Image

നിക്ഷേപ, അക്കാദമിക മേഖലകളില്‍ കുവൈത്ത്‌-ജപ്പാന്‍ കരാര്‍

Published on 23 March, 2012
നിക്ഷേപ, അക്കാദമിക മേഖലകളില്‍ കുവൈത്ത്‌-ജപ്പാന്‍ കരാര്‍
കുവൈറ്റ്‌ സിറ്റി: നടത്തുന്ന അമീര്‍ ശൈഖ്‌ സ്വബാഹ്‌ അല്‍ അഹ്മദ്‌ അസ്വബാഹിന്‍െറ സന്ദര്‍ശനത്തിന്‍െറ ഭാഗമായി ജപ്പാനും കുവൈത്തും രണ്ടു കരാറുകളില്‍ ഒപ്പുവെച്ചു. നിക്ഷേപ, അക്കാദമിക സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള കരാറുകളിലാണ്‌ അമീറിന്‍െറയും ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹികോ നോഡയുടെയും സാന്നിധ്യത്തില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്‌.

പരസ്‌പര നിക്ഷേപങ്ങള്‍ പ്രോല്‍ഹിപ്പിക്കുകയും സംരക്ഷിക്കുയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള നിക്ഷേപ കരാറില്‍ കുവൈത്ത്‌ വിദേശകാര്യ അണ്ടര്‍ സെക്രട്ടറി ഖാലിദ്‌ സുലൈമാന്‍ അല്‍ ജാറല്ലയും ജപ്പാന്‍ ജപ്പാന്‍ വിദേശകാര്യ സഹമന്ത്രി റിയൂജി യമാനെയുമാണ്‌ ഒപ്പുചര്‍ത്തിയത്‌. കുവൈത്ത്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഫോര്‍ സയന്‍റിഫിക്‌ റിസര്‍ച്ചും (കിസ്ര്‌!) തൊഹൂകു യൂനിവേഴ്‌സിറ്റിയിലെ അഡ്വാന്‍റ്‌ഡ്‌ ഇന്‍സ്റ്റിറ്റിയുട്ട്‌ ഫോര്‍ മെറ്റീരിയല്‍സ്‌ റിസര്‍ച്ചും തമ്മിലാണ്‌ അക്കാദമിക സഹകരണത്തിനും വിദഗ്‌ധരുടെ പരസ്‌പര സന്ദര്‍ശനത്തിനുമുള്ള കരാറുണ്ടാക്കിയത്‌. ഇതില്‍ കിസ്ര്‌! ഡയറക്ടര്‍ ഡോ. നാജി അല്‍ മുതൈരിയും തൊഹൂകു യൂനിവേഴ്‌സിറ്റി ഡയറക്ടര്‍ ഡോ. തകയാകി മിയൂറയും ഒപ്പുവെച്ചു.

അമീറിന്‍െറ നേതൃത്വത്തിലുള്ള കുവൈത്ത്‌ പ്രതിനിധി സംഘവും പ്രധാനമന്ത്രി യോഷിഹികോ നോഡയുടെ നേൃത്വത്തിലുള്ള ജപ്പാന്‍ പ്രതിനിധി സംഘവും ടേക്യോയിലെ മന്ത്രിസഭാ ആസ്ഥാനത്ത്‌ കൂടിക്കാഴ്‌ച നടത്തി. വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും സഹകരണവും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ മാര്‍ഗങ്ങള്‍ ഇരുകൂട്ടരും ചര്‍ച്ചചെയ്‌തു. ഇരുരാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള വിഷയങ്ങളും ഒപ്പം മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ സംഭവങ്ങളും ചര്‍ച്ചയില്‍ കടന്നുവന്നു. ശേഷം അമീറിനും സംഘത്തിനും പ്രധാനമന്ത്രിയുടെ വസതിയില്‍ വിരുന്നൊരുക്കുയും ചെയ്‌തു.

ജപ്പാനിലെ ലിബറല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടി മേധാവിയും ജപ്പാന്‍കുവൈത്ത്‌ സൗഹൃദ സമിതി ചെയര്‍മാനുമായ മസാഹികോ കൊമൂറയും അമീറിറുമായി കൂടിക്കാഴ്‌ച നടത്തി. എണ്ണയുല്‍പ്പന്നങ്ങളുടെ വ്യാപാരത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള മികച്ച ബന്ധം മറ്റു രംഗങ്ങളിലേക്ക്‌ കൂടി വ്യാപിപ്പിക്കേണ്ടതുണ്ടെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള പാര്‍ലമെന്‍ററി സഹകരണവും മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും കൊമൂറ അഭിപ്രായപ്പെട്ടു.

ചൊവ്വാഴ്‌ച ജപ്പാനിലെത്തിയ അമീറും സംഘവും നാലു ദിവസത്തെ വിജയകരമായ സന്ദര്‍ശനത്തിനുശേഷം ഇന്ന്‌ ഫിലിപ്പീന്‍സിലേക്ക്‌ തിരിക്കും. ഫിലിപ്പീന്‍സ്‌ സന്ദര്‍ശിക്കുന്ന ആദ്യ ഗള്‍ഫ്‌ ഭരണാധികാരിയാണ്‌ കുവൈത്ത്‌ അമീര്‍. ഒന്നര ലക്ഷത്തോളം ഫിലിപ്പീന്‍കാര്‍ ജോലി ചെയ്യുന്ന രാജ്യമാണ്‌ കുവൈത്ത്‌ എന്നതിനാല്‍ തന്നെ അമീറിന്‍െറ സന്ദര്‍ശനത്തെ ഫിലിപ്പീന്‍ ഭരണകൂടവും ജനതയും ഏറെ പ്രതീക്ഷയോടെയാണ്‌ നോക്കിക്കാണുന്നതെന്ന്‌ ഫിലിപ്പീനിലെ കുവൈത്ത്‌ അംബാസഡര്‍ വലീദ്‌ അഹ്മദ്‌ അല്‍ കന്ദരി പറഞ്ഞു.
നിക്ഷേപ, അക്കാദമിക മേഖലകളില്‍ കുവൈത്ത്‌-ജപ്പാന്‍ കരാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക