Image

ഭുവനേശ്വറില്‍ എം.എല്‍.എയെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി

Published on 23 March, 2012
ഭുവനേശ്വറില്‍ എം.എല്‍.എയെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി
ഭുവനേശ്വര്‍: ഒഡീഷയില്‍ ബിജെഡി എം.എല്‍.എയെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി. ലക്ഷ്‌മിപുരയിലെ ബിജു ജനാതാ ദള്‍ എം.എല്‍.എ ജിന ഹിക്കയെയാണ്‌ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയത്‌.

ഇന്നുപുലര്‍ച്ചെ കൊരാപുതിലെ വീട്ടില്‍ നിന്നും തിരികെ വരുമ്പോള്‍ തൊയാപുതില്‍ വച്ച്‌ ആയുധധാരികളായ മാവോവാദികള്‍ കാര്‍ വളയുകയായിരുന്നു. ഡ്രൈവറും സഹായിയുമാണ്‌ അദ്ദേഹത്തിനൊപ്പം വാഹനത്തിലുണ്‌ടായിരുന്നത്‌. ഇവരെ നക്‌സലുകള്‍ വിട്ടയച്ചതായി ജില്ലാ പോലീസ്‌ മേധാവി അറിയിച്ചു.

കണ്ഡമാലില്‍ നിന്ന്‌ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്‌ടുപോയ രണ്‌ടു ഇറ്റാലിയന്‍ വിനോദസഞ്ചാരികളെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ്‌ എം.എല്‍.എയെ തട്ടിക്കൊണ്ടുപോയത്‌. കഴിഞ്ഞ പത്തു ദിവസമായി ഇറ്റാലിയന്‍ വംശജര്‍ മാവോയിസ്റ്റുകളുടെ കസ്റ്റഡിയിലാണ്‌. പോലീസ്‌ അന്വേഷണം തെരച്ചില്‍ ആരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക