Image

കൊച്ചി എണ്ണഖനനത്തിന് അനുമതി നിഷേധിച്ചു

Published on 24 March, 2012
കൊച്ചി എണ്ണഖനനത്തിന് അനുമതി നിഷേധിച്ചു
ന്യൂഡല്‍ഹി: കൊച്ചി തീരത്തെ എണ്ണഖനനത്തിന് കേന്ദ്രമന്ത്രിസഭ അനുമതി നിഷേധിച്ചു. ലാഭവിഹിതം കുറവാണെന്ന സാമ്പത്തികകാര്യസമിതിയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്.

ഒ.എന്‍.ജി.സി, ബി.പി.ആര്‍.എല്‍ എന്നീ കമ്പനികളാണ് പര്യവേഷണത്തിന് അനുമതി തേടിയത്. ആന്‍ഡമാന്‍ തീരത്തെ ഖനനമുള്‍പ്പെടെ 14 പദ്ധതികള്‍ക്കുള്ള അപേക്ഷയും സര്‍ക്കാര്‍ തള്ളി.


16 മേഖലകളിലെ ഖനനത്തിന് അനുമതി നല്‍കിയിട്ടുണ്ട്. കൊച്ചി തീരത്ത് 6.7 ശതമാനം ലാഭവിഹിതം മാത്രമാണ് അനുമതി തേടിയ കമ്പനികള്‍ സമര്‍പ്പിച്ചത് എന്നതിനാലാണ് അനുമതി നിഷേധിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക