Image

വി.ടി.ബല്‍റാം എംഎല്‍എയ്ക്കു ഹൂസ്റ്റണില്‍ ഊഷ്മള സ്വീകരണം

ജോയി തുമ്പമണ്‍ Published on 07 May, 2018
വി.ടി.ബല്‍റാം എംഎല്‍എയ്ക്കു ഹൂസ്റ്റണില്‍ ഊഷ്മള സ്വീകരണം
ഹൂസ്റ്റണ്‍ : അമേരിക്കയിലെ വിവിധ പട്ടണങ്ങളില്‍ നടക്കുന്ന ഇന്ത്യാ പ്രസ്സ്– ക്ലബ് ഓഫ് അമേരിക്കയുടെ സമ്മേളനങ്ങളില്‍ പങ്കെടുക്കാനെത്തിയ വി.ടി. ബല്‍റാം എംഎല്‍എയ്ക്കു ഹൂസ്റ്റണ്‍ ബുഷ് ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഹൃദ്യമായ സ്വീകരണം.

ഹൂസ്റ്റണ്‍ ഇന്ത്യാ പ്രസ് ഭാരവാഹികളും അംഗങ്ങളും ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. മേയ് 6 നു വൈകിട്ട് 5 മണിക്ക് മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേയ്റ്റര്‍ ന്യൂയോര്‍ക്കിന്റെ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ 2018, 2019 എന്നീ വര്‍ഷങ്ങളുടെ ഔപാചരികമായ ഉദ്ഘാടനം വി.റ്റി. ബല്‍റാം നിര്‍വ്വഹിക്കും.

സ്വീകരണ ചടങ്ങില്‍ ഡോ. ജോര്‍ജ് കാക്കനാട് പ്രസിഡന്റ് ഇലക്ട്, അനില്‍ ആറന്മുള നാഷണല്‍ ജോയിന്റ് സെക്രട്ടറി, ജോയി തുമ്പമണ്‍ ചാപ്റ്റര്‍ പ്രസിഡന്റ്, ഫിന്നി രാജു ഹൂസ്റ്റണ്‍ ട്രഷറര്‍, ജിജു കുളങ്ങര എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം എന്നിവര്‍ സംബന്ധിച്ചു.
വി.ടി.ബല്‍റാം എംഎല്‍എയ്ക്കു ഹൂസ്റ്റണില്‍ ഊഷ്മള സ്വീകരണം
Join WhatsApp News
SchCast 2018-05-07 13:15:45
What is the relevance here? He is a politician in Kerala. If he want to visit, let it be as a private guest, not as a representative. Malayalees should stop spending money and time for creating such dramas. Let them serve the people of Kerala there. Taking a vacation to USA is fine. But stop acting like a representative here. This applies to every politicians who do not comes here  on official government matters.
സുധിരൻ 2018-05-07 23:50:53
ഇതൊക്കെ എന്ന മിസ്റ്റേക്ക്  വാർത്തയാ. ഹ്യൂസ്റ്റൺ  മീറ്റിംഗ്  മലയാളീ  അസോസിയേഷൻ  ഓഫ് ഗ്രെയ്റ്റർ  ന്യൂ യോർക്ക്  ഓഡിറ്റോറിയത്തിൽ  കുടിയെന്നോ ?  ഹ്യൂസ്റ്റനിൽ  കൂടിയ  യോഗവും  മഹാ  മോശം  മീറ്റിംഗ്  ആയിരുന്നു  എന്നറിഞ്ഞു. ഒരു  കുറിപ്പിട  പോലും  എഴുതാത്തവരും , ഒരു വീഡിയോ  പോലും  പിടിക്കാത്തവരും  ഈ പ്രസ്ഥാനത്തിന്റെ  പെരിയ  നടത്തിപ്പുകാരും , എംസി  കളും ആയി  പണത്തിന്റ  പിറകിൽ  സ്‌പോൺസർഷിപ്  പിറകിൽ  കയറി  ആള്  കളിച്ചു .  പ്രോമിനെൻറ്  റിപ്പോർട്ടർ  മാരെയും എഴുത്തുകാരേയും  പേരുപോലും  പറയാതെ അപമാനിച്ചു  വിട്ടതായി അറിഞ്ഞു . ചില  പയ്യന്മാരെ  പിടിച്ചു  ദൈവവു മാക്കി. കട്ട  വാണ്ടടിയിൽ  ചെണ്ടയുമായി  ചിലരെ  ഓൾഡ്  കേരളം സ്റ്റൈലിൽ  ഈ USA  യിൽ  എഴുന്നള്ളിച്ചത്  അപഹാസ്യ  മായി. ആ വീഡിയോ  പിന്നീട്  കാണാം .  speeches  senseless  ആയി  മാറി. ചിലതു  അലറലും.  ആയി മാറി.  ചുമ്മാ ഒരുതരം  കളികൾ .

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക