Image

ലിഗ കൊല്ലപ്പെട്ട സംഭവത്തില്‍ നാലുപേര്‍ പൊലീസ് കസ്റ്റഡിയില്‍

Published on 29 April, 2018
ലിഗ കൊല്ലപ്പെട്ട സംഭവത്തില്‍ നാലുപേര്‍ പൊലീസ് കസ്റ്റഡിയില്‍

തിരുവല്ലത്ത് ലാത്വിയന്‍ സ്വദേശി ലിഗ കൊല്ലപ്പെട്ട സംഭവത്തില്‍ വിദേശയുവതിയെ സംഭവം നടന്ന വാഴമുട്ടത്തിനടുത്തുള്ള തുരുത്തിലേക്ക് കൊണ്ടുവന്ന തോണിക്കാരന്‍ അടക്കം നാലുപേര്‍ പൊലീസ് കസ്റ്റഡിയില്‍.ലിഗയെ തുരുത്തിലേക്ക് കൊണ്ടുവന്ന തോണിയുടെ ഉടമയായ ഉമേഷ്, സംഭവത്തില്‍ ബന്ധമുണ്ടെന്ന് പൊലീസിന് തെളിവ് കിട്ടിയ ലാലു, ഉദയന്‍, ഹരി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഉടന്‍തന്നെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.

ഇതിനിടെ കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം തുരുത്തില്‍ ലിഗയുടെ മൃതേദഹം കിടന്ന സ്ഥലത്ത് ഇന്ന് വീണ്ടും വിശദമായ പരിശോധന നടത്തി. ഇതിനൊപ്പം തുരുത്തിനോട് ചേര്‍ന്നുള്ള പനത്തുറയാറില്‍ മുങ്ങല്‍ വിദഗ്ധരെ കൊണ്ടുവന്നും പരോശധന നടത്തി. കൊലപാതവുമായി ബന്ധപ്പെട്ട തെളിവുകള്‍ കണ്ടെടുക്കാനാണ് തുരുത്തിലും ആറ്റിലും പരിശോധന നടത്തിയത്. ലിഗയെ തുരുത്തിലേക്ക് കൊണ്ടുവന്ന തോണി നേരത്തെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു.

അതേസമയം, ലിഗയെ കൊലപ്പെടുത്തിയത് വള്ളിക്കുരുക്കോ കയറോ ഉപയോഗിച്ച് കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ചാണെന്ന് പൊലീസിന് വ്യക്തമായി. ഇതിനുള്ള തെളിവുകളും സ്ഥലത്ത് നിന്ന് ഇതിനകം ലഭിച്ചിട്ടുണ്ട്. പ്രദേശത്തെ കഞ്ചാവ് ലഹരി മാഫിയ ലിഗയെ പ്രലോഭിപ്പിച്ച് തുരുത്തിലേക്ക് കൊണ്ടുവന്ന് കൊലപാതകം നടത്തിയെന്നാണ് നിഗമനം. ബലാത്സംഗം നടന്നിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. എന്നാല്‍ കണ്ടെടുക്കപ്പെട്ട ലിഗയുടെ മൃതദേഹത്തിന് ഏറെ പഴക്കമുണ്ടായിരുന്നതിനാല്‍ ഇത് തെളിയിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക