Image

വിരമിക്കലിനെക്കുറിച്ച് സച്ചിന്‍ തീരുമാനിക്കട്ടെയെന്ന് ശ്രീകാന്ത്

Published on 22 March, 2012
വിരമിക്കലിനെക്കുറിച്ച് സച്ചിന്‍ തീരുമാനിക്കട്ടെയെന്ന് ശ്രീകാന്ത്
ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെ തീരുമാനിക്കട്ടെയെന്ന് ചീഫ് സെലക്ടര്‍ കൃഷ്ണമാചാരി ശ്രീകാന്ത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നൂറാം സെഞ്ചുറി തികച്ച സച്ചിനെ ശ്രീകാന്ത് അഭിനന്ദിച്ചു. സച്ചിന്റെ നൂറ് സെഞ്ചുറി നേട്ടം മറികടക്കുക അസാധ്യമെണെന്നും ശ്രീകാന്ത് പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം സമീപകാലത്ത് മോശം പ്രകടനം നടത്തുന്നതില്‍ ആശങ്കപ്പേടേണ്ട കാര്യമില്ല. ഇതേ ടീമാണ് നമുക്ക് ലോകകപ്പ് നേടിത്തന്നതെന്ന കാര്യം മറക്കരുതെന്നും ശ്രീകാന്ത് പറഞ്ഞു. വിരാട് കൊഹ്‌ലിയെ ഭാവിയിലെ ഇന്ത്യന്‍ ക്യാപ്റ്റനായി വിശേഷിപ്പിക്കാനാവുമോ എന്ന ചോദ്യത്തിന് അക്കാര്യത്തെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്നും കൊഹ്‌ലിയുടെ മികച്ച ഫോം ഇന്ത്യന്‍ ടീമിന് ഗുണകരമാണെന്നും ശ്രീകാന്ത് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക