Image

ചന്ദ്രപ്പന്‍ ആദര്‍ശത്തിന്റെ ആള്‍രൂപം: മുഖ്യമന്ത്രി

Published on 22 March, 2012
ചന്ദ്രപ്പന്‍ ആദര്‍ശത്തിന്റെ ആള്‍രൂപം: മുഖ്യമന്ത്രി
തിരുവനന്തപുരം: ലളിതമായ ജീവിതവും ഉന്നതമായ ചിന്തകളുമായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്റെ മുഖമുദ്രയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആദര്‍ശത്തിന്റെ ആള്‍രൂപമായിരുന്നു അദ്ദേഹം. കേരളസമൂഹത്തില്‍ ചന്ദ്രപ്പന് ഉന്നതമായ സ്ഥാനമാണുള്ളത്. സൗമ്യമായ പെരുമാറ്റവും സംസാരവുമായി എല്ലാവര്‍ക്കം പ്രിയങ്കരനായ പൊതുപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. എന്നാല്‍ നിലപാടുകളില്‍ അദ്ദേഹം കര്‍ക്കശക്കാരനായിരുന്നു. ഇടതുപക്ഷ ഐക്യത്തിനു വേണ്ടി നിലകൊണ്ടപ്പോഴും സ്വന്തം പാര്‍ട്ടിയെ ഉയരത്തില്‍ തന്നെ നിലനിര്‍ത്താന്‍ അദ്ദേഹം പ്രതിജ്ഞാബദ്ധനായിരുന്നെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക