Image

ബിന്‍ലാദന്റെ വിധവയെ സന്ദര്‍ശിക്കാന്‍ സഹോദരന് അനുമതി

Published on 22 March, 2012
ബിന്‍ലാദന്റെ വിധവയെ സന്ദര്‍ശിക്കാന്‍ സഹോദരന് അനുമതി
ഇസ്‌ലാമാബാദ്: ഉസാമ ബിന്‍ലാദന്റെ വിധവ അമലിനെ സന്ദര്‍ശിക്കാന്‍ അവരുടെ സഹോദരന്‍ സഖരിയാ അഹമ്മദ് അബ്ദല്‍ഫത്തായ്ക്ക് പാക് കോടതി അനുമതി നല്‍കി. 
ബിന്‍ലാദന്റെ മൂന്നു ഭാര്യമാരെയും മക്കളെയും തടങ്കലിലാക്കിയിരിക്കുകയാണെന്ന് നേരത്തെ ആഭ്യന്തരമന്ത്രി റഹ്്മാന്‍ മാലിക് വ്യക്തമാക്കിയിരുന്നു. ഇവരില്‍ യെമന്‍കാരിയായ അമലിന്റെ സഹോദരനാണ് അബ്ദല്‍ ഫത്താ. യുഎസ് സേന അബോട്ടാബാദില്‍ ബിന്‍ലാദനെ വധിക്കുന്ന സമയത്ത് സമീപത്തുണ്ടായിരുന്ന അമലിന് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

അമലിനെയും അഞ്ചുമക്കളെയും സന്ദര്‍ശിക്കാനാണു കോടതി അബ്ദല്‍ഫത്തായ്ക്ക് അനുമതി നല്‍കിയിട്ടുള്ളത്. സന്ദര്‍ശനത്തിന് പാക് അധികൃതര്‍ തടസം സൃഷ്ടിച്ചാല്‍ കോടതിയലക്ഷ്യക്കേസ് ഫയല്‍ ചെയ്യാനും അദ്ദേഹത്തോടു ജഡ്ജി നിര്‍ദേശിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക