കൊല്ലം: ജെഎന്‍യു മുന്‍
വിദ്യാര്‍ത്ഥിയും സമരനേതാവുമായ കനയ്യകുമാര്‍ സിപിഐ ദേശീയ കൗണ്‍സിലില്‍. കൊല്ലത്തു
നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസാണ് കനയ്യകുമാറിനെ ദേശീയ കൗണ്‍സിലേക്ക്
ചേര്‍ത്തത്. 125 അംഗ ദേശീയ കൗണ്‍സിലിനെയാണ് തെരഞ്ഞെടുത്തത്.
നിലവില്‍
എഐഎസ്എഫ് ദേശീയ കൗണ്‍സില്‍ അംഗമാണ് കനയ്യ. ബിഹാര്‍ സ്വദേശിയായ അദേഹം കേന്ദ്ര
നേതൃത്വത്തിന്റെ പ്രത്യേക ക്ഷണിതാവായാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍
പങ്കെടുത്തത്.
ആറ് പുതുമുഖങ്ങളടക്കം കേരളത്തില്‍നിന്ന് 15 അംഗങ്ങള്‍
ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തി. പന്ന്യന്‍ രവീന്ദ്രനെ കണ്ട്രോളര് കമ്മീഷന്
ചെയര്‍മാനായും തെരഞ്ഞെടുത്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല