Image

താന്‍ മന്ത്രിസ്ഥാനത്തിരിക്കാന്‍ പ്രധാനമന്ത്രി ആഗ്രഹിച്ചു: ദിനേശ്‌ ത്രിവേദി

Published on 23 March, 2012
താന്‍ മന്ത്രിസ്ഥാനത്തിരിക്കാന്‍ പ്രധാനമന്ത്രി ആഗ്രഹിച്ചു: ദിനേശ്‌ ത്രിവേദി
ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിനെ ഒഴിവാക്കേണ്ടിവന്നാലും തന്നെ മന്ത്രിസ്ഥാനത്തിരുത്താനാണ്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ ആഗ്രഹിച്ചിരുന്നതെന്ന്‌ മുന്‍ റെയില്‍വെ മന്ത്രി ദിനേശ്‌ ത്രിവേദി സി.എന്‍.എന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി. മമത ബാനര്‍ജി പിന്തുണ പിന്‍വലിക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയാല്‍ പോലും പ്രധാനമന്ത്രി എന്നോട്‌ രാജി ആവശ്യപ്പെടില്ലെന്ന തികഞ്ഞ ആത്മ വിശ്വാസം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ഒരിക്കല്‍ പോലും എന്നോട്‌ രാജി ആവശ്യപ്പെട്ടിട്ടില്ല. രാജിവെക്കാന്‍ ഞാന്‍ തീരുമാനിച്ചില്ലായിരുന്നുവെങ്കില്‍ എനിക്ക്‌ രാജി മന്ത്രിസ്ഥാനത്തിരിക്കാമായിരുന്നുവെന്നും ത്രിവേദി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക