Image

ബീഹാറില്‍ മാവോയിസ്റ്റുകള്‍ ബ്ലോക്ക്‌ ഓഫീസും ലോറികളും തീവെച്ചു നശിപ്പിച്ചു

Published on 23 March, 2012
ബീഹാറില്‍ മാവോയിസ്റ്റുകള്‍ ബ്ലോക്ക്‌ ഓഫീസും ലോറികളും തീവെച്ചു നശിപ്പിച്ചു
പാറ്റ്‌ന: ബീഹാറിലും ഝാര്‍ഖണ്ഡിലും മാവോയിസ്റ്റുകള്‍ പ്രഖ്യാപിച്ച ബന്ദിനോടനുബന്ധിച്ച്‌ ബ്‌ളോക്ക്‌ ഓഫീസും ലോറികളും മാവോയിസ്റ്റുകള്‍ തീവെച്ച്‌ നശിപ്പിച്ചു. ഖൈറയിലുള്ള ബ്‌ളോക്ക്‌ ഓഫീസും ഓഫീസ്‌ വളപ്പില്‍ കിടന്ന 12ഓളം മണല്‍ ട്രക്കുകളും തീവെച്ച്‌ നശിപ്പിതച്ചു.

ബീഹാറിലും ഝാര്‍ഖണ്ഡിലും രണ്ടുദിവസത്തെ ബന്ദാണ്‌ മാവോയിസ്റ്റുകള്‍ പ്രഖ്യാപിച്ചിരുന്നത്‌. 50 ലധികം വരുന്ന സായുധരാണ്‌ തീവെച്ച്‌ നടത്തിയത്‌. ആളപായം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. തങ്ങളുടെ അഞ്ച്‌ നേതാക്കളെ അറസ്റ്റ്‌ ചെയ്‌തതില്‍ പ്രതിഷേധിച്ചാണ്‌ മാവോയിസ്‌റുകള്‍ ബന്ദിന്‌ ആഹ്വാനം ചെയ്‌തത്‌. ഇന്നലെയാണ്‌ സംഭവം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക