന്‍ ജോസ് പ്രകാശ് അന്തരിച്ചു

Published on 24 March, 2012
ചലച്ചിത്ര നടന്‍ ജോസ് പ്രകാശ് അന്തരിച്ചു
കൊച്ചി: ചലച്ചിത്ര നടന്‍ ജോസ് പ്രകാശ്(87) അന്തരിച്ചു. ഉച്ചയ്ക്ക് രണ്ടിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ഭാര്യ ചിന്നമ്മ നേരത്തെ മരിച്ചിരുന്നു. നാല് ആണ്‍മക്കളും രണ്ടു പെണ്‍മക്കളും ഉണ്ട്.

ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ജെ.സി.ഡാനിയേല്‍ പുരസ്‌കാരം ഇന്നലെയാണ് അദ്ദേത്തിന് പ്രഖ്യാപിച്ചത്. ആശുപത്രി കിടക്കയിലായിരിക്കുമ്പോഴാണ് അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തിയത്. മുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹത്തിന്റെ അവസാന ചിത്രം കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ട്രാഫിക്ക് ആണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക