Image

മായാവതി, ദേശ്മുഖ് , ജയ്റ്റ്‌ലി, ചിരഞ്ജീവി, രേണുക എന്നിവര്‍ രാജ്യസഭയിലേക്ക്

Published on 22 March, 2012
മായാവതി, ദേശ്മുഖ് , ജയ്റ്റ്‌ലി,  ചിരഞ്ജീവി, രേണുക എന്നിവര്‍ രാജ്യസഭയിലേക്ക്
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരായ വിലാസ് റാവു ദേശ്മുഖ് , മുകുള്‍ റോയി, രാജീവ് ശുക്ല, ബിഎസ്പി അധ്യക്ഷ മായാവതി, ബിജെപി നേതാവ് അരുണ്‍ ജയ്റ്റ്‌ലി എന്നിവര്‍ എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 15 സംസ്ഥാനങ്ങളില്‍ നിന്നുള്ള രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള പത്രികാ പിന്‍വലിക്കലിനുളള സമയമാണ് ഇന്ന് അവസാനിച്ചത് . 13 സംസ്ഥാനങ്ങളില്‍ നിന്നുളള സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഉത്തരാഖണ്ഡ് , ഝാര്‍ഖണ്ഡ് എന്നിവിടങ്ങില്‍ ഈ മാസം 30 ന് വോട്ടെടുപ്പ് നടക്കും.   

തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവി, എഐസിസി വക്താവ് രേണുകാ ചൗധരി എന്നിവര്‍ ആന്ധ്രാ പ്രദേശില്‍ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ടി. ദേവേന്ദര്‍ ഗൗഡ്, സി എം രമേശഷ് (തെലുങ്ക് ദേശം), പല്‍വി ഗോവര്‍ദ്ദന്‍ റെഡ്ഡി, റാപൊലു ആനന്ദ ഭാസ്‌കര്‍(കോണ്‍ഗ്രസ്) എന്നിവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് . 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക