Image

മിസ് ഫൊക്കാന 2018 ന് മാറ്റ് കൂട്ടി സാജ് ഗ്രൂപ്പ് സ്‌പോണ്‍സേര്‍സ് ആയി എത്തുന്നു

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 08 May, 2018
മിസ് ഫൊക്കാന 2018 ന് മാറ്റ്  കൂട്ടി സാജ് ഗ്രൂപ്പ് സ്‌പോണ്‍സേര്‍സ് ആയി എത്തുന്നു
ജൂലൈ 4 മുതല്‍ 7 വരെ ഫിലാഡല്‍ഫിയായില്‍ വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വെന്‍ഷനു വേണ്ടിയുള്ള ഒരുക്കങ്ങള് പുരോഗമിക്കുമ്പോള്‍ അമേരിക്കന്‍ മലയാളികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നുണ്ട് .ഫൊക്കാന 'മിസ്സ് ഫൊക്കാനാ 'മത്സരം .

അമേരിക്കന്‍ മലയാളി സുന്ദരികളെ കണ്ടെത്താന്‍ ഫൊക്കാനാ ദേശീയ കണ്‍വന്‍ഷന്‍ വേദിയിലാണ് സംഘടിപ്പിക്കുന്ന സൗന്ദര്യമത്സരമാണ് മിസ് കേരള. നിരവധി റൗണ്ട് മത്സരങ്ങള്‍ക്കു ശേഷമാണ് ജേതാക്കളെ നിര്‍ണ്ണയിക്കുന്നത്. ഒന്നാം സ്ഥാനത്തിനു പുറമേ രണ്ടും മൂന്നും സ്ഥാനവും മറ്റു ചില സമ്മാനങ്ങളും നല്‍കാറുണ്ട്. ഈ മത്സരത്തില്‍ നിന്നു ജയിക്കുന്ന യുവതി മിസ്സ് അമേരിക്കന്‍ മലയാളി സുന്ദരി.

മിസ് ഫൊക്കാന 2018 സ്‌പോണ്‍സര്‍ ചെയ്യുന്നത് ഹോസ്പിറ്റാലിറ്റി രംഗത്ത് കൈയൊപ്പ് പതിപ്പിച്ച സാജ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്‌സ് ആണ് . അനേകം വര്‍ഷങ്ങളായി ഫൊക്കാനയുടെ സഹയാത്രികരാണ് സാജ് ഗ്രൂപ്പിന്റെ സാരഥികളായ സാജന്‍ വര്‍ഗീസും, മിനി സാജനും. കേരളത്തിലെ ഹോട്ടല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍ എന്നും പ്രതീക്ഷകള്‍ക്ക് മുകളില്‍ സ്വയം നിലയുറപ്പിച്ചിട്ടുള്ള വിശ്വസ്തമായ പേരാണ് സാജ്. ആതിഥേയത്തെക്കുറിച്ചുള്ള തനതായ കാഴ്ചപ്പാടുകളും സേവനത്തില്‍ പുലര്‍ത്തുന്ന സമാനതകള്‍ ഇല്ലാത്ത ഊഷ്മളതയും ആണ് അന്നും ഇന്നും സാജ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ടിനെ വേറിട്ട് നിര്‍ത്തുന്നത്.

ഈ സൌന്ദര്യ മത്സരത്തില്‍ വിധി കര്‍ത്താക്കളാകുന്നത് മലയാള ചലച്ചിത്ര ലോകത്തെയും, സാംസ്‌കാരിക ലോകത്തെയും പ്രശസ്തരാണ് .മത്സരത്തില്‍ പങ്കെടുക്കുന്ന യുവതികള്‍ 15 വയസിനും 26 വയസിനും ഇടയിലുള്ളവരും മത്സരാര്‍ത്ഥികള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തവരും ആയിരിക്കണം. താത്പര്യമുള്ളവര്‍ ഉടന്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഫോക്കാനാ സംഘടിപ്പിക്കുന്ന സൌന്ദര്യ മത്സരം നാളിതുവരെ വന്‍ വിജയവും വനിതാ സമൂഹത്തിനു ഒരു മുതല്‍ കുട്ടാവുകയും ചെയ്തിട്ടുണ്ട് .ഫിലാഡല്‍ഫിയായില്‍ നടക്കുവാന്‍ പോകുന്ന മിസ്സ് ഫൊക്കാന ഒരു ചരിത്ര സംഭവമായി മാറുമെന്നു പ്രസിഡന്റ് തമ്പി ചാക്കോ ,സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് , ട്രഷറര്‍ ഷാജി വര്‍ഗീസ് ,എക്‌സിക്യൂട്ടീവ് വൈസ്പ്രസിഡന്റ് ജോയി ഇട്ടന്‍, ട്രസ്റ്റി ബോര്ഡ് ചെയര്മാന്‍ ജോര്‍ജി വര്‍ഗീസ് , ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍, വിമെന്‍സ് ഫോറം ചെയര്‍മാന്‍ ലീല മാരേട്ട് എന്നിവര്‍ അറിയിച്ചു.

മിസ്സ് ഫൊക്കാനാ മത്സരങ്ങളുടെ വിശദ വിവരങ്ങള്‍ അറിയുവാന്‍ താത്പര്യമുള്ളവര്‍ ചെയര്‍ പേഴ്‌സണ്‍ ലൈസി അലക്‌സ്(845 -300 -6339 ),കോ ചെയര്‍മാന്‍ ലതാ കറുകപ്പള്ളില്‍ (845 -553 -5674 )(fokanamanga2014@ gmail.com) എന്നിവരുമായി ബന്ധപ്പെടണം.
മിസ് ഫൊക്കാന 2018 ന് മാറ്റ്  കൂട്ടി സാജ് ഗ്രൂപ്പ് സ്‌പോണ്‍സേര്‍സ് ആയി എത്തുന്നുമിസ് ഫൊക്കാന 2018 ന് മാറ്റ്  കൂട്ടി സാജ് ഗ്രൂപ്പ് സ്‌പോണ്‍സേര്‍സ് ആയി എത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക