Image

തിരുത്താന്‍ തയാറായില്ലെങ്കില്‍ ഇടതുപക്ഷത്തിന് വന്‍ വീഴ്ചയുണ്ടാവും: മുഖ്യമന്ത്രി

Published on 22 March, 2012
തിരുത്താന്‍ തയാറായില്ലെങ്കില്‍ ഇടതുപക്ഷത്തിന് വന്‍ വീഴ്ചയുണ്ടാവും: മുഖ്യമന്ത്രി
തിരുവനന്തപുരം: പിറവത്തെ പരാജയകാരണമായി മദ്യം ഒഴുക്കിയെന്ന ആരോപണം ഉന്നയിച്ച ഇടതുപക്ഷം തെറ്റുതിരുത്താന്‍ തയാറായില്ലെങ്കില്‍ പിറവത്തേക്കാള്‍ വന്‍ വീഴ്ചയായിരിക്കും അവര്‍ക്കു സംഭവിക്കുന്നതെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ആര്‍. ശെല്‍വരാജിന്റെ നിയോജകമണ്ഡലത്തില്‍ പാലം നിര്‍മിക്കാന്‍ 25 കോടി രൂപ വഴിവിട്ടല്ല അനുവദിച്ചതെന്നു സബ്മിഷനുള്ള മറുപടിയായി മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് രണ്ടു തവണ സഭയെ അറിയിച്ചതു രേഖകളിലുണെ്ടന്നും മുഖ്യമന്ത്രി പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക