Image

സമ്മാന പെരുമഴയുമായി ഇന്‍ഡസ്‌ പ്രീമിയര്‍ ലീഗ്‌

Published on 23 March, 2012
സമ്മാന പെരുമഴയുമായി ഇന്‍ഡസ്‌ പ്രീമിയര്‍ ലീഗ്‌
നനീറ്റന്‍: ഇന്‍ഡസ്‌ കള്‍ച്ചറല്‍ അസോസിയേഷന്‍ നനീറ്റന്റെ സ്വപ്‌ന സാക്ഷാത്‌കാരമായ ഇന്‍ഡസ്‌ പ്രീമിയര്‍ ലീഗിലെ കളികള്‍ ജൂണ്‍ 24 മുതല്‍ ജൂലൈ ഒന്നു വരെ തീയതികളില്‍ നടക്കും. മത്സരം ഇന്‍ഡസ്‌ കൊബ്രയുടെ ഹോം ഗ്രൗണ്‌ട്‌ ആയ മാര്‍ക്കറ്റ്‌ ബോസ്‌ വര്‍ത്ത്‌ ക്രിക്കറ്റ്‌ ക്ലബ്‌ ഗ്രൗണ്‌ടില്‍ നടക്കും. ബീ ഇന്റര്‍ നാഷണല്‍ ലിമിറ്റഡും ട്രാവല്‍ വിഷനുമാണ്‌ സ്‌പോന്‍സര്‍മാര്‍.

വിജയികള്‍ക്ക്‌ ട്രാവല്‍ വിഷന്‍ നല്‍കുന്ന 501 പൗണ്‌ട്‌ കാഷ്‌ അവാര്‍ഡും ട്രോഫിയും രണ്‌ടാം സ്ഥാനക്കാര്‍ക്ക്‌ മാത്യു കുര്യന്‍ നല്‍കുന്ന 251 പൗണ്‌ട്‌ കാഷ്‌ അവാര്‍ഡും ബിജു ജോസ്‌ മുപ്രാപള്ളില്‍ നല്‍കുന്ന ചിന്നമ്മ ജോസ്‌ മുപ്രാപള്ളില്‍ എവര്‍റോളിംഗ്‌ ട്രോഫിയും നല്‍കും.

കൂടാതെ മാന്‍ ഓഫ്‌ ദി സീരീസ്‌ അവാര്‍ഡ്‌ ജോസ്‌ ഇന്‍ജ്വറി ക്ലെയിം സൊല്യൂഷന്‍ കവാന്‍ട്രി നല്‍കുന്ന 51 പൗണ്‌ട്‌ കാഷ്‌ അവാര്‍ഡും ലഭിക്കും. ബെസ്റ്റ്‌ ബാറ്റ്‌സ്‌മാന്‌ മെലഡി ഓര്‍ക്കസ്‌ട്ര ലെസ്റ്റര്‍ നല്‍കുന്ന സമ്മാനവും ഫെയര്‍ പ്ലേ അവാര്‍ഡിന്‌ അര്‍ഹരാകുന്ന ടീമിന്‌ പാചക സമ്രാട്ട്‌ ബെന്നി സ്റ്റീവനേജ്‌ നല്‍കുന്ന സമ്മാനവും ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ടോണി ജോസഫ്‌ 07947931143, അഭിലാഷ്‌ ഗോപിദാസന്‍ 07939412784, ഷിജി ചാക്കോ 07983629860.
സമ്മാന പെരുമഴയുമായി ഇന്‍ഡസ്‌ പ്രീമിയര്‍ ലീഗ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക