Image

സിദ്ധരാമയ്യയെ വീഴ്ത്താന്‍ ബിജെപി പിന്തുണയുണ്ടെന്ന് ജനതാദള്‍ സെക്കുലര്‍ പ്രവര്‍ത്തകര്‍

Published on 27 April, 2018
 സിദ്ധരാമയ്യയെ വീഴ്ത്താന്‍ ബിജെപി പിന്തുണയുണ്ടെന്ന് ജനതാദള്‍ സെക്കുലര്‍ പ്രവര്‍ത്തകര്‍
കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പിന്തുണയുണ്ടെന്ന് വെളിപ്പെടുത്തി ജനതാദള്‍ സെക്കുലര്‍ പ്രവര്‍ത്തകര്‍. ബിജെപിയുടെ ടീം ബിയായി പ്രവര്‍ത്തിക്കുകയാണ് എച്ച്.ഡി ദേവ ഗൗഡയുടെ പാര്‍ട്ടിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തെ ശരിവയ്ക്കുന്നതാണ് ജനതാദള്‍ എസ് പ്രവര്‍ത്തകരുടെ വെളിപ്പെടുത്തല്‍. ബിജെപി തങ്ങളെ പരസ്യമായി പിന്തുണയ്ക്കുന്നുണ്ടെന്ന് ജനതാദള്‍ എസ് പ്രവര്‍ത്തകര്‍ എന്‍ഡിടിവിയോടു പറഞ്ഞു. നിരവധി ബിജെപി നേതാക്കള്‍ തങ്ങള്‍ക്ക് പരസ്യമായി പിന്തുണ നല്‍കിയിട്ടുണ്ട്. ഇത് രഹസ്യ ധാരണയല്ല, തുറന്ന പിന്തുണയാണെന്ന് ജെഡിഎസ് അംഗമായ ചന്ദ്ര ബീരിഹുണ്ടി പറഞ്ഞു. 

മൈസൂരുവിലെ ചാമുണ്ഡേശ്വരിയിലാണ് ജെഡിഎസിനു ബിജെപി പിന്തുണ നല്‍കുന്നത്. ചാമുണ്ഡേശ്വരിയില്‍നിന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മത്സരിക്കുന്നുണ്ട്. ചാമുണ്ഡേശ്വരിയില്‍ പരാജയപ്പെടാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബാഗല്‍കോട്ടയിലെ ബദാമിയിലും സിദ്ധരാമയ്യ മത്സരിക്കുന്നുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക