Image

ജഗതിയെ ചികിത്സിക്കാന്‍ വെല്ലൂരില്‍ നിന്ന് വിദഗ്ധ സംഘം

Published on 23 March, 2012
ജഗതിയെ ചികിത്സിക്കാന്‍ വെല്ലൂരില്‍ നിന്ന് വിദഗ്ധ സംഘം
കോഴിക്കോട്: കാറപകടത്തില്‍ പരുക്കേറ്റ് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന നടന്‍ ജഗതി ശ്രീകുമാറിനെ ചികിത്സിക്കുന്നതിന് വെല്ലൂര്‍ സിഎംസി ആശുപത്രിയില്‍ നിന്ന് വിദഗ്ധ സംഘം എത്തും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ടാണ് വെല്ലൂരില്‍ നിന്ന് ഡോക്ടര്‍മാരുടെ വിദഗ്ധ സംഘത്തെ കോഴിക്കോട്ട് എത്തിക്കുന്നത്. അതേസമയം, ജഗതിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രിയധികൃതര്‍ പറഞ്ഞു. ജഗതി സ്വാഭാവിക ശ്വാസോച്ഛ്വാസം വീണ്ടെടുത്തതായും ബോധം ഭാഗികമായി തിരിച്ചുകിട്ടിയതായും ആശുപത്രിയധികൃതര്‍ വെളിപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക