Image

അബോര്‍ഷനെതിരെ അനാമിക ശാലോം ടിവിയില്‍

Published on 22 March, 2012
അബോര്‍ഷനെതിരെ അനാമിക ശാലോം ടിവിയില്‍
കോഴിക്കോട്: പെണ്‍കുഞ്ഞുങ്ങള്‍ വേണെ്ടന്നു തീരുമാനിക്കുന്ന അമ്മമാരുടെ എണ്ണം പെരുകിവരുന്നതിന്റെ നേര്‍ക്കാഴ്ചയായി അബോര്‍ഷന്‍ എന്ന തിന്മയ്‌ക്കെതിരേ ശാലോം ടെലിവിഷന്‍ നിര്‍മിച്ചു സിബിയോഗ്യാവീടന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത അനാമിക ഡോക്യുഫിക്ഷന്‍ ഈസ്റ്റര്‍ ദിനത്തില്‍ സംപ്രേഷണം ചെയ്യും. ഏഴു മാസം ഗര്‍ഭിണിയായിരിക്കെയാണ് ഒരമ്മ തന്റെ ഗര്‍ഭസ്ഥ ശിശു പെണ്‍കുട്ടിയാണെന്നു സ്‌കാനിംഗിലൂടെ അറിഞ്ഞത്. ഉടന്‍ ആ കുഞ്ഞിനെ നശിപ്പിക്കാന്‍ തീരുമാനിച്ചു. 

ഏഴു മാസം വളര്‍ച്ചയെത്തിയ ആ കുഞ്ഞിനെ ഡോക്ടര്‍മാര്‍ പുറത്തെടുത്തു ചവറ്റുകൊട്ടയില്‍ തള്ളിയെങ്കിലും കുഞ്ഞു മരിച്ചില്ല. ഗുജറാത്തിലെ രാജ്‌കോട്ട് മദര്‍ തെരേസ ആശ്രമത്തിലെ സിസ്റ്റര്‍മാര്‍ ശിശുവിനെ ഇന്‍ക്യുബേറ്ററില്‍ ശുശ്രൂഷിച്ചു വളര്‍ത്തി. ഇന്നു 12 വയസുള്ള മിടുമിടുക്കിയാണ് അനാമിക. രാജസ്ഥാനില്‍ നടന്ന ഈ സംഭവകഥയില്‍ അനാമിക തന്നെയാണു ഡോക്യുഫിക്ഷനില്‍ അഭിനയിക്കുന്നത്. ശാലോം ടെലിവിഷനില്‍ ഏപ്രില്‍ എട്ട് ഈസ്റ്റര്‍ ഞായറാഴ്ച രാത്രി 7.30നു സംപ്രേഷണം ചെയ്യും.

(ദീപിക)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക