പാലക്കാട്: പാലക്കാട് കുടുന്തിരപ്പുള്ളിയില്‍ സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു. കുടുന്തിരപ്പുള്ളി നെടുമലക്കുന്ന് സ്വദേശി കുമാരന്‍ (55) ആണ് സൂര്യാഘാതമേറ്റു മരിച്ചത്. ഇന്നലെ രാവിലെയാണ് ഇയാളെ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹം പോസ്റ്റുമാര്‍ട്ടം ചെയ്തപ്പോഴാണ് മരണ കാരണം സൂര്യാഘാതമാണെന്ന് കണ്ടെത്തിയത്.