Image

കേംബ്രിഡ്‌ജില്‍ ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന വാര്‍ഷികധ്യാനം

തോമസ്‌ ചെറിയാന്‍, ഏറത്തേടത്ത്‌ Published on 23 March, 2012
കേംബ്രിഡ്‌ജില്‍ ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന വാര്‍ഷികധ്യാനം
കേംബ്രിഡ്‌ജ്‌: ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന കേരള കുടുംബ കാത്തലിക്‌ കമ്യൂണിറ്റിയുടെ നവീകരണ വാര്‍ഷിക ധ്യാനം ഏപ്രില്‍ 2 മുതല്‍4 വരെ കേംബ്രിഡ്‌ജില്‍ നടക്കും. രാവിലെ 10.30 മുതല്‍ രാത്രി എട്ടു വരെ കേംബ്രിഡ്‌ജിലെ സെന്റ്‌ ഫിലിപ്പ്‌ ഹൊവാര്‍ഡിലാണ്‌ വാര്‍ഷിക ധ്യാനം. കുടുനവീകരണത്തിനും ആധ്യാത്മിക ഉന്നമനത്തിനും സഹായകരമായ വചനപ്രഘോഷണവും ഇതര ശുശ്രൂഷകളുമാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌. വിശുദ്ധവാരത്തിന്റെ ചൈതന്യത്തില്‍ ക്രിസ്‌തുവിന്റെ പീഡാനുഭവവും കുരിശുമരണവും തിരുവുദ്ധാനവും വിശ്വാസതലത്തില്‍ അനുഭവമായി മാറുവാന്‍ ധ്യാനം ഉപകരിക്കും. കുമ്പസാരം, വിശുദ്ധ കുര്‍ബാന തുടങ്ങിയ ശുശ്രൂഷകളും ക്രമീകരിച്ചിട്ടുണ്‌ട്‌. കുട്ടികള്‍ക്കായുള്ള മിനിസ്‌ട്രിക്കുള്ള പ്രത്യേക സൗകര്യം ചെറിഹിന്റണ്‍ ബാപ്‌റ്റിസ്റ്റ്‌ പള്ളി ഹാളില്‍ ഒരുക്കിയിട്ടുയിരിക്കുന്നു.

പള്ളിയുടെ വിലാസം- സെന്റ്‌ ഫിലിപ്‌ ഹൊവാര്‍ഡ്‌ കാത്തലിക്‌ ചര്‍ച്ച്‌, 33 വാള്‍പോള്‍ റോഡ്‌, കേംബ്രിഡ്‌ഡ്‌. വിവരങ്ങള്‍ക്ക്‌ ഫാ. മാത്യു വണ്‌ടാളക്കുന്നേല്‍ ഫോണ്‍- 07939920844.
കേംബ്രിഡ്‌ജില്‍ ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന വാര്‍ഷികധ്യാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക