image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

ചിന്തനീയമായ ഒരു വേറിട്ട വിവാഹം (പകല്‍ക്കിനാവ്- 103: ജോര്‍ജ് തുമ്പയില്‍)

EMALAYALEE SPECIAL 16-May-2018
EMALAYALEE SPECIAL 16-May-2018
Share
image
എന്നാണ് അമേരിക്കയില്‍ വന്നതെന്ന ചോദ്യത്തിന് ലൊറെയ്ന്‍ ഉണ്ടായ വര്‍ഷമാണ് എന്നു പറയാനാണ് എനിക്കിഷ്ടം. ലൊറെയ്‌ന്റെ കുഞ്ഞിക്കാലുകള്‍ക്കൊപ്പം ആയുസ്സിന്റെ നാള്‍വഴികളിലൂടെ വളര്‍ന്നു. പിതൃതുല്യന്‍ എന്നു ലൊറെയ്ന്‍ തന്നെ പറഞ്ഞപ്പോള്‍ അവളോടുള്ള വാത്സല്യം ഇരട്ടിച്ചതേയുള്ളു. ജന്മദിനാഘോഷങ്ങളിലും മധുര പതിനാറിന്റെ തിളക്കത്തിലുമൊക്കെ കാര്യക്കാരനായി ഒപ്പം കൂടി, ഒടുവില്‍ മംഗല്യത്തിനൊരുങ്ങിയപ്പോള്‍ ആ മുഹൂര്‍ത്തത്തിലും ഒരു ചെറിയ കാരണവരാകാന്‍ ഭാഗ്യം സിദ്ധിച്ചുവെന്നത് ഒരു ചെറിയ കാര്യമല്ല.

ലൊറെയ്ന്‍ ആരാണെന്നല്ലേ? ഉറ്റ സുഹൃത്ത് ജോസ് മുണ്ടന്‍ചിറയുടെ മകള്‍. എന്റെ മക്കളോടൊപ്പം ആടിയും പാടിയും വളര്‍ന്ന വന്ന റോയല്‍ ഫ്രഞ്ച് പേരോടു കൂടിയ കുട്ടി. കാലിഫോര്‍ണിയയിലെ നാപ്പാ വാലിയില്‍ മൂന്നു ദിന കല്യാണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയത് അങ്ങനെയാണ്. അപ്പോള്‍ തോന്നിയതാണ് ഒരു കുറിപ്പെഴുതണമെന്ന്, അവിടെ കണ്ട ചില കാഴ്ചകള്‍ ഹൃദയത്തില്‍ സ്പര്‍ശിച്ചു. അതു വിശ്വാസ തീക്ഷ്ണതയുടെ പ്രതിബിംബങ്ങളായിരുന്നു.

അതു പരമ്പരാഗത രീതിയിലുള്ള ഒരു വിവാഹമായിരുന്നില്ല. എന്നാല്‍ ചിന്തനീയവും, ചിന്തകളെ മല്ലടിപ്പിക്കുന്നതുമായിരുന്നു എന്നു പറയേണ്ടിയിരിക്കുന്നു. നാപ്പാ വാലിയിലെ ജേമിസണ്‍ കാന്യന്‍ റോഡിലുള്ള ഷാര്‍ഡനേ വൈനറിയുടെ പുല്‍പ്പരപ്പിലെ ഒരു മരത്തിന്റെ ചുവട്ടിലായിരുന്നു വിവാഹം. വിവാഹത്തിന്റെ എല്ലാ ആഡംബരങ്ങളും നിറഞ്ഞു നിന്ന ചടങ്ങുകള്‍ക്ക് ശേഷം മോതിര മാറ്റവും മറ്റും നടത്താന്‍ ലൊറെയ്‌നും വരന്‍ ഡെവിനും, ഈ മരത്തിന്റെ ചുവട്ടില്‍ ഒരുക്കിയിരുന്ന താത്ക്കാലികമായ സജ്ജീകരണങ്ങള്‍ക്കു മുന്നിലെത്തിയപ്പോള്‍ മനോമുകരത്തിലൂടെ ചില വിശ്വാസചിന്തകള്‍ കടന്നു പോയി. അതാണ് ഇത്തവണ ഒരു കുറിപ്പായി പകല്‍ക്കിനാവിലൂടെ എഴുതുന്നത്. 

നോക്കെത്താ ദൂരത്തോളം പച്ചപ്പ് നിറഞ്ഞു കിടക്കുന്ന നാപ്പാ വാലിയില്‍ നടന്ന വിവാഹത്തില്‍ ഞാന്‍ കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു. മനോഹരമായ പ്രകൃതി ദൃശ്യം, അതിന് അകമ്പടിയെന്നോണം മന്ദമാരുതന്റെ സഞ്ചാരവിലയങ്ങള്‍. കുളിര്‍മ്മയേറിയ അന്തരീക്ഷത്തിന്റെ നിറസൗന്ദര്യം അതിഥികളെല്ലാം തന്നെ ആവോളം അനുഭവിക്കുന്നത് എനിക്കു കാണാമായിരുന്നു. വധുവരന്മാര്‍ക്ക് ഹൃദയത്തില്‍ സൂക്ഷിക്കാന്‍ പാകത്തിലുള്ള ഒരു വിവാഹച്ചടങ്ങിനു പറ്റിയ ഇടം. ഇതിനോളം മനോഹരമായ ഒരു അന്തരീക്ഷം ഞാന്‍ അടുത്തെങ്ങും ദര്‍ശിച്ചിട്ടുണ്ടായിരുന്നില്ല. 

ഇന്‍ഡോറില്‍ നിന്നും ഔട്ട്‌ഡോറിലേക്ക് വിവാഹചടങ്ങുകള്‍ മാറുന്ന പുതിയ കാലത്തില്‍ വ്യത്യസ്തതയ്ക്ക് വേണ്ടി ന്യൂജെന്‍ പലതും ചെയ്യുന്നുണ്ടെന്നത് പാരമ്പര്യവാദികള്‍ എങ്ങനെ സ്വീകരിക്കുമോ എന്തോ. വര്‍ണ്ണ പ്രകാശത്തിന്റെ അകമ്പടികള്‍ക്കു പുറമേ, പ്രകൃതിയുടെ സ്വാഭാവികതയെ പുതിയ തലമുറ നെഞ്ചേറ്റാന്‍ തുടങ്ങിയോ. ചിലര്‍ കടലോരങ്ങളില്‍, മറ്റു ചിലര്‍ പര്‍വ്വത താഴ്‌വാരങ്ങളില്‍, മറ്റൊരു കൂട്ടര്‍ ആകാശത്തെയും മേഘത്തെയും തൊടാവുന്ന ദൂരത്ത് മലമടക്കുകളില്‍, ഇനിയൊരു കൂട്ടര്‍ വിമാനത്തില്‍ വിവാഹത്തിനൊരുങ്ങുന്നു. 

എന്നാല്‍, ഈ വിവാഹത്തില്‍ എനിക്കു തോന്നിയത് മറ്റൊരു കാര്യമായിരുന്നു. വൃക്ഷത്തിന്റെ ചുവട്ടില്‍ വച്ച് നടത്തിയ വിവാഹച്ചടങ്ങുകളുടെ പുരാവൃത്തമായിരുന്നു അത്. അറിഞ്ഞോ അറിയാതെയോ അതിലൊരു ബിബ്ലിക്കല്‍ സ്പര്‍ശം ഉണ്ടെന്നു ഞാനറിഞ്ഞു. അത് സംഭവിച്ചത് തികച്ചും യാദൃശ്ചികമായിരുന്നിരിക്കണം. ഏദന്‍ തോട്ടത്തിന്റെ ഓര്‍മ്മകള്‍ നിറഞ്ഞ വൃക്ഷച്ചുവട്. കാല്‍വരി കുന്നില്‍ മനുഷ്യപുത്രനായി ജനിച്ച ദൈവത്തിന് അന്തിമ സങ്കേതമാവാനുള്ള ദൗത്യം ഏറ്റെടുത്ത മരം. ഇതൊക്കെയും സാക്ഷ്യപ്പെടുത്തുന്ന വിധത്തില്‍ ഇവിടെ- ഇതാ വൃക്ഷത്തെ പിന്നെയും ഓര്‍മ്മപ്പെടുത്തി കൊണ്ട് ഒരു വിവാഹച്ചടങ്ങ്.

ജീവന്റെ ഉദയം വൃക്ഷത്തിന്റെ ചുവട്ടിലായിരുന്നുവെന്ന പ്രതീകാത്മകത നിറഞ്ഞു നില്‍ക്കുന്ന വിവാഹചടങ്ങുകള്‍ നല്‍കുന്ന സന്ദേശം വ്യത്യസ്തമാണ്. ജീവിതത്തിന്റെ പുതിയ ഉദയത്തെയാണ് അതു സൂചിപ്പിക്കുന്നത്. പുത്തനൊരു ഊര്‍ജ്ജം, നല്ല ആരോഗ്യം, മികച്ച ഭാവി എന്നിവയൊക്കെയും ഇതു പ്രതീകവത്ക്കരിക്കുന്നു. വളര്‍ച്ചയുടെയും കരുത്തിന്റെയും പ്രതീകമാണ് വൃക്ഷങ്ങള്‍. നന്മമരമെന്നാണ് വൃക്ഷങ്ങളെ വിളിക്കുന്നത്. അതു കൊണ്ടു തന്നെ ഈ വിവാഹത്തിന്റെ എല്ലാ ശുഭത്വവും നിറഞ്ഞു നില്‍ക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാന്‍ ഈ വൃക്ഷച്ചുവട് തെരഞ്ഞെടുത്തതിലൂടെ വധുവരന്മാര്‍ക്ക് കഴിഞ്ഞിരിക്കുന്നു.

ഉല്പത്തി 3:22ല്‍, പറഞ്ഞിരിക്കുന്നത്, മരിക്കുന്ന മനുഷ്യനു പോലും അമര്‍ത്യത നല്‍കാനുള്ള ശക്തി മരങ്ങള്‍ക്കുണ്ടെന്നാണ്. അതു കൊണ്ടു തന്നെ, ഏദന്‍തോട്ടത്തിന്റെ മദ്ധ്യത്തില്‍ ജീവന്റെ വൃക്ഷം നില നിന്നിരുന്നുവെന്നു നമുക്കു കാണാം. ഇതിനെ ദൈവത്തിന്റെ ഉദ്യാനം എന്നാണല്ലോ വിളിക്കപ്പെടുന്നതും. അതു യഥാര്‍ത്ഥ വൃക്ഷങ്ങള്‍ തന്നെയാണ്. അത് ദൈവത്തിന്റേതാണെന്നും നിത്യജീവന്റെയും അനുഗ്രഹത്തിന്റെയും ഉറവിടമായിരുന്നുവെന്നും നാം തിരിച്ചറിയേണ്ടതുണ്ട്. ആദാമിനും ഹവ്വയ്ക്കും അവരുടെ ജീവന്‍ തന്നില്‍ കേന്ദ്രീകരിക്കേണ്ടിവന്നു, മരം അവന്റെ ഉദ്യാനത്തിന്റെ കേന്ദ്രത്തില്‍ ആയിരുന്നുവെന്നും ഓര്‍ക്കണം. 

ബൈബിളിന്റെ മറ്റു ഭാഗങ്ങളും ദി ട്രീ ഓഫ് ലൈഫ് പരാമര്‍ശിച്ചിട്ടുണ്ട്. യെഹെസ്‌കേല്‍ 47:12 ല്‍ നാം വായിക്കുന്ന "പഴങ്ങള്‍ ഭക്ഷണത്തിനും രോഗശാന്തിക്കുള്ള ഇലക്കും' ഈ ചിത്രം വെളിപ്പാട് 22: 2 ലും എടുത്തിരിക്കുന്നു. സദൃശവാക്യങ്ങളില്‍, "ജീവന്റെ വൃക്ഷം' (ജ്ഞാനം (3:15), "നീതിമാന്മാരുടെ ഫലം' (11:30), "ആഗ്രഹം നിറവേറ്റുന്ന' (13:12) "മൃദുവാക്കുകളായ നാവിന്' (15: 4) എന്നീ സൂചനകളില്‍ ജീവന്റെ വൃക്ഷം സന്തോഷവും രോഗശാന്തിയും കൈവരുത്തുന്നുവെന്നതിനെ പ്രതീകപ്പെടുത്തുന്നു. ഏദന്‍ പൂന്തോട്ടത്തിലെ യഥാര്‍ത്ഥ വൃക്ഷം ഭൗതിക വസ്തുവാണെങ്കിലും ആദാമിനും ഹവ്വായ്ക്കും ദൈവം നല്‍കുന്ന നിത്യജീവനുകളുടെ അനുഗ്രഹത്തിനായി അവര്‍ അതു നിലനിര്‍ത്തിയിരുന്നതായി കാണാം. അവരുടെ സന്തതിപരമ്പര അവര്‍ അനുസരണത്തിന്റെ പരീക്ഷണത്തിലൂടെ കടന്നുപോകുന്നതിനെ തുണച്ചതും ഈ മരങ്ങള്‍ തന്നെ. നന്മയുടെയും തിന്മയുടെയും വേദനകള്‍ക്കു മദ്ധ്യേയാണ് വൃക്ഷം നിലനിന്നത്. ആത്മാവിന്റെ പ്രവര്‍ത്തനങ്ങളാല്‍ ഈ വൃക്ഷത്തിന്റെ ഫലം "നിത്യജീവന്‍" ആയിട്ടാണ് അറിയപ്പെട്ടതും.

കാല്‍വറിയിലെ മരത്തിലേക്കു നോക്കുമ്പോള്‍, കുരിശിന്റെ അര്‍ത്ഥം പര്യവേക്ഷണം ചെയ്യുന്നതിനായി, വൃക്ഷത്തിന്റെ നേരത്തെയുള്ള ധാരണയിലേക്ക് നാം തിരിയണം. കാരണം, രണ്ട് മരങ്ങളുടെ സാങ്കല്പിക കണക്കിന് ക്രൈസ്തവ കുരിശ് വേരൂന്നിയതായി കാണാം. മര്‍മ്മം, ജീവന്‍, കേന്ദ്രം എന്നിവയുടെ കേന്ദ്രമെന്ന നിലയില്‍ മനുഷ്യ ബോധത്തില്‍ വൃക്ഷങ്ങള്‍ക്ക് ദീര്‍ഘമായ ആകര്‍ഷണം ഉണ്ട്. ഭൂമിയിലെ ആഴത്തിലുള്ള ബന്ധത്തിന്റെ പ്രതീകമായ, അതിന്റെ വൃത്തത്തില്‍ അതിന്റെ വൃക്ഷം ഭൂമിയില്‍ വേരുകളിടുന്നു. അതു ഭൂമിയില്‍ നിത്യജീവങ്കലേക്കു പൊങ്ങുന്നു; അതിന്റെ കൊമ്പുകള്‍ മലകളിലും മേയ്പറ്റി. അതുകൊണ്ട്, ഈ വൃക്ഷം ഭൂമിയെയും സ്വര്‍ഗത്തെയും പരസ്പരം ബന്ധിപ്പിക്കുന്നു. പ്രതീകാത്മകമായി ചിന്തിച്ചാല്‍, ആത്മീയവും ശാരീരികവുമായ മേഖലകളാണ്. ഏദന്‍ പൂന്തോട്ടത്തിലെ അറിവിന്റെ വൃക്ഷവും ജീവന്റെ വൃക്ഷവും പോലെ, വൃക്ഷച്ചുവട്ടിലെ ബോധജ്ഞാനത്തിന്റെ പുത്തനുദയമായി ഈ വിവാഹവും മാറട്ടെയെന്ന് ഞാന്‍ ആശീര്‍വദിക്കുന്നു.


image
image
image
image
Facebook Comments
Share
Comments.
image
WOW!!
2018-05-18 16:20:39
The wedding day is quite possibly one of the most important days in a couple’s relationship and with each party trying to make the big day as perfect as possible—especially the bride—things can start to get a little pricey. Perfect weddings do not often come cheap and we’ve gathered a list of weddings to testify to that.

Brahmani Reddy & Rajiv Reddy
Indian businessman and ex-state minister Gali Janardhan Reddy angered his home country after news spread of the extravagant expenses that went into his daughter’s lavish wedding. The controversial wedding cost around $74 million, much to the dismay of critics who were angered because of India’s financial struggles in 2016.

Regardless, Brahmani Reddy married Rajiv Reddy (same last name but no relation until their marriage) in what was dubbed an “obscene display of wealth.” The gold-plated invitations contained LED screens and cost almost $150,000. The wedding also included a lineup of performances from Bollywood stars, as well as Brazilian dancers, 3,000 bouncers, and 300 policemen.
image
ആദം
2018-05-18 14:27:44
അന്ന് ഞാൻ ഹവ്വയെ കാണുമ്പൊൾ അവൾ മരത്തിന്റെ ചുവട്ടിൽ നഗ്‌നയായി നിന്ന് പ്രകൃതി ഭംഗി ആസ്വദിക്കയായിരുന്നു . ഇലകളുടെ ഇടയിലൂടെ അരിച്ചു കയറുന്ന സൂര്യ രസമികൾ അവളുടെ മൃദുലമേനിയിൽ തട്ടിയപ്പോൾ അതിന് കൂടുതൽ ഭംഗിയുള്ളതായി തോന്നി. എനിക്ക് ഏറെ നേരം അങ്ങനെ നോക്കി നിൽക്കാൻ കഴിഞ്ഞില്ല .  നഗ്നനായി ഞാൻ അവളുടെ അടുത്തു ചെന്നപ്പോൾ അവൾ കയ്യ് രണ്ടും ഉയർത്തി തോക്ക് താഴെ ഇടാൻ ആവശ്യപ്പെട്ടു .  ഞാൻ ഒന്ന് ഞെട്ടി ഇന്നത്തെപ്പോലെ തോക്കിനെ കുറിച്ച് ഞാൻ കേട്ടിട്ടില്ല . അവൾ മറ്റെന്തികിലും കണ്ടു തെറ്റ് ധരിച്ചതായിരിക്കും . ഞാൻ അടുത്തു അടുത്തു ചെന്നപ്പോൾ അവൾക്ക് മനസിലായി അത് തോക്കലിന്ന് . അപ്പോൾ അവളുടെ മുഖത്ത് ഒരു പുഞ്ചിരി പടർന്നു . പിന്നെ ഞങ്ങൾ ഏതോ വ്യതസ്തമായ ലോകത്തായിരുന്നു . ഞങ്ങളുടെ സന്തോഷം കണ്ടപ്പോൾ യഹോവക്ക് അസൂയ തോന്നി കാണും അങ്ങനെയാണ് പാമ്പിനെ ആ മരക്കൊമ്പൊലൂടെ കയറ്റി വിട്ട് നാശം സൃഷിടിച്ചത് . എന്തായാലും ഞങ്ങൾ തോട്ടത്തിൽ നിന്ന് പുറത്താക്കപ്പെടുമ്പോൾ ഹവ്വാ ഗർഭിണി ആയിരുന്നു .   ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ അന്ന് ഞങ്ങൾ ഏത് മരത്തിന്റെ ചുവട്ടിലാണോ കണ്ടുമുട്ടിയത് ആ മരം അവിടെ കാണാനില്ല .  എന്റെ പിൻഗാമികൾ അത് വെട്ടി വിറ്റ് കാശുണ്ടാക്കി കാണും .   നിങൾ മരത്തിന്റെ ചുവട്ടിൽ വച്ച് വിവാഹിതരായിക്കൊ പക്ഷെ ആ മരത്തെ ലാഭ കൊതിയന്മാരായ മലയാളികൾ വെട്ടി വിലകൂടിയ ശവപ്പെട്ടി ഉണ്ടാക്കാൻ അനുവദിക്കരുത് എന്ന് ഈ പതിമഹൻ അപേക്ഷിക്കുന്നു 
image
George Thumpayil
2018-05-18 14:10:25
ചിന്തനീയമായ വേറിട്ടൊരു വിവാഹം എന്ന കുറിപ്പിനോടുള്ള വായക്കാരുടെ പ്രതികരണത്തിനു നന്ദി. ജോസഫ് മുണ്ടന്‍ചിറയുടെ സ്‌നേഹോഷ്മളമായ കുറിപ്പിന് പ്രത്യേകമായ നന്ദിയും സ്‌നേഹവും അറിയിക്കുന്നു. വായനക്കാരുടെ പ്രതികരണങ്ങളാണ് തുടരെ എഴുതാന്‍ പ്രേരിപ്പിക്കുന്നത്. തുടര്‍ന്നും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.
image
Simon
2018-05-18 12:14:35
 ഇമലയാളിയിലെ രസകരമായ ചില പ്രതികരണങ്ങൾ വായിച്ചപ്പോഴാണ് ലേഖനം വായിക്കണമെന്നുള്ള താൽപ്പര്യം വന്നത്. ലേഖകന്റെ ഭാഷ വളരെ മനോഹരം. പക്ഷെ അർത്ഥ ശൂന്യമായ ബൈബിൾ വചനങ്ങൾ വെച്ചുകൊണ്ടുള്ള വർണ്ണനകൾ ഈ യുവ ദമ്പതികളുടെ വിവാഹവുമായി യാതൊരു ബന്ധവും കാണുന്നില്ല. അവർ ആ മരത്തിനു ചുറ്റും നൃത്തം ചെയ്‌ത കാര്യങ്ങളൊന്നും ലേഖനത്തിൽ കാണുന്നില്ല.  

പ്രകൃതിയും മരങ്ങളുമൊക്കെ വർണ്ണിക്കുമ്പോൾ പഴയനിയമത്തിലെ ഉൽപ്പത്തിയേയും ഏദൻ തോട്ടത്തിലെ മരങ്ങളെയും ഒഴിവാക്കാമായിരുന്നു. വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ച നവ ദമ്പതികൾ സന്തോഷവും ശാന്തിയോടും ജീവിക്കട്ടെ! അതിന് അവരുടെ വിവാഹ മണ്ഡപത്തിൽ ഒരു മരം കണ്ടാൽ ക്രിസ്തുവിനെ തറച്ച കുരിശുമായി എങ്ങനെ സാമ്യപ്പെടുത്തും. ഏദൻ തോട്ടത്തിലെ മരത്തിൽ നിന്നും ഹാവാ തിന്നത് വിഷം നിറച്ച ആപ്പിൾ പഴമായിരുന്നു. കർത്താവ് അത്തിമരത്തെ കണ്ടു ശപിക്കുകയായിരുന്നു. അതുകൊണ്ടു ലേഖനത്തലെ ഉപമകളും നന്മയുടെ മരവുമായി യാതൊരു ബന്ധവുമില്ല. ഇത്തരം ഉപമകൾ ഒരു പക്ഷെ പാസറ്റർമാർക്ക് ഇഷ്ടപ്പെട്ടേക്കാം. മറ്റുള്ളവർക്ക് വെറും ബോറടിയുമായിരിക്കും. 

അമേരിക്കയിൽ ചെലവ് കുറച്ചു ഒരു കല്ല്യാണം നടത്തിയാൽ അത് വലിയ മഹത്വമൊന്നുമല്ല. അങ്ങനെ ലാഭിച്ച പണം ജീവ കാരുണ്യ പ്രവർത്തനത്തിന് ചെലവാക്കിയെന്ന് പറഞ്ഞാൽ കുറച്ചുകൂടി വിലമതിക്കാമായിരുന്നു. പണമുള്ളവൻ പണം മുടക്കി തന്നെ കല്യാണം നടത്തും. അമ്പാനിമാർ അവരുടെ നിലവാരത്തിലും വിവാഹം നടത്തും. ജീവിതത്തിൽ ഒരിക്കൽ മാത്രം ആഘോഷിക്കുന്ന ഒരു ഉത്സവമാണ് വിവാഹം. വിവാഹത്തിൽ ചെലവുകൾ കുറയ്ക്കാൻ അമേരിക്കയിൽ വളർന്ന യുവ തലമുറകൾ സമ്മതിക്കില്ല. ലളിതമായ വിവാഹം നടത്തണമെന്ന് മാതാപിതാക്കൾ തീരുമാനിച്ചാലും അത് വധു വരന്മാരുടെ താൽപ്പര്യത്തിനു മീതെ മാത്രമേ സാധിക്കുള്ളൂ. വിവാഹം കഴിക്കുന്ന കുട്ടികളുടെ സന്തോഷവും കെടുത്തും. അവരുടെ പ്രായക്കാരുടെ മുമ്പിൽ അപകർഷബോധത്തിനു കാരണവുമാകും. 
image
നാരദന്‍ -from Houston
2018-05-18 11:18:59
രാഹൂല്‍ ഈശ്വര്‍ ഒരു  അവസര വാദി മാത്രം. തരം പോലെ ഇവന്‍ തറ പണി കാണിക്കും.
image
ഹാഗാർ
2018-05-18 10:53:57
അബ്രാഹാം പിതാവ് നിരന്തരം എന്നെ പീഡിപ്പിക്കുമായിരുന്നു .  എനിക്ക് ഗർഭം ഉണ്ടാക്കി കഴിഞ്ഞപ്പോൾ അയാൾ എന്നെ മണലാരണ്യത്തിൽ കൊണ്ടുവിട്ടു .   ഇത്രയും വൃത്തികേടുകൾ കാണിച്ച ഒരുത്തന്റെ മടിയിൽ കയറി ഇരിക്കണം എന്നോണോ നിങ്ങൾ പറയുന്നത് ? ആണായാലും പെണ്ണായാലും സൂക്ഷിക്കണം . എന്തായാലും മീ ടു മൂവ്മെന്റിൽ ചേർന്നിട്ടാണെങ്കിലും നഷ്ടപരിഹാരരം മേടിക്കും .  ഇവനോടെയൊക്ക കാവൽക്കാരായ സ്കേദ്യുൽ കാസ്റ്റും, ന്യുയോർക്കിലെ സക്കറിയ പാസ്റ്ററിനേന്റെ പൂർവ്വകാല ചരിത്രം ഒന്ന് കുഴിച്ചെടുക്കണം .  ഈ കുട്ടികൾ മരത്തിന്റെ ചുവട്ടിലോ തെങ്ങിന്റെ ചുവട്ടിലോ വച്ച് കല്യാണം കഴിച്ചു ജീവിക്കട്ടെ .  അബ്രാഹം പിതാവിന്റെ പാരമ്പര്യം ആരും തുടരണ്ട .   

image
truth and justice
2018-05-18 09:06:52
Pastor Tom Ninan is an ignorant Bible critic and i  dont know who gave him the title as PASTOR.God ordered idol worshipers son Abraham to leave his own people and go to another place which God show him and he obeyed.Anybody obey Gods commandment he will be blessed. Obedience is better than sacrifice the bible says.

I am very sorry to criticize the ignorant Pastor and he might be an atheist.
image
Ninan Mathullah
2018-05-18 07:22:38

People are generally attracted to new ideas and practices instead of following the traditions. It is necessary to discard meaningless rituals and traditions. But for any religious community, fellowship is part and parcel of that identity. For a Hindu the temple and for a Christian it is the Church. Apostle Paul gives emphasis to fellowship. Many benefits are there for that fellowship. Imagine a situation of Christians or Hindus without the Church or temple. They stop existing as an institution, and become very weak. So going after new ideas for the sake of new ideas can have far reaching consequences. Listen to this video by Rahul Eeswar advising Hindu brothers of the benefit of fellowship in such a setting. https://www.facebook.com/1789866554599324/videos/1956598044592840/

image
Francs Thadathil
2018-05-17 22:15:42
Dear George chetten
Very stylistic writing! i really missed the wedding.I wanted to come but you know my situation. Your narration about the wedding the ambiance have totally taken me to that wonderful world of nature and its purity. The comparison with the biblical quoting was superb and very much indepthfull. To be very honest this is one my the best of your writing so far I went through. I don't want to go into the controversy of the ideology but I can only say that aa an article it was excellent and as a view point of journalistic ethical thinking you were on the right path. Toi agree with the idea of destination wedding and nature friendly ambiance, there is nothing wrong in it . Because god created man first then only religion and churches came . if the wedding happen in all the virtual values and the religious rituals that everyone follows with their own faith and believe then what is wrong with having it under tree shadow which was also created by god? 
God bless Lorane and Devine. Hearty congratulations to Jose chetten and Sarojam chechy. Proud to be your friend and feel sorry for missing and denying your valuable invitation,
image
John (original)
2018-05-17 20:57:02
അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും മടിയിൽ ഇരുത്തണമെന്നാണ് ഏക ദൈവത്തോട് ഞങ്ങൾ അപേക്ഷിക്കുന്നത്. അത് ഞങ്ങൾ മൂന്നു കൂട്ടരും മാറി മാറി ഇരുന്നു അഡ്ജസ്റ് ചെയ്തോളാം. നിങ്ങൾ അവിശ്വാസികൾ ഇതിൽ ഇടപെടേണ്ട. മാത്തുള്ള ഉപദേശി തിരക്കിലാണ്. അല്ലെങ്കിൽ ഒന്നാന്തരം ഇംഗ്ലീഷിൽ നിനക്കൊക്കെ മറുപടി തന്നേനെ. 
image
പോത്തുള്ള
2018-05-17 16:58:40
Pastor Tom Ninan ആദ്യമായി ബൈബിൾ സ്വന്തം ബുദ്ധി ഉപയോഗിച്ച് വായിച്ച ഒരു പാസ്റ്റർ ആണെന്ന് പറയേണ്ടിയിരിക്കുന്നു. തുറന്നു പറയാൻ കാണിച്ച അർജവത്തെ അഭിനന്ദിക്കുന്നു. വിശ്വാസികളുടെ പിതാവ് കാണിച്ച വിശ്വാസ വഞ്ചനകളും കുരുത്തക്കേടുകൾ എഴുതാൻ പോയാൽ കുറെ പേജുകൾ തന്നെ വേണം. അങ്ങിനെയുള്ള ഏതോ ഒരു ഗോത്ര മൂപ്പന്റെ മടിയിൽ മരണ ശേഷം കയറി ഇരിക്കാൻ വേണ്ടി ആണ് മൂന്നു പ്രബല മതങ്ങൾ തമ്മിൽ കൊല്ലും കൊലയും നടത്തുന്നത്. 
image
SchCast(Real)
2018-05-17 15:44:55

I do not know when the "(real)" is going to be copied. This is the second comment I write as the claims to my 'pen-name' is getting indiscriminately duplicated. People throw stones to get some good fruits of thought-provoking ideas which has some creative value. Just barking 'here and there' does not do any good to anyone. So let us stick to the subject, rather than flinging dirt at each other.

Mr. Thumbayil has done good job connecting the institution of marriage to the Bible verses that deal with trees and their place in civilization and religion. The ceremony is a welcome change to the contemporary weddings of showmanship and waste of resources. I cannot calculate how much 'economical' it was, nevertheless, it connected those who were present, to the nature.

However, connecting to the nature, itself is not enough. In order for the marriage to last. there should be a concrete commitment based on a common theme. The best we have seen from our experience is, the trust in God. Those who get married without an external power source to bind them with, will go their separate ways as the tumults of life-waves hit them.

Let me extend the newly weds my best wishes! God bless you.

image
pastor Tom Ninan,TX
2018-05-17 15:14:38
എബ്രഹാം പിതാവ് ഒരു കൊള്ളക്കാരന്‍ ആയിരുന്നു , കൊള്ള അടിച്ചു സമ്പാദിച്ച സോത്തിന്‍ പത്തു സതമാനം അയാള്‍ മല്കി സദ്ദോക്ക് പുരോഹിതനും കൊടുത്തു. ദ്രവ്യ ആഗ്രഹം മൂത്ത് ഭാര്യാ സാറായിയെ രണ്ടു പ്രാവിശ്യം വെബിച്ചരിക്കാന്‍ വിട്ടു, അതില്‍ നിന്നും ദാരളം ദനം സമ്പാദിച്ചു. എന്നാല്‍ വീതം വച്ചപോള്‍ ദാസി മാരില്‍ ഉണ്ടായ പുത്രന്മാര്‍ക്കു വളരെ തുച്ചം മാത്രം കൊടുത്തു. സോന്തേം പുത്രന്മാര്‍ യിസ്ഹാക്കിനെയും ഇസ്മായിലിനെയും കൊല്ലാന്‍ ശ്രമിച്ചു. പുത്രിമാരെ അടിമകള്‍ ആയി വിറ്റ്‌ പണം വാങ്ങി. ഇ എബ്രഹാം പിതാവിന്‍റെ മടിയില്‍ കയറി ഇരിക്കാന്‍ ആണ് ഗ്യാസ് സ്റ്റേഷന്‍ ഓര്‍ മോട്ടല്‍ നടത്തി പണം ഉണ്ടാക്കി റിപ്ലബ്ലികാന്‍ പാര്‍ട്ടിക്ക് donation കൊടുത്തു സ്കൂള്‍ ബോര്‍ഡില്‍ കേറി,
image
ഭക്തൻ
2018-05-17 14:41:01
 നിരീശ്വരന്റെ ഒരു രൂപം ഉണ്ടാക്കി ഞാൻ പൂജ തുടങ്ങി . ചില ദൈവപുത്രന്മാർ മറുപടി എഴുതണ്ടാന്ന് വിചാരിച്ചാലും അവനെ കൊണ്ട് എഴുതിപ്പിക്കുന്ന പരുവത്തിലല്ലേ നിരീശ്വരൻ എഴുതുന്നത് . ഏതായാലും തിയോളജി പഠിച്ചിട്ടുള്ള നിരീശ്വരൻ അടിച്ചു കലക്കുന്നുണ്ട്. സ്കേദ്യുൽ കാസ്റ്റ് എന്ന് പറഞ് ഒരു ചെകുത്താൻ ഇവിടെ കളിക്കുന്നുണ്ട് . അങ്ങ് ശരിയായ രൂപം കാണിച്ചുകൊടുത്താൽ ഇവാൻ സ്ഥലം വിട്ടേക്കും 

ഓം നിരീശ്വരായ സത് 

image
SchCast
2018-05-17 14:31:44
കർത്താവായ യേശു ക്രിസ്തുവിനെ പരീക്ഷച്ചവനാണ് ചെകുത്താൻ . ബൈബിളിൽ നിന്നും വാക്യങ്ങൾ ഉദ്ധരിച്ചാണ് അവൻ യേശുവിനെ വെല്ലു വിളിച്ചത് . നിരീശ്വരൻ വേദപുസ്തകങ്ങളിൽ ഒളിച്ചു വച്ചിരിക്കുന്ന നാറിയ കഥകൾ  ഉദ്ധരിച്ച് ക്രിസ്താനികളെ നാറ്റിക്കാൻ ശ്രമിക്കുകയാണ് എന്തെല്ലാം പറഞ്ഞാലും ട്രംപിന് വളരെ ക്രിസ്ത്യൻ കോളിറ്റികൾ ഉണ്ട്. അവനെ ദൈവം തിരഞ്ഞെടുത്തതാണ് 
image
Ninan Mathullah
2018-05-17 14:29:03
Certain comments do not deserve reply. But sometimes to prevent ignorant not to consider themselves as wise, reply is necessary. Here Nereeswaran says marriage is 'prakruthidathan'. So where this 'prakruthi' or nature came from. It is the creation of God. So stop telling lies. You will not be able to defend your lies.
image
andrew
2018-05-17 14:20:43
Beautiful article,
Best Wishes to the couples.
A good example for the generation to follow.
image
നിരീശ്വരൻ
2018-05-17 14:12:59
മാരിയേജ് ദൈവം ഉണ്ടാക്കിയതുകൊണ്ടാണ് ട്രംപ് മൂന്ന് വിവാഹം കഴിച്ചതും, ഒരു പോൺ സ്റ്റാറിനെ രഹസ്യമായി ലൈംഗിക വേഴ്ച നടത്തിയതും പതിനാറ് പെണ്ണുങ്ങളെ ശല്യം ചെയ്ത്തതും. അയാളുടെ സർവ്വ വൃത്തികേടിനും അമേരിക്കൻ ക്രിസ്ത്യാനികൾ കൂട്ടു നിൽക്കും.  അല്ല അതിൽ അതുഭുതമില്ല അബ്രഹാം പിതാവ് സാറാ ഉണ്ടായിട്ടും ഹാഗാറിനെ ഒപ്പിക്കാൻ പോയി, നാട്ടുകാര് പിടികൂടിയപ്പോൾ ദൈവം പറഞിട്ടാണ്ന്നു പറഞ്ഞു . ജേക്കബ് എന്ന് പറയുന്ന കള്ളനും അയാളുടെ അമ്മയും കൂടി  ഐസക്കിന്റ അനുഗ്രഹം തട്ടിയെടുത്തു. ഇങ്ങനെയുള്ള തട്ടിപ്പ് കാരുടെ ദൈവത്തെ ആരാധിക്കുന്നവൻമാർ വിവാഹത്തിൽ പ്രകൃതിക്ക് പങ്കില്ല എന്ന് പറയുമ്പോൾ ഇവനെ ഒക്കെ  പിടിച്ചു വിദ്യാഭ്യാസ വകുപ്പിൽ ഇരുത്തിയ നാട്ടുകാരെ മുഴുവൻ തല്ലണം. എങ്ങനെ നമ്മുളുടെ കുട്ടികൾ നന്നാകും .  പുരുഷനും സ്ത്രീയും തമ്മിൽ ആകർഷിച്ചു അവരുടെ ഇണചേരലിലൂടെ കുട്ടികൾ ഉണാകണം എന്നുള്ളത് പ്രകൃതി ദത്തമാണ് . പിന്നെ വിവാഹം എന്ന ഊരാക്കുടുക്കിൽ ഇട്ടാൽ  ആയിരക്കണക്കിന് ട്രമ്പുമാർ  ഉണ്ടാകില്ല എന്നത് കൊണ്ടാണ് വിവാഹത്തിന് ചില നിബന്ധനകൾ ഉണ്ടാക്കിയത് . വിവാഹം എന്നത് മനുഷ്യൻ ദൈവത്തെ ഉണടാക്കിയതുപോലെ മനുഷ്യ ജീവിതത്തെ ശരിയാക്കാൻ ഉണ്ടാക്കിയ പ്രസ്ഥാനം .  ഈ കുട്ടികൾ മരത്തിന്റെ ചുവട്ടിൽ വച്ച് കല്യാണം നടത്തിയതുകൊണ്ട് തിരുമേനി അച്ചന്മാർ തുടങ്ങിയ കുറെ വേതാളങ്ങളുടെ ശല്യം കുറവ് കിട്ടി .  എല്ലാവരും മരത്തിന്റെ ചുവട്ടിലോ ബോട്ടിലോ എവിടെ ചിലവ് ചുരുക്കി നടത്താമോ അത് നടത്തുക .  ഈ യുവദമ്പതികളുടെ വിവാഹം യധസ്ഥിതികന്മാരെ കെട്ടുകെട്ടിക്കാൻ ഉതകട്ടെ . അഭിനന്ദനങ്ങൾ .  

image
Ninan Mathulla
2018-05-17 12:32:56
God instituted the institution of marriage, and the marriage to be successful (You have to define success- is it making children)it is better we have the traditional marriage in a church or temple with light as the witness (light stands for God). The luxury, pomp and show off in marriage is not good. It is better we spend our money wisely. Why we need to give away our money to five star hotels here. Marriage in our own church or temples and reception in our own reception hall is better. Our churches and temples need to have a reception hall that can seat around 800 people. Then order the best food in town for everybody to enjoy.
image
Meenu Elizabeth
2018-05-17 11:45:22
George Chaetta... read your new article about Lorraine's Napa Valley Winery destination wedding. Beautiful! 
image
Mathew V. Zacharia, New Yorker
2018-05-17 11:24:13
Nature worship and setting has nothing to do with the sacrament of Marriage.
Mathew V. Zacharia .St Thomas Mar Thoma church Parishioner.
image
Lorraine and Devine
2018-05-17 10:44:56
Beautiful.  Dad read the article for us. We are humbled by this article.  A special thank you from both of us.
image
Babu, Florida
2018-05-17 10:44:15
Very interesting article. Good job
image
Benny Lancaster:
2018-05-17 10:43:43
Well said George chettan
image
Accamma Kallel:
2018-05-17 10:43:06
Thanks for sharing a good and live story
image
anonymous
2018-05-17 10:42:25
A very well done lovely piece of art work.  Only very few Malayalam writers in USA are capable and talented to do such stories.  Mr Thumpayil is a very talented writer.  His observations and style are exceptional.  Again, we only have very few like Mr Thumpayil.  Proud of you.
image
Anil Puthenchira
2018-05-16 22:36:24
ഒരാപ്പിൾ താഴെ വീണാൽ, അത് കഴിക്കാൻ കൊള്ളാവുന്നതാണോ എന്നായിരിക്കും സാധാരണക്കാരൻ ആദ്യം  നോക്കുക.

പക്ഷേ തലയിൽ ആപ്പിൾ വീണപ്പോൾ ഐസക് ന്യൂട്ടൻ ചിന്തിച്ചു, ഇതെന്തുകൊണ്ട് താഴേക്ക് വീണു...? 
ആ ചിന്തയിൽനിന്നും പിറവിയെടുത്ത കണ്ടുപിടുത്തമാണ് ഭൂഗുരുത്വബലം!

അതേ നാണയത്തിൽ പറയുകയാണെങ്കിൽ, ഒരു മാതിരി എല്ലാവരും തന്നെ പാർക്കുകളിലും മരചുവട്ടിലും നടക്കുന്ന എത്രയോ വിവാഹങ്ങൾ കാണുന്നു. 

പക്ഷേ ശ്രീ തുമ്പയിലിൻറെ കണ്ണുകളിൽ അങ്ങനെ ഒരു വിവാഹം പതിഞ്ഞപ്പോൾ മനോഹരമായ ഒരു ലേഖനം പിറവിയെടുത്തു. 

Good write-up Thumpayil.
image
Insight
2018-05-16 21:49:15
മലയാളികളുടെ കല്യാണം ലോക പ്രശസ്തമാണ് .  ഒരു അമേരിക്കൻ എന്നോട് ചോദിച്ചു നിന്റെ മകളുടെ  കല്യാണത്തിന് എത്ര പണം മുടക്കും. എത്രപേർ പങ്കെടുക്കും  അവരുടെ ചോദ്യം എന്നെ ഒരിക്കലും നീരസപ്പെടുത്തിയില്ല . കാരണം വളരെ അടുത്ത്‌ പരിചയമുള്ളയാളും അതുപോലെ ഇത്തരം കല്യാണാഘോഷങ്ങളിൽ നിന്ന് എങ്ങനെ മോചനം ലഭിക്കുമെന്ന് ചിന്തിച്ചതുകൊണ്ടുതുമാണ്. പക്ഷെ പല മലയാളിക്കും ഇതിൽ നിന്ന് മോചനമില്ല. കാരണം എത്ര കല്യാണം ഉണ്ടവരാണ് നമ്മൾ . ഉണ്ട ചോറിന് നന്ദി കാണിക്കണ്ടേ . അവരെ വിളിക്കാതിരിക്കാൻ പറ്റുമോ ?  ആയിരക്കണക്കിന് ഡോളർ ചിലവ് ചെയ്തു കല്യാണം നടത്താതെ ആ പണം കുട്ടികൾക്ക് വീട് വാങ്ങുന്നതിനോ അല്ലെങ്കിൽ അവരുടെ പേരിൽ ബാങ്കിലോ ഇടുകയാണെങ്കിൽ അത് അവർക്ക് പ്രയോജനപ്പെടും .  പക്ഷെ എന്ത് ചെയ്യാം മാതാപിതാക്കളായ മലയാളിക്ക് ഈ ഊരാ കുടുക്കിൽ നിന്ന് രക്ഷയില്ല .   അടുത്ത തലമുറ ഈ ധാരാളിത്തത്തിൽ നിന്ന് രക്ഷപെടാൻ പല മാർഗ്ഗങ്ങളും കണ്ടെത്തുന്നു. അതിൽ ഒന്നാണ് ഇത് ഡെസ്റ്റിനേഷൻ വെഡിങ് എന്ന പേരിലും വിവാഹം നടത്തുന്നവരുമുണ്ട് . മെഡിക്കൽ വിദ്യാഭ്യാസം പൂർത്തികരിച്ച രണ്ടു ഒന്നാം തലമുറയിൽപ്പെട്ട മലയാളികളുടെ വിവാഹത്തിൽ പങ്കുകൊള്ളാൻ എനിക്കും ഒരിക്കൽ സാധിച്ചു .  അതും തുറസ്സായ സ്ഥലത്ത് പ്രകൃതി സാക്ഷിയാക്കി . എനിക്ക് ഞാൻ ദുർചിലവ് ചെയ്ത പണത്തെ ഓർത്ത് ദുഃഖം തോന്നി . സമൂഹം കാട്ടികൂട്ടുന്ന ബുദ്ധിശൂന്യമായ സംഗതികളെ മുൻ പിൻ ചിന്തയില്ലാതെ പകർത്തുന്ന പൊങ്ങച്ച മലയാളി സമൂഹത്തിന് ഇതൊരു പാഠമാണ് .  ഈ നവദമ്പതികളുടെ ജീവിതം ഏറ്റവും ധന്യമായി തീരട്ടെ എന്നാശംസിക്കുന്നു 
image
vincent emmanuel
2018-05-16 20:27:25
i understand that as writer you try to find the best in everything. But there are some expectations about our kids . The kids have some expectations about their parents also. what is next, wedding in the ocean. since jesus walked on water?
image
Wedding lover
2018-05-16 20:05:52
Great rendering
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-9: ഡോ. പോള്‍ മണലില്‍)
തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം ഒരു അവലോകനം: ജോസഫ് തെക്കേമുറിയിൽ ജർമ്മനി
തൂക്കുകയറിൽ കുരുങ്ങുന്ന പെൺകഴുത്ത് (എഴുതാപ്പുറങ്ങൾ - 78: ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)
നൂറായിരം നുണകൾകൊണ്ട് തീർത്ത വൻമതിലിനപ്പുറം വളർന്ന പെരുമരം (സജീഷ്‌ നാരായൺ)
തമിഴകം വാഴാന്‍ ബിജെപി (സനൂബ് ശശിധരൻ)
യാഥാസ്ഥിക സമ്മേളനത്തിൽ ട്രംപ് ഉയർത്തിയ വെല്ലുവിളികൾ (ആൻഡ്രുസ്)
കാഴ്ചക്കാർ കൂടി; വരുമാനം തകർന്നു തരിപ്പണമായി; കോവിഡിന്റെ ഇരയായി മാധ്യമങ്ങൾ-ഐ.പി.സി.എൻ.എ മാധ്യമ സംഗമം  
കുട്ടികളെ കരുതുന്ന പ്രസിഡന്റ് ബൈഡൻ  (മാത്യു ജോയിസ്, ലാസ് വേഗാസ്)
ബംഗാള്‍ പിടിക്കാന്‍ ബിജെപി (തെരെഞ്ഞെടുപ്പ് രംഗം-2   സനൂബ്  ശശിധരൻ)
ഡബിള്‍ ബ്രൈറ്റ്--ഡിജിറ്റല്‍ വിപ്ലവം സമരപഥങ്ങളെ കൂട്ടിയിണക്കുന്നെന്നു മീന ടി. പിള്ള (കുര്യന്‍ പാമ്പാടി)
ദിശ രവിക്ക് സ്വാതന്ത്ര്യം, വിയോജിപ്പിനും (ദല്‍ഹികത്ത് : പി.വി.തോമസ്)
ഒര്‍ലാണ്ടോയിലെ കാളകുട്ടി; യാഥാസ്ഥിതിക കൂട്ടായ്മ സി പി എ സി സമ്മേളനം (ആന്‍ഡ്രുസ്)
ജനുവരി 6 നു നടന്ന ഭീകര ആക്രമണം ആവർത്തിക്കുമോ? 
അസം ബിജെപിക്ക് അഭിമാനപ്രശ്‌നം (തെരെഞ്ഞെടുപ്പ് രംഗം-1  സനൂബ്  ശശിധരൻ)
അമേരിക്കന്‍ മലയാളികളുടെ വിവാഹ തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി പരാതി
വിസ ബുള്ളറ്റിൻ, മാർച്ച്, 2021
പേടിക്കണം ഇടതുപക്ഷം; രാഹുൽ വരുന്നു : ആൻസി സാജൻ
ബിഗ് ബോസിൽ യു.എസ്. മലയാളി മിഷേലിന്റെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി
ആഴക്കടല്‍: ചെന്നിത്തല ജോര്‍ജ്കുട്ടിയായി ഇട്ട ട്വിസ്റ്റ് (സനുബ് ശശിധരൻ)
മണ്ണടിഞ്ഞ് ട്രംപ് പ്ലാസ; മരടിലെ ഫ്‌ളാറ്റ് തകര്‍ക്കലിനു സമാനമായ അന്ത്യം! (ജോര്‍ജ് തുമ്പയില്‍)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut