Image

സി ദിവാകരനെ സിപിഐ ദേശീയ കൗണ്‍സിലില്‍നിന്ന്‌ ഒഴിവാക്കി; ഗോഡ്‌ഫാദര്‍മാരില്ലാത്തത്‌ കൊണ്ടെന്ന്‌ ദിവാകരന്‍

Published on 29 April, 2018
സി ദിവാകരനെ സിപിഐ ദേശീയ കൗണ്‍സിലില്‍നിന്ന്‌ ഒഴിവാക്കി; ഗോഡ്‌ഫാദര്‍മാരില്ലാത്തത്‌ കൊണ്ടെന്ന്‌ ദിവാകരന്‍


മുതിര്‍ന്ന സിപിഐ നേതാവും നെടുമങ്ങാട്‌ എംഎല്‍എയുമായ സി. ദിവാകരനെ പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍നിന്ന്‌ ഒഴിവാക്കി. കൊല്ലത്ത്‌ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ്‌ ദിവാകരനെ ഒഴിവാക്കിയത്‌. ദിവാകരനു പുറമേ സി.എന്‍. ചന്ദ്രന്‍, സത്യന്‍ മൊകേരി, കമലാ സദാനന്ദന്‍ എന്നിവരേയും ദേശീയ കൗണ്‍സിലില്‍നിന്ന്‌ ഒഴിവാക്കി. സംസ്ഥാനത്തെ ശക്തനായ കാനം വിരുദ്ധ പക്ഷക്കാരനാണ്‌ സി ദിവാകരന്‍.

ദേശീയ കൗണ്‍സിലില്‍ നിന്ന്‌ ഒഴിവാക്കിയ നടപടിക്കെതിരെ രൂക്ഷമായ പ്രതികരണമാണ്‌ ദിവാകരന്റെ ഭാഗത്തു നിന്നുണ്ടായത്‌.
തനിക്ക്‌ ഗോഡ്‌ഫാദര്‍മാരില്ലെന്ന്‌ ദിവാകരന്‍ പ്രതികരിച്ചു. ആരുടെയും സഹായത്തില്‍ തുടരാനില്ലെന്നും അദ്ദേഹം പറഞ്ഞു. സുധാകര്‍ റെഡ്ഡിയുടെ തണലില്‍ കമ്മറ്റിയിലേക്ക്‌ വരേണ്ടതില്ല. കേരളത്തില്‍ നിന്നുള്ള പ്രതിനിധികളുടെ യോഗവും സി. ദിവാകരന്‍ ബഹിഷ്‌കരിച്ചു.

അതേസമയം സി. ദിവാകരനെ ദേശീയ കൗണ്‍സിലില്‍ നിന്ന്‌ ഒഴിവാക്കിയ നടപടി വിഭാഗീയതയല്ലെന്ന്‌ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. പാര്‍ട്ടി ഭരണഘടന അനുസരിച്ച്‌ 20 ശതമാനം പുതിയ അംഗങ്ങള്‍ വേണമെന്ന്‌ നിബന്ധനയുണ്ട്‌. അതുപ്രകാരമാണ്‌ ചിലരെ മാറ്റിയത്‌. പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തത്‌ ഏകകണ്‌ഠമായാണെന്നും കാനം പറഞ്ഞു.

അതേസമയം കേരളത്തില്‍നിന്ന്‌ പുതിയതായി എന്‍. രാജന്‍, എന്‍. അനിരുദ്ധന്‍, പി. വസന്തം, കെ.പി. രാജേന്ദ്രന്‍, ഇ. ചന്ദ്രശേഖരന്‍്‌ എന്നിഅഞ്ചുപേരെ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക