Image

ആകാശകാഴ്ചകള്‍ മേയ് 25 ന്

Published on 05 May, 2018
ആകാശകാഴ്ചകള്‍ മേയ് 25 ന്

മെല്‍ബണ്‍: എസന്‍സ് മെല്‍ബണ്‍ ഒരുക്കുന്ന ആകാശകാഴ്ചകള്‍ മേയ് 25ന് (വെള്ളി) നടക്കും. “Reach for the Starsഎന്നു പേരിട്ടിരിക്കുന്ന ആകാശ നിരീക്ഷണം കേരളത്തിലെ പ്രമുഖ ആസ്‌ട്രോ വിദഗ്ധന്‍ വൈശാഖന്‍ തന്പിക്കൊപ്പമാണ് നടത്തപ്പെടുന്നത്. 
ശനിയുടെ പ്രകാശവലയം മുതല്‍ വ്യാഴത്തിന്റെ വര്‍ണബാന്റുകള്‍ വരെയുള്ള നിരവധിയായ വിസ്മയകാഴ്ചകള്‍ ഹൈപൗവര്‍ ടെലിസ്‌കോപ്പില്‍കൂടി നിരീക്ഷിക്കാം.

വെകുന്നേരം 6.30 ന് മെല്‍ബണിലെ മൗണ്ട് മാര്‍ത്ത ഒബ്‌സര്‍വേറ്ററിയില്‍ നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കും  www.essense.org.au എന്ന പേജ് സന്ദര്‍ശിക്കുക

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക