Image

ഏബ്രഹം മാര്‍ പൗലോസ്‌ എപ്പിസ്‌കോപ്പ യുകെയില്‍ സന്ദര്‍ശനം നടത്തുന്നു

Published on 23 March, 2012
ഏബ്രഹം മാര്‍ പൗലോസ്‌ എപ്പിസ്‌കോപ്പ യുകെയില്‍ സന്ദര്‍ശനം നടത്തുന്നു
ലണ്‌ടന്‍: ഏബ്രഹം മാര്‍ പൗലോസ്‌ എപ്പിസ്‌കോപ്പ യുകെ സന്ദര്‍ശിക്കുന്നു. ഇന്നു മുതല്‍ ഏപ്രില്‍ എട്ടു വരെയാണ്‌ തിരുമേനിയുടെ യുകെ സന്ദര്‍ശനം. മാര്‍ച്ച്‌ 24ന്‌ തിരുമേനി ഹൗണ്‍സ്ലോ സെന്റ്‌ ജോണ്‍സ്‌ മാര്‍ത്തോമ്മ ചര്‍ച്ചിലെ കുടുംബനവീകരണ ധ്യാനം ബെഡ്‌ഫോര്‍ഡ്‌ സ്‌കൂളില്‍ ഉദ്‌ഘാടനം ചെയ്യും. 25ന്‌ സെന്റ്‌ ജെയിംസ്‌ മാര്‍ത്തോമ്മ ചര്‍ച്ചില്‍ നടക്കുന്ന ആദ്യ കുര്‍ബാനയ്‌ക്ക്‌ അദ്ദേഹം മുഖ്യ കാര്‍മികനായിരിക്കും.

ഓശാന ഞായര്‍ മുതല്‍ ഈസ്റ്റര്‍ ദിവസം വരെ ഹൗണ്‍സ്ലോ സെന്റ്‌ ജോണ്‍സ്‌ മാര്‍ത്തോമ്മ ചര്‍ച്ചില്‍ നടക്കുന്ന വിശുദ്ധ വാരാചരണത്തിന്‌ തിരുമേനി നേതൃത്വം നല്‍കും. കൂടാതെ തിരുമേനി കെന്റ്‌, പീറ്റര്‍ ബോറോ പ്രയര്‍ ഗ്രൂപ്പ്‌സ്‌ എന്നിവ സന്ദര്‍ശിക്കുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വികാരി റവ. ഈപ്പന്‍ ഏബ്രഹാം 02085779981.
ഏബ്രഹം മാര്‍ പൗലോസ്‌ എപ്പിസ്‌കോപ്പ യുകെയില്‍ സന്ദര്‍ശനം നടത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക