Image

ബെന്‍ പോള്‍ ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗമായി മത്സരിക്കുന്നു

ഫ്രാന്‍സിസ് തടത്തില്‍ Published on 06 May, 2018
ബെന്‍ പോള്‍ ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗമായി മത്സരിക്കുന്നു
ഫ്‌ലോറിഡ : ഫൊക്കാനയുടെ ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗമായി മെരിലാന്‍ഡില്‍ നിന്നുള്ള പ്രമുഖ സംഘടനാ നേതാവ് ബെന്‍ പോള്‍ മത്സരിക്കുന്നു. കഴിഞ്ഞ മൂന്നു തവണയായി (6 വര്‍ഷം) ഫൊക്കാനയുടെ ദേശീയ കമ്മിറ്റി അംഗമായി തുടരുന്ന ബെന്‍ പോളിന്റെ മികച്ച പ്രകടനത്തെ തുടര്‍ന്നാണ് 2018 - 2020 തെരെഞ്ഞെടുപ്പില്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി സ്ഥാനത്തേക്ക്മ മത്സരിപ്പിക്കാനൊരുങ്ങുന്നത്.
സംഘടനാ രംഗത്ത് മികച്ച പ്രവര്‍ത്തങ്ങള്‍ കാഴ്ചവെച്ചിട്ടുള്ള ബെന്‍ പോള്‍ വാഷിംഗ്ടണ്‍ ഡി.സി. കേന്ദ്രീകരിച്ചുള്ള കേരള കള്‍ച്ചറല്‍ സൊസൈറ്റി (കെ.സി.എസ്.) യുടെ സജീവ പ്രവര്‍ത്തകനാണ്. കെ.സി.എസിന്റെ പ്രസിഡന്റ്, സെക്രട്ടറി, എസ്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നി സ്ഥാനങ്ങള്‍ വഹിച്ച അദ്ദേഹം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തനജീവിതം ആരംഭിക്കുന്നത്.കോലഞ്ചേരി സെയിന്റ് പീറ്റേഴ്സ് കോളേജില്‍ പ്രീഡിഗ്രിയും കോതമംഗലം എം.എ. കോളേജില്‍ നിന്ന് ബി.എസ്സിയും പഠിക്കുന്ന കാലത്തു സ്‌പോര്‍ട്‌സിന്റെ ജനറല്‍ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടു. പഠിക്കുന്ന കാലം മുതല്‍ കോണ്‍ഗ്രസ് അനുഭാവിയായിരുന്ന ബെന്‍ പോള്‍ 1988 ലാണ് അമേരിക്കയില്‍ കുടിയേറുന്നത്.
വാഷിങ്ങ്ട്ടന്‍ ഡി.സിയിലെ വിവിധ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ തന്റെ നേതൃ പാടവം തെളിയിച്ച ബെന്‍ പോള്‍ വാഷിംഗ്ടണ്‍ ഡി.സിയിലെ സൈന്റ്‌റ് മേരീസ് സിറിയന്‍ ഓര്‌ത്തോഡോക്‌സ് പള്ളിയുടെ വൈസ് പ്രസിഡന്റ്,സെക്രട്ടറി, ട്രഷറര്‍, എനിയ നിലകളില്‍ പ്രവര്‍ത്തിക്കുകയും നിലവില്‍ എസ്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും പ്രവര്‍ത്തിക്കുന്നു.ഫൊക്കാനയുടെ ദേശീയ കമ്മിറ്റി അംഗമായി കഴിഞ്ഞ 6 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ബെന്‍ പോളിന്റെ സാന്നിധ്യവും പ്രവര്‍ത്തന പരിചയവും ഫൊക്കാനയുടെ 2018-2020 വര്‍ഷത്തെ ഭരണസമിതിക്ക് മുതല്‍ക്കൂട്ടാകുമെന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മാധവന്‍ ബി. നായര്‍, സെക്രട്ടറി എബ്രഹാം ഈപ്പന്‍ (പൊന്നച്ചന്‍), ട്രഷറര്‍ സജിമോന്‍ ആന്റണി, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ് സണ്ണി മറ്റമന, ജോയിന്റ് സെക്രട്ടറി വിപിന്‍രാജ്, അഡിഷണല്‍ അസോസിയേറ്റ് സെക്രട്ടറി ജെസി റിന്‍സി, ജോയിന്റ് ട്രഷറര്‍ പ്രവീണ്‍ തോമസ് എന്നിവരും ബോര്‍ഡ് ഓഫ് ട്രസ്റ്റീ അംഗങ്ങളായി മത്സരിക്കുന്ന ഡോ.മാത്യു വര്ഗീസും(രാജന്‍), ഡോ.മാമ്മന്‍ സി. ജെക്കബ്, എറിക് മാത്യു, എന്നിവരും നാഷണല്‍ കമ്മിറ്റി അംഗങ്ങളായി മത്സരിക്കുന്ന ജോയി ടി. ഇട്ടന്‍, ദേവസി പാലാട്ടി, വിജി നായര്‍, ഷീല ജോസഫ്, വറുഗീസ് തോമസ്, അലക്‌സ് ഏബ്രഹാം, രാജീവ് ആര്‍. കുമാര്‍, റീജിയണല്‍ വൈസ് പ്രസിഡന്റുമാരായ രഞ്ജു ജോര്‍ജ് (വാഷിംഗ്ടണ്‍ ഡി. സി.), ഗീത ജോര്‍ജ് (കാലിഫോര്‍ണിയ), എല്‍ദോ പോള്‍ (ന്യൂ ജേര്‍സി- പെന്‍സില്‍വാനിയ),ജോണ്‍ കല്ലോലിക്കല്‍ (ഫ്‌ലോറിഡ), ഫ്രാന്‍സിസ് കിഴക്കേക്കുറ്റ് (ചിക്കാഗോ മിഡ് വെസ്റ്റ് ), വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ആയി മത്സരിക്കുന്ന ലൈസി അലക്‌സ് ,ഓഡിറ്റര്‍ ആയി മത്സരിക്കുന്ന ചാക്കോ കുര്യന്‍എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു
നീതിന്യായ വകുപ്പില്‍ ( department of justice ) ആല്‍ക്കഹോള്‍,ടുബാക്കോ,ആന്‍ഡ് ഫയര്‍ ആംമസ് (A T F ) വിഭാഗത്തില്‍ ജീവനക്കാരനാണ് മെരിലാന്‍ഡ് ബെല്‍റ്‌സ്വില്‍ സ്വദേശിയായ ബെന്‍പോള്‍. പെരുമ്പാവൂര്‍ കുറുപ്പംപടി മരങ്ങാട്ട് പരേതരായ പൗലോസ് അന്നമ്മ ദമ്പതികളുടെ ഏഴുമക്കളില്‍ ആറാമനാണ്. ഭാര്യ: ബാങ്ക് ഉദ്യോഗസ്ഥയായ മാരീകുഞ്ഞ.മക്കള്‍ \: മാസ്റ്റേഴ്സ് വിദ്യാര്‍ത്ഥികളായ രോഷ്മാ,റോഷിത.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക