image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

കൊച്ചിയുടെ കഥാകാരന്‍ ജമാല്‍ കൊച്ചങ്ങാടിക്ക് പറയാന്‍ കഥകള്‍ ഏറെ: ‘ഇതെന്റെ കൊച്ചി' പ്രകാശനം ചെയ്തു (കുര്യന്‍ പാമ്പാടി)

EMALAYALEE SPECIAL 12-May-2018
EMALAYALEE SPECIAL 12-May-2018
Share
image
“അനന്തമായ അറബിക്കടലിനും വേമ്പനാട്ടു കായലിനും നടുക്ക് ഒരു പുരാവസ്തു പോലെ പശ്ചിമകൊച്ചി. ചരിത്രം ഇവിടെ ഉറങ്ങുന്നില്ല; കണ്ണ് ചിമ്മാതെ രാവും പകലും ഉണര്‍ന്നിരിക്കു ന്നു. പറങ്കികളും ലന്തക്കാരും തമ്മില്‍ത്തമ്മില്‍ നടന്ന ഒരുപാട് യുദ്ധങ്ങളുടെ കഥ പറയാനുണ്ട് ഈ പുരാതന നഗരത്തിന്. അതിനു മുമ്പ് അറബികളും ചീനക്കാരും ജൂതരും ഇവിടത്തെ അങ്ങാടികളെ ഭരിച്ചിരുന്നു. ഇന്നത്തെ ചൈനീസ് സാധനങ്ങള്‍ മാര്‍ക്കറ്റ് പിടിച്ചെടുക്കുന്നതിന് എത്രയോ നൂറ്റാണ്ടുകള്‍ക്കു മുമ്പാണ് ചീനവലയും ചീന ഭരണിയും ചീനപ്പട്ടുമൊക്കെ കേരളീയ ജീവിതത്തിന്‍റെ ഭാഗമായത്"

കൊച്ചിയില്‍ ജനിച്ചുവളര്‍ന്ന ജമാല്‍ കൊച്ചങ്ങാടി ഗൃഹാതുര ത്വത്തോടെ അയവിറക്കുകയാണ്, കൊച്ചങ്ങാടിയിലെ ഉരു ആര്‍ട്ട് ഗാലറിയില്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ !പ്രകാശനം ചെയ്ത 'ഇതെന്‍റെ കൊച്ചി' എന്ന ഓര്‍മ്മകളുടെ സമാഹാ രത്തില്‍. ബാംബൂ ബുക്‌സ് നടാടെ ഇറക്കിയ ഈ മനോഹര ഗ്രന്ഥത്തിനു പാദസരം തീര്‍ക്കാന്‍ പ്രശസ്ത ഖവാലി ഗായകന്‍ അഷ്‌റഫ് ഹൈദ്രോസിന്‍റെ സുഫി സംഗീത സന്ധ്യയും അരങ്ങേറി.

കൊച്ചിയിലെ സാംസ്കാരിക പ്രവര്‍ത്തകനായ കെ.എം. മഹ മ്മദ് അഷ്‌റഫിനു ആദ്യപ്രതി നല്‍കിക്കൊണ്ടാണ് പുസ്തകം പ്രകാശനം ചെയ്തത്. മുന്‍ വൈസ് ചാന്‍സലര്‍!മാരായ ഡോ. കെ. എസ്. രാധാകൃഷ്ണന്‍, ഡോ.ബാബു ജോസഫ്, ഡോ.കായംകുളം യുനസ്, എം.അബ്ദുല്‍ഹമീദ് ഐപിഎസ് (റിട്ട) ഉള്‍പ്പെടെ നല്ലൊരു സദസ് സാക്ഷ്യം വഹിച്ചു. ഹൈദ്രോസിന്‍റെ ഒരുമണിക്കൂര്‍! നീണ്ട സംഗീത സദസ്സില്‍ ജമാല്‍ എഴുതിയ ഒരു ഗസലും അടങ്ങിയിരുന്നു.

“പാടുവതേതൊരു മധുരിതമാം ഖയാല്‍
ഗായകാ മഹാ ഗായകാ,
ഋതുഭേദങ്ങള്‍ നിന്‍ സ്വരഭേദങ്ങള്‍
യുഗമാത്രകളില്‍ പാടും ഗാനം"

എന്ന് തുടങ്ങി ആ ഗസല്‍. ഏഴു പതിറ്റാണ്ടായി തന്‍റെ സര്‍ഗവാസനകള്‍ക്കു പിന്തുണയേകിയ ദൈവമെന്ന മഹാഗായകന് ജമാല്‍ സമര്‍പ്പിക്കുന്ന തിരുമുല്‍ക്കാഴ്ച്ചയാണ് ഈ വരികളെന്നു കവി പറയുന്നു.

പുസ്തകത്തില്‍ പരാമര്‍ശിക്കപെട്ടവരില്‍ കൊച്ചങ്ങാടിക്കാരി യായ ടെലിവിഷന്‍ പ്രൊഡ്യുസര്‍ ഡയാന സില്‍വസ്റ്റര്‍ എത്തിയില്ലെങ്കിലും സിനിമാതാരം റീസ ബാവ സാന്നിധ്യം കൊണ്ട് നിറഞ്ഞു നിന്നു. സംഘചേതനയുടെ 'സ്വാതിതിരുനാള്‍' നാടകത്തില്‍ സായികുമാറിന് പകരം നായകനായി 760 സ്‌റ്റേജുകളില്‍ തകര്‍ത്ത് അഭിനയിച്ച റീസ, സത്യനുവേണ്ടി സിനിമ റോള്‍ വേണ്ടെന്നു വച്ച ഇസ്മയില്‍ എന്ന വലിയ കലാകാരന്‍റെ മകനാണ്. ''തന്‍റെ മടിയില്‍ കിടന്നു ചിരിച്ചു കൊണ്ടു മരിച്ച ഉപ്പയുടെ കരിന്തിരി കത്തിയ അഭിനയ മോഹങ്ങളുടെ ചിതയില്‍ നിന്ന് അഗ്‌നിശിലപോലെ ഉയര്‍ത്തെഴുന്നേറ്റ ആളാണ് റീസ160 ചിത്രങ്ങള്‍, 50 സീരിയലുകള്‍,'’! ജമാല്‍ എഴുതുന്നു. !

"കൊണ്ടുപോകൂ ആ മാഞ്ചുവട്ടില്‍" !എന്നു ഓര്‍മ്മകളുടെ കളിയോടത്തിലിരുന്നു പാടുന്ന ജമാല്‍ എത്രയോ നാടകങ്ങള്‍ക്കും സിനിമകള്‍ക്കും ഗാനങ്ങള്‍ രചിച്ചിരിക്കുന്നു. “മട്ടാചേരി യുടെ നെഞ്ചിന്‍കൂട്ടില്‍ തന്നെ ഒരു കൊട്ടാരത്തിന്‍റെ ഗാംഭീര്യ ത്തോടെ തലയുയര്‍ത്തി നിന്ന ഹാജി ഈസാ ഹാജി മൂസ ഹൈസ്കൂളിന്‍റെ മുമ്പിലെത്തുമ്പോള്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തിയ പ്രതീതിയായിരുന്നു....തടിച്ച ഗുജറാത്തി പെണ്ണുങ്ങള്‍ ഉരുണ്ടുരുണ്ട് പോകുന്ന ഗുജറാത്തി തെരുവ്, ജൈനരുടെ വിളക്കു കത്തിക്കുന്ന അമ്പലം, കച്ചി മേമന്‍ സേട്ടുമാരുടെ പുരാതന പള്ളി, കായിക്കയുടെ ബിരിയാണി പ്രശസ്തമായ ഹോട്ടല്‍...” ജമാല്‍ പറയുന്നു.

കൊച്ചിയിലെ ആറിയപ്പെടുന്നവരും അധികം അറിയപ്പെടാത്ത വരുമായ പല തലമുറക്കാരുടെ ചിത്രങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ചു കാവ്യ ഭംഗിയോടെ അദ്ദേഹം വരച്ചിടുന്നു. ഇംഗ്ലി ഷ്കാരും യഹൂദന്മാരും ഗുജറാത്തികളും മേമന്മാരും നൈന മാരും ഒക്കെ ആ താരാപഥത്തില്‍ തിളങ്ങി നില്‍ക്കുന്നു. ജമാല്‍ ഒരേ സമയം ചരിത്രകാരനും കവിയും ഗായകനും സംഗീതജ്ഞനും ആയിത്തീരുന്നു.

''ഗുദാമുകളിലിപ്പോള്‍ നിറഞ്ഞ ചാക്കുകളില്ല, ചാക്കുകളട്ടി വയ്ക്കുന്ന ജോലിക്കാരുടെ ആരവമില്ല, വാതില്‍ക്കല്‍ കൊള്ളി കൊടുക്കാന്‍ നില്‍ക്കുന്ന മൂപ്പന്മാരുടെ ഒച്ചയില്ല, വാലുമടക്കിയ നസ്രാണി പെണ്ണുങ്ങള്‍ അടക്കവെട്ടുന്ന ടക് ടക് ശബ്ദമില്ല, പുകമുറിയില്‍ നിന്ന് ചുക്കിന്‍റെ മണമുയരുന്നില്ല, ആസാമി കളുടെയും കച്ചവടക്കാരുടെയും ഉറുമാലിന്നടിയില്‍ വിരലു കള്‍ വില പേശുന്ന വ്യാപാര മന്ത്രങ്ങളില്ല.

"ഇവിടെ ലോകത്തിന്‍റെ എല്ലാ വന്‍കരകളില്‍ നിന്നും വന്ന വരെ കാത്തിരിക്കുന്ന പുരാവസ്തുക്കള്‍, പൈതൃകങ്ങള്‍, കരകൗശല സാധനങ്ങള്‍, ചിത്രകലാ രൂപങ്ങള്‍, ശില്‍പ്പങ്ങള്‍, ഇന്‍സ്റ്റലേഷനുകള്‍, കലാസംവാദങ്ങള്‍.

"വേമ്പനാട്ടു കായലില്‍ നിന്ന് വീശുന്ന കാറ്റിന് ഇപ്പോഴും കറയാമ്പുവിന്‍റെ സുഗന്ധം. ഏലത്തിന്‍റെയും കുരുമുളകിന്‍റെ!യും കയറിന്‍റെയും കറുവപ്പട്ടയുടെയും ഭിന്നഗന്ധങ്ങള്‍ ഇണചേര്‍ന്ന മിശ്രിത ഗന്ധ സുഗന്ധിയായ കാറ്റ്. കടല്‍! കടന്നു വന്ന് നാനൂറ്റി നാല്പത്തിനാലു കൊല്ലം അടക്കിവാണ പറങ്കിക ളുടെ, ലന്തക്കാരുടെ, വെള്ളക്കാരുടെ കോട്ടകൊത്തളങ്ങളുടെ തിരുശേഷിപ്പുകള്‍.

"പശ്ചിമകൊച്ചി തന്നെ ഇന്ന് വലിയൊരു ആര്‍ട്ട് ഹാര്‍ബറാ യിരിക്കുന്നു, ചരിത്രത്തിന് ഇവിടെ ഒരിക്കലും ഉറക്കം തൂങ്ങാന്‍ പോലുമാവില്ല," ജമാല്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. ‘ഇതെന്‍റെ കൊച്ചി'യുടെ ആകെത്തുക ഈ വാക്കുകളില്‍ കാച്ചിക്കുറുക്കിയിട്ടുണ്ട് കൃതഹസ്തനായ ജമാല്‍. ഇത് അദ്ദേഹത്തിന്‍റെ ഇരുപത്തഞ്ചാമത്തെ പുസ്തകം. ഒരാഴ്ച മുമ്പ് കോഴിക്കോട്ടു അരങ്ങേറിയതു 'ലതാമങ്കേഷ്കര്‍:സംഗീത വും ജീവിതവും’ എന്ന ഗ്രന്ഥത്തിന്‍റെ ഒലിവ് വക പുന:പ്രകാ ശനം.

സ്വാതന്ത്ര്യ സമര പോരാളിയും പത്രപ്രവര്‍ത്തകനുമായിരുന്ന യശ:ശരീരനായ പി.എ. സൈനുദീന്‍ നൈനയുടെ മകനായി പശ്ചിമ കൊച്ചിയില്‍! ജനിച്ച ജമാല്‍ അഞ്ചു പതിറ്റാണ്ടിലേറെ യായി പത്രപ്രവര്‍ത്തന, സാംസ്കാരിക മേഖലകളില്‍ സജീ വം. വിവര്‍ത്തനം ഉള്‍!പ്പെടെ നിരവധി പുസ്തകങ്ങള്‍. മെലഡി, ക്ലാസ്സിക് അഭിമുഖങ്ങള്‍, ചാപ്പ! !!തുടങ്ങിയവ.

ഡസനോളം പുരസ്കാരങ്ങള് നേടി.നാടകം, ഗാനരചന, സിനിമ തുടങ്ങിയ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിച്ചു. മലയാള വാര്‍ഷിക പതിപ്പുകള്‍ക്ക് ദിശാബോധം നല്‍കി. ഇന്നും നല്‍കിക്കൊണ്ടി രിക്കുന്നു. നാല്‍പതു വര്‍ഷമായി കോഴിക്കോട് ഹില്‍സ് വ്യൂ കോളനിയില്‍ 'നൈന' യില്‍ താമസം. ഫാബി ജീവിതസഖി. ജൂബി സുലേഖ, ഷൈനി ആയിഷ മക്കള്‍.ആറു കൊച്ചുമക്കള്‍.

തൃശൂര്‍ വടക്കേക്കാട് ആസ്ഥാനമാക്കി അരങ്ങേറ്റം കുറിക്കുന്ന മലയാളത്തിലെ നവാഗത പ്രസിദ്ധീകരണശാലയെക്കുറിച്ചു രണ്ടു വാക്ക് പറയാതെ വയ്യ. ബാംബൂ ബുക്‌സ്. പേരു പോലെ മനോഹരമാണ് ആദ്യപുസ്തകത്തിന്‍റെ അച്ചടിയും രൂപകല്‍പനയും. എഴുത്തുകാരന്‍ കൊച്ചിയുടെ ഐക്കണ്‍ ആയ വെണ്ടുരുത്തി പാലത്തിലൂടെ നടന്നു നീങ്ങുന്ന ഭാവമനോഹരമായ ചിത്രം എടുത്തത് എം.കെ. ഇഖ്ബാല്‍, കവര്‍ ഡിസൈന്‍ അക്ബര്‍ പെരുമ്പിലാവ്. ബി.കോമും ഫുഡ് ആന്‍ഡ് നുട്രിഷനും പഠിച്ചു ദുബൈയില്‍ പരസ്യ എജന്‍സിയില്‍ ഗ്രാഫിക് ഡിസൈനര്‍ ആയി നാലുവര്‍ഷം ജോലി ചെയ്ത പി.കെ. മുഹമ്മദ് ഷാജിയാണ് യുവ ടീമിന്‍റെ നായ കന്‍. ഷാജി എതു രംഗത്തും ശോഭിക്കും. എല്ലാ ഭാവു കങ്ങളും നേരുന്നു.


image
'ഇതെന്‍റെ കൊച്ചി' മുഖചിത്രത്തില്‍ വെണ്ടുരുത്തി പാലത്തി ലൂടെ നടന്നു നീങ്ങുന്ന ജമാല്‍; സുഫി സംഗീത സന്ധ്യ നയിച്ച അഷറഫ് ഹൈദ്രോസ്.
image
പ്രകാശനം: ബാബുജോസഫ്,കെഎസ് രാധാകൃഷ്ണന്‍, ജമാല്‍, ഷംസുദീന്‍, മഹ.അഷറഫ്, സെബാ.!പോള്‍!, കായം കുളംയുനസ്, അബ്ദുള്‍!ഹമീദ്, റിയാദ്
image
മുന്‍നിരയില്‍ കൊച്ചിയുടെ അഭിമാനം നടന്‍ റീസ ബാവ
image
കോഴിക്കോട് ടൌണ്‍ ഹാളില്‍ 'ലതാമങ്കേഷ്കര്‍' പ്രകാശനവേളയില്‍ വിടി മുരളി, ശ്രീകുമാരന്‍ തമ്പി, ജമാല്‍, അബ്ദുള്‍! പുന്നയുര്‍ക്കുളം
image
'മെലഡി'ജമാലിന്‍റെ ജനപ്രീതി നേടിയ ഗ്രന്ഥം
image
ബഷീറും ഫാബിയും ഇല്ലാത്ത നാളില്‍ ബേപ്പൂരില്‍ പാത്തുമ്മയുടെ ആടിനെ കണ്ടെത്തുന്ന ജമാല്‍.! ചിത്രം:ആസാദ്
image
പി.എ.ബക്കര്‍ സിനിമയാക്കിയ 'ചാപ്പ!' കഥ ഉള്‍പെടുന്ന സമാഹാരം; ക്ലാസ്സിക് അഭിമുഖങ്ങള്‍
image
പ്രസാധകന്‍ പി..കെ.മുഹമ്മദ് ഷാജി 'കൊച്ചി'യുടെ ഒരു പ്രതി കൊച്ചിക്കാരിയായ ഡയാന സില്‍വെസറ്ററിനു സമ്മാനിക്കുന്നു.
image
ഭാര്യ ഫാബിയും കൊച്ചുമകള്‍ സാറയുമൊത്ത് കണ്ണൂര്‍ സെയിന്‍റ് ആന്‍ജെലോ കോട്ടയ്ക്കു മുമ്പില്‍
image
കോഴിക്കോട്ടു കാപ്പാട് സൂര്യന്‍ അസ്തമിക്കുമ്പോള്‍ എത്രയോ വിദേശികള്‍ വന്നിറങ്ങിയ കടലോരം നോക്കി ഓര്‍മ്മകള്‍ അയവിറക്കുന്ന ജമാല്‍. ചിത്രം: ഉദയന്‍
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
മൊട്ടയടി പുതിയ പ്രതിഷേധമുറയാകുമ്പോൾ...(ഉയരുന്ന ശബ്ദം -31:ജോളി അടിമത്ര)
കേരളത്തിലെ കോൺഗ്രസ്  സ്ഥാനാർത്ഥികളായി പുതുമുഖങ്ങളെ വേണം (ജോർജ്ജ് എബ്രഹാം)
ഓ.സി.ഐ. കാർഡിനു  വീണ്ടും നിയന്ത്രണങ്ങൾ; ദീർഘകാല വിസ ആയി മാറും 
ക്വീന്‍സ് ഗാമ്പിറ്റ്--മലയാളി നിഹാല്‍ സരിന്‍ മഹാത്ഭുതം, ചെസിനു മാമ്പഴക്കാലം ( കുര്യന്‍ പാമ്പാടി)
പുനരുത്ഥാനത്തിലേക്ക് നാൽപ്പതു ദിവസങ്ങൾ (സുധീർ പണിക്കവീട്ടിൽ)
ഇതൊരു കഥയല്ല....ജീവിതമാണ് (തോമസ് കളത്തൂര്‍)
ഇന്ത്യക്കാർ അമേരിക്ക പിടിച്ചെടുത്തിരിക്കുന്നുവെന്ന് പ്രസിഡന്റ് ബൈഡൻ!
ജീവനാണ് ഏറെ വിലപ്പെട്ടത്: ആൻസി സാജൻ
വിശ്വാസികൾക്ക് ഇത് നോയമ്പ് കാലം (E-malayalee invites articles)
വിവാദം സൃഷ്ടിച്ചുകൊണ്ട് വീണ്ടും ഒരവതാരം " ശ്രീ എം" ( മാത്യു ജോയിസ്, ലാസ് വേഗാസ് )
ശ്രീ എം. എന്ന മുംതാസ് അലി ഖാൻ തികഞ്ഞ ആത്മീയാചാര്യൻ; പക്ഷെ  ആർ.എസ്.എസ്സിനെ കുറിച്ചുള്ള അഭിപ്രായം അപക്വം (വെള്ളാശേരി ജോസഫ്)
മെട്രോമാന്‍ ശ്രീധരന്റെ രാഷ്ട്രീയം (ദല്‍ഹികത്ത് : പി.വി.തോമസ്)
യാഥാസ്ഥിക പൊളിറ്റിക്കൽ ആക്ഷൻ കോൺഫ്രൻസ് [സി.പി.എ. സി]. 2 (ആൻഡ്രുസ്)
അമേരിക്കയില്‍ ശരാശരി മനുഷ്യായുസ്സ് കുറയുന്നു; ഇന്‍ഡ്യയില്‍ കൂടുന്നു (കോര ചെറിയാന്‍)
ഇതാണ് ദൃശ്യം, ഇതാണ് ഒടിടി! (ജോര്‍ജ് തുമ്പയില്‍)
പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-9: ഡോ. പോള്‍ മണലില്‍)
തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം ഒരു അവലോകനം: ജോസഫ് തെക്കേമുറിയിൽ ജർമ്മനി
തൂക്കുകയറിൽ കുരുങ്ങുന്ന പെൺകഴുത്ത് (എഴുതാപ്പുറങ്ങൾ - 78: ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)
നൂറായിരം നുണകൾകൊണ്ട് തീർത്ത വൻമതിലിനപ്പുറം വളർന്ന പെരുമരം (സജീഷ്‌ നാരായൺ)
തമിഴകം വാഴാന്‍ ബിജെപി (സനൂബ് ശശിധരൻ)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut