Image

എച്ച്-1 ബി വിസ നിയമങ്ങളില്‍ മാറ്റം വരുത്തിയത് ചോദ്യം ചെയ്ത് ഹര്‍ജി

ബൈജു തോമസ്‌ Published on 07 May, 2018
എച്ച്-1 ബി വിസ നിയമങ്ങളില്‍ മാറ്റം വരുത്തിയത് ചോദ്യം ചെയ്ത് ഹര്‍ജി
ന്യൂയോര്‍ക്ക്: എച്ച് വണ്‍ ബി വിസ നിയമം കര്‍ക്കശമാക്കിയത് ചോദ്യം ചെയ്ത് ഹോം ലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റിനും യുണൈറ്റഡ് സ്റ്റേറ്റ്സ് ഇമിഗ്രേഷന്‍ സര്‍വിസിനുമെതിരെ ന്യൂജഴ്സിയിലെ ന്യുവാര്‍ക്കിലുള്ള യു.എസ് ഡിസ്ട്രിക്ട് കോടതിയില്‍ ഹര്‍ജി.

നിയമ മാറ്റം മൂലം കമ്പനികള്‍ക്ക് എച്ച് വണ്‍ ബി ജീവനക്കാരെ സ്പോണ്‍സര്‍ ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയാണെന്നു ഹര്‍ജി ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് മറ്റ് വര്‍ക്ക് സൈറ്റുകളില്‍ പോയിജോലി ചെയ്യുക അസാധ്യം തന്നെയായി.

എന്നാല്‍ പുതിയ നിയമങ്ങള്‍ കോണ്‍ഗ്രസ് പാസാക്കിയ ബില്ലില്‍ ഇല്ലെന്നും യു.എസ് ഐ.എസ്. ഉണ്ടാക്കിയ ചട്ടങ്ങളാണെന്നും ഹര്‍ജിയില്‍ പറയുന്നു. അങ്ങനെ ചട്ടങ്ങള്‍ ഉണ്ടാക്കാന്‍ യു.എസ്.ഐ.എസിനു അധികാരമില്ല. അതു കോണ്‍ഗ്രസാണു ചെയ്യേണ്ടത്. അതിനാല്‍ നിയമ മാറ്റം റദ്ദാക്കണം-ഹര്‍ജി ആവശ്യപ്പെടുന്നു.

സാങ്കേതിക പരിജ്ഞാനം ആവശ്യമുള്ള തൊഴില്‍ മേഖലകളില്‍ വിദേശീയര്‍ക്ക് താത്കാലികമായി തൊഴില്‍ നല്‍കാന്‍ ഉടമയെ അനുവദിക്കുന്നതാണ് എച്ച് വണ്‍ ബി വിസ. യുഎസില്‍ ഇത്തരം ജോലിക്കാര്‍ ഇല്ലെങ്കില്‍ മാത്രമെ പുറത്ത് നിന്ന് റിക്രൂട്ട് ചെയ്യാവൂ.

ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ ജോലിക്കായി എത്തുമ്പാള്‍ അമേരിക്കയിലുള്ളവര്‍ക്ക്ജോലിയില്ലാതാകുമെന്നു എച്ച്-1 വിസയുടെ എതിരാളികല്‍ പറയുന്നു.

എച്ച് വണ്‍ ബി വിസനിയന്ത്രണങ്ങള്‍ തൊഴിലാളികളെപ്പോലെ തന്നെ തൊഴിലുടമകളെയും സാരമായി ബാധിക്കുമെന്നു ഹര്‍ജി ചൂണ്ടിക്കാട്ടുന്നു.ആവശ്യത്തീനു യോഗ്യതയുള്ള ആളെ കിട്ടുന്നില്ല. ഇത് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു.

പുതിയ നിയന്ത്രണങ്ങള്‍ യു.എസ് ഐ.ടി മേഖലയെ ഇതിനകം തന്നെ സാരമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യന്‍ കമ്പനികളായ ടി സി.എസ്, എച്ച് സി.എല്‍, ഇന്‍ഫോസിസ്, മഹീന്ദ്ര സത്യം തുടങ്ങിയ വന്‍ കമ്പനികള്‍ മുതല്‍ ചെറുതും വലുതുമായ നിരവധി ഐ.ടി കമ്പനികള്‍ക്ക് നിയമാറ്റം ദോഷമായി.

പുതിയ നിയന്ത്രണങ്ങള്‍ഏകപക്ഷീയമാണെന്നു കേസിലെ വാദികള്‍ക്കു വേണ്ടി ഹാജരാകുന്ന അറ്റോര്‍ണിമാരില്‍ ഒരാളായ വിനു അല്ലന്‍ ചൂണ്ടിക്കാട്ടി. മലയാളിയാണു വിനു അല്ലന്‍. ഐ.ടി. കമ്പനികളുടെ ഒരു അസോസിയേഷനും രണ്ട് ഐ.ടി. കമ്പനികളുമാണു വാദികള്‍.

പുതിയ നയത്തിന്റെ ഫലമായി വര്‍ഷങ്ങളായി അമേരിക്കയില്‍ താമസിച്ചിരുന്ന പലര്‍ക്കും കുടുംബങ്ങളെ നാട്ടില്‍ വിട്ടു വരേണ്ടി വന്നിരുന്നു. ഇത് ആയിരക്കണക്കിന് എച്ച് വണ്‍ ബി വിസക്കാരുടെ കൊഴിഞ്ഞു പോക്കിന് കാരണമായി.

കോടതിയില്‍ നല്‍കിയിരിക്കുന്ന കേസ് വഴി എച്ച് വണ്‍ ബി വിസക്കാരുടെ കൊഴിഞ്ഞുപോക്ക് അവസാനിപ്പിക്കാനാകുമെന്ന് മറ്റൊരു അറ്റോര്‍ണി ജൊനാഥന്‍ വാസ്ഡന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

എച്ച് വണ്‍ ബി വിസയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നത് ഏറ്റവുമധികം തിരിച്ചടിയാവുന്നത് ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്കാണ്. എച്ച്-1 വിസ ലഭിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും ഇന്ത്യാക്കാരാണ്.

see also
Join WhatsApp News
FOR TRUMP Fans 2018-05-08 05:59:10

1] Those fiscal geniuses in the White House and Republican-controlled Congress have managed to do the impossible: Their sabotage of the Affordable Care Act will lead to 6.4 million fewer Americans with health insurance, while the federal bill for coverage rises by some $33 billion per year.

Also, by the way, premiums in the individual market will rise by an average of more than 18%.

2] Trump plead the Fifth, it would cause “the overwhelming majority of Americans to wonder ‘what is hiding?’” Rep. Ted Lieu says cnn.it/2HWaeQR

3] Oliver North, the Fox News contributor and central figure in the Iran-Contra scandal, will be the National Rifle Association's new president, the group announced Monday.

4] White House backs Attorney General Jeff Sessions as some House Republicans push to hold him in contempt

5]  several in trump team has admitted guilt and is waiting for sentencing. Trump himself is seeking the Fifth. That means in his own words he has admitted his guilt. But there are several ignorant Malayalees keep on writing articles and comments with no sense or facts. Ignore the Ignorant.

 

FOR TRUMP Fans 2018-05-12 12:16:35

Paul Ryan's Last Act: Kicking At Least One Million People Off Food Stamps

 

2] if you've spent several decades laundering money and paying people to be silent about a bunch of weird shit you did, don't get blackmailed into running for President, accidentally winning by treason &help from Russians.

3] Giuliani says he wouldn’t debate Avenatti 'if they paid me $10 million' politi.co/2KX4wvN

4]  To understand Trump you need to understand how the Mob launders money and why.

5] two men were arrested for waiting at Starbucks. Police called on a Yale student for sleeping. Elderly driver was sworn at, dragged out of her car by 3 policemen for swerving into wrong lane. They were all black. America, what is happening in our country?

6] Meghan McCain asks how White House aide who mocked her father still has a job politi.co/2KW1gB9

7] Former national security adviser Michael Flynn is campaigning for Republican candidates around the country as he awaits sentencing for lying to the FBI. abcn.ws/2rEBmsr

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക