Image

ഷിക്കാഗൊ സീറോ മലബാര്‍ കത്തീഡ്രല്‍ യുവജനോത്സവം- അനീറ്റ ജോസഫ് പുതുകുളം കലാതിലകം

പി പി ചെറിയാന്‍ Published on 10 May, 2018
ഷിക്കാഗൊ സീറോ മലബാര്‍ കത്തീഡ്രല്‍ യുവജനോത്സവം- അനീറ്റ ജോസഫ് പുതുകുളം കലാതിലകം
ഷിക്കാഗോ: ഷിക്കാഗൊ സീറോ മലബാര്‍ കത്തീ#്‌രല്‍ കള്‍ച്ചറല്‍ അക്കാദമിയുടെ ആഭി മുഖ്യത്തില്‍ മെയ്  ന് സംഘടിപ്പിച്ച യുവജനോത്സവത്തില്‍ അനീറ്റ ജോസഫ് പുതുകുളം കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടു.

കുട്ടികള്‍ക്കായി സംഘടിപ്പിച്ച കലാമത്സരത്തില്‍ കൂടുതല്‍ പോയിന്റുകള്‍ കരസ്ഥമാക്കിയാണ് അനീറ്റ വിജയിയായത്.

'ജോയിച്ചന്‍ പുതുകുളം' ഓണ്‍ലൈന്‍ പത്രാധിപനായ ജോയിച്ചന്‍ പുതുകുളത്തിന്റെ കൊച്ചുമകളും, നേപ്പര്‍ വില്ലയില്‍ താമസിക്കുന്ന ബെന്നി- സോഫി ദമ്പതികളുടെ മകളുമായ കലയിലും പഠനത്തിലും ഒരേ പോലെ കഴിവ് തെളിയിച്ച ഈ കൊച്ചു മിടുക്കി. ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചത് ടോം- ദീപ യുടെ മകളായ നിവേദിതാ ജോസിനാണ്.

മറ്റ് മൂന്ന് വിഭാഗങ്ങളിലായി സംഘടിപ്പിച്ച കലാ മത്സരങ്ങളില്‍ ഷാനെറ്റ് ഇല്ലിക്കല്‍ (ഡാന്‍സിംഗ് സ്റ്റാര്‍), എയ്ഡന്‍ അനീഷ് (ആര്‍ട്ടിസ്റ്റിക്ക് സ്റ്റാര്‍) എന്നിവരും വിജയ കിരീടം ചൂടി.

രാവിലെ 9 മണിക്ക് കത്തീഡ്രല്‍ ഹാളില്‍ നടന്ന ഉല്‍ഘാടന ചടങ്ങ് റവ ജയിംസ് ജോസഫ് ഭദ്രദീപം തെളിയിച്ചു നിര്‍വ്വഹിച്ചു. അക്കാദമി ഡയറക്ടര്‍ ലിന്‍സി വടക്കാംഞ്ചേരി കൃതജ്ഞത രേഖപ്പെടുത്തി.
ഷിക്കാഗൊ സീറോ മലബാര്‍ കത്തീഡ്രല്‍ യുവജനോത്സവം- അനീറ്റ ജോസഫ് പുതുകുളം കലാതിലകംഷിക്കാഗൊ സീറോ മലബാര്‍ കത്തീഡ്രല്‍ യുവജനോത്സവം- അനീറ്റ ജോസഫ് പുതുകുളം കലാതിലകം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക