Image

എട്ടുനില കെട്ടിടത്തിന്റെ ഉയരത്തില്‍ തിര; അപൂര്‍വനേട്ടത്തില്‍ ന്യൂസിലന്‍ഡ്

Published on 12 May, 2018
എട്ടുനില കെട്ടിടത്തിന്റെ ഉയരത്തില്‍ തിര; അപൂര്‍വനേട്ടത്തില്‍ ന്യൂസിലന്‍ഡ്

വെല്ലിംഗ്ടണ്‍: ദക്ഷിണാര്‍ധഗോളത്തില്‍ ഇതേവരെ ഉണ്ടായിട്ടുള്ളതില്‍വച്ച് ഏറ്റവും ഉയരംകൂടിയ തിരമാല ന്യൂസിലന്‍ഡില്‍ ആഞ്ഞടിച്ചു. 23.8 മീറ്റര്‍ ഉയരമുള്ള തിര എട്ടുനില കെട്ടിടത്തിന്റെ ഉയരത്തിലാണ് ആഞ്ഞടിച്ചത്.

ദക്ഷിണ ന്യൂസിലന്‍ഡില്‍നിന്നു 439 മൈല്‍ അകലെ, ദക്ഷിണ സമുദ്രത്തിനു സമീപത്തെ കാംബെല്‍ ദ്വീപിലാണ് തിര ആഞ്ഞടിച്ചതെന്ന് ഗവേഷണ സംഘടനയായ മെറ്റ്ഓഷ്യന്‍ സൊലൂഷ്യന്‍സിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. 2012ല്‍ ആഞ്ഞടിച്ച 22.03 മീറ്റര്‍ ഉയരമുള്ള തിരയായിരുന്നു ഇതേവരെ ദക്ഷിണാര്‍ധഗോളത്തില്‍ ഉണ്ടായ ഏറ്റവും വലിയ തിര.

1958ല്‍ ആഞ്ഞടിച്ച 30.5 മീറ്റര്‍ ഉയരമുള്ള തിരയാണ് ലോകത്ത് ഉണ്ടായിട്ടുള്ളവതില്‍വച്ച് ഏറ്റവും വലിയ തിര. അലാസ്‌കയിലെ ലിത്തുയ ദ്വീപിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് ആഞ്ഞടിച്ച് സുനാമിയിലാണ് ഇത്രയും ഉയരത്തില്‍ തിരമാലകള്‍ ഉയര്‍ന്നു പൊങ്ങിയത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക