Image

സംസ്ഥാനത്ത് 700 മെഗാവാട്ടിന്റെ വൈദ്യുതി കമ്മി: മന്ത്രി

Published on 23 March, 2012
സംസ്ഥാനത്ത് 700 മെഗാവാട്ടിന്റെ വൈദ്യുതി കമ്മി: മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് 700 മെഗാവാട്ടിന്റെ വൈദ്യുതി കമ്മി അനുഭവപ്പെടുന്നുണ്ടെന്നും അധികവൈദ്യുതി കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് നിയസഭയില്‍ പറഞ്ഞു.

സംസ്ഥാനത്ത് തല്‍ക്കാലം ലോഡ്‌ഷെഡിങ്ങ് ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ മറ്റുസംസ്ഥാനങ്ങളില്‍ നിന്നും വൈദ്യുതി ലഭിച്ചില്ലെങ്കില്‍ എസ്.എസ്.എല്‍.സി പരീക്ഷയ്ക്കുശേഷം ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാര്‍ ഭീഷണി വന്നപ്പോള്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് കുറയ്ക്കാനായി ആവശ്യത്തിലധികം വൈദ്യുതി ഉത്പാദിപ്പിച്ചിരുന്നു. ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്ക് ഇതാണുകാരണമെന്നും അദ്ദേഹം നിയമസഭാ ചോദ്യോത്തരവേളയില്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക