Image

അഴിമതിക്കേസുകളുടെ മേല്‍നോട്ടം ലോക്‌പാലിന്‌ നല്‍കാന്‍ തീരുമാനം

Published on 23 March, 2012
അഴിമതിക്കേസുകളുടെ മേല്‍നോട്ടം ലോക്‌പാലിന്‌ നല്‍കാന്‍ തീരുമാനം
ന്യൂഡല്‍ഹി: രാജ്യത്തെ അഴിമതിക്കേസുകളുടെ മേല്‍നോട്ടത്തിനുള്ള അധികാരം ലോക്‌പാലിന്‌ നല്‍കാന്‍ ധാരണയായി. ലോക്‌പാല്‍ ബില്ല്‌ രാജ്യസഭയില്‍ പാസാക്കുന്നതിനായി പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലാണ്‌ ഇക്കാര്യത്തില്‍ ധാരണയിലെത്തിയത്‌. ലോകായുക്തയുടെ ഘടന, അധികാരം തുടങ്ങിയവ നിര്‍ണയിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക്‌ വിട്ടുനല്‍കാനും ധാരണയായി. ഇതനുസരിച്ച്‌ സിബിഐ ഉള്‍പ്പെടെയുളള ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസുകളുടെ മേല്‍നോട്ടം ലോക്‌പാലിനായിരിക്കും.

സര്‍വകക്ഷിയോഗത്തില്‍ കേന്ദ്രമന്ത്രിമാരായ പ്രണാബ്‌ മുഖര്‍ജി, പി. ചിദംബരം, എ.കെ. ആന്റണി, സല്‍മാന്‍ ഖുര്‍ഷിദ്‌, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്‌ അരുണ്‍ ജെയ്‌റ്റ്‌ലി, സിപിഐ നേതാവ്‌ എ.ബി. ബര്‍ദന്‍ അടക്കമുള്ളവര്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക