Image

പ്രകോപനമില്ലാത്ത വെടിവയ്പ് ഭീകരത: ഇറ്റാലിയന്‍ നാവികര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശം

Published on 23 March, 2012
പ്രകോപനമില്ലാത്ത വെടിവയ്പ് ഭീകരത: ഇറ്റാലിയന്‍ നാവികര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശം
കൊച്ചി: ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റ് കൊല്ലത്ത് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം. പ്രകോപനമില്ലാതെ ആളുകളെ വെടിവെച്ചുകൊല്ലുന്നത് ഭീകരപ്രവര്‍ത്തനത്തിന് തുല്യമാണെന്നും കോടതി വിമര്‍ശിച്ചു. 

സംഭവത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത എന്‍ട്രിക്ക ലെക്‌സി എന്ന കപ്പല്‍ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ഇറ്റാലിയന്‍ അധികൃതര്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി ഈ വിമര്‍ശനം നടത്തിയത്. ജസ്റ്റിസ് ടി.എസ്.ഗോപിനാഥന്റെ സിംഗിള്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വെടിവെക്കുന്നതിന് മുമ്പ് കപ്പല്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. 

ഹര്‍ജി 27 ന് കോടതി വീണ്ടും പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട മറ്റൊരു ഹര്‍ജിയും ചൊവ്വാഴ്ച കോടതി പരിഗണിക്കും. വെടിവെപ്പിനെ തുടര്‍ന്ന് അറസ്റ്റിലായ ഇറ്റാലിയന്‍ നാവികര്‍ ഇപ്പോള്‍ ജയിലിലാണ്. അതേസമയം കപ്പല്‍ വിട്ടുകൊടുക്കുന്ന കാര്യത്തില്‍കേന്ദ്ര  സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ അഭിപ്രായ ഭിന്നതയുള്ളതായി റിപ്പോര്‍ട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക