Image

ദാരിദ്ര്യരേഖ നിര്‍ണയിക്കാന്‍ പുതിയ സമിതി

Published on 22 March, 2012
ദാരിദ്ര്യരേഖ നിര്‍ണയിക്കാന്‍ പുതിയ സമിതി
ന്യൂഡല്‍ഹി: കേന്ദ്ര ആസൂത്രണ കമ്മീഷനിലെ ദാരിദ്ര്യ മാനദണ്ഡ നിര്‍ണയ സമിതിയില്‍ അഴിച്ചുപണി. ബിപിഎല്‍ പരിധി നിര്‍ണയിക്കുന്ന സമിതിക്ക് എതിരെ വ്യാപക പ്രതിക്ഷേധം ഉയരുന്ന സാഹചര്യത്തിലാണിത്. രാജ്യത്തെ ദരിദ്രരുടെ എണ്ണം കുറഞ്ഞു എന്ന ആസൂത്രണ കമ്മീഷന്റെ കണ്‌ടെത്തലാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്.

2009-2010 കാലത്ത് എട്ടുശതമാനം പേര്‍ ദാരിദ്ര്യ രേഖയ്ക്ക് മുകളില്‍ എത്തി എന്നായിരുന്നു സമിതിയുടെ പ്രഖ്യാപനം. പ്രതിദിന വരുമാനം 28.65 രൂപയ്ക്ക് താഴെയുള്ളവരെ ഉള്‍പ്പെടുത്തിയാണ് കണക്ക് കൊണ്ടുവന്നത്. ഇതിനെതിരെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പുതിയ സമിതി കൊണ്ടുവരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക