Image

പ്രതിപക്ഷം സഭാനടപടികള്‍ പൂര്‍ണമായും ബഹിഷ്‌കരിച്ചു

Published on 23 March, 2012
പ്രതിപക്ഷം സഭാനടപടികള്‍ പൂര്‍ണമായും ബഹിഷ്‌കരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി എംഎല്‍എ കെ. ദാസന് പോലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ സംഭവത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വീണ്ടും നിയമസഭ ബഹിഷ്‌കരിച്ചു. ഇന്നത്തെ സഭാനടപടികള്‍ സമ്പൂര്‍ണമായി ബഹിഷ്‌കരിച്ചതായി പ്രതിപക്ഷ നേതാക്കള്‍ അറിയിച്ചു.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കള്ളക്കേസില്‍ കുടുക്കിയെന്ന് ആരോപിച്ച് സിപിഎം കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ നടത്തിയ ഉപരോധത്തിനിടെ ലാത്തിച്ചാര്‍ജിലാണ് കെ. ദാസന്‍ എംഎല്‍എയ്ക്ക് പരിക്കേറ്റിരുന്നത്. തന്നെ മര്‍ദ്ദിച്ച കൊയിലാണ്ടി സിഐയ്‌ക്കെതിരേ നടപടിയാവശ്യപ്പെട്ട് സ്പീക്കര്‍ക്കും മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്കും കെ. ദാസന്‍ പരാതി നല്‍കിയിരുന്നു. വൂണ്ട് സര്‍ട്ടിഫിക്കേറ്റും എംഎല്‍എയുടെ മൊഴിയും തമ്മില്‍ വ്യത്യാസമുണ്‌ടെന്ന് പ്രതിപക്ഷത്തിന് മറുപടി പറയവേ മുഖ്യമന്ത്രി പറഞ്ഞു. എംഎല്‍എ സഭയില്‍ പറഞ്ഞത് അനുസരിച്ച് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെയും പ്രതിപക്ഷം ഈ വിഷയം നിയമസഭയില്‍ ഉന്നയിച്ചിരുന്നു.

രാവിലെ സ്വാശ്രയ പ്രശ്‌നത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക