Image

നഴ്‌സുമാരുടെ ശമ്പള വര്‍ധനവിനെകുറിച്ചുള്ള വസ്തുതകള്‍

Published on 27 April, 2018
നഴ്‌സുമാരുടെ ശമ്പള വര്‍ധനവിനെകുറിച്ചുള്ള വസ്തുതകള്‍
കേരളത്തിലെ നഴ്സുമാരുടെ ശമ്പള വര്‍ധനവിനെ സംബന്ധിച്ച വസ്തുതകളെകുറിച്ച് സുഭാഷ് നാരായണന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

നഴ്സുമാരുടെ ശമ്പള വര്‍ദ്ധനവ് ചില വസ്തുതകള്‍

1.സുപ്രീം കോടതി ഉത്തരവല്ല ഇത് കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ വിജയമാണ്.

Trained Nurses Association vs Union Of India & Others on 29 January,2016 കേസില്‍ നഴ്‌സുമാരുടെ ശമ്പളം സര്‍ക്കാര്‍ നഴ്‌സുമാരുടേത് തുല്യം ആക്കണം എന്ന് ആവശ്യപെട്ടിരുന്നു എങ്കിലും കോടതി അത് അനുവദിച്ചില്ല.കേന്ദ്ര സര്‍ക്കാരിനോട് ഒരു കമ്മീഷന്‍ ഉണ്ടാക്കി അതിനെക്കുറിച്ച് പഠിച്ച് ഉചിതമായത് ചെയ്യു എന്നാണു കോടതി പറഞ്ഞത്. അതായത് കോടതി ഉത്തരവല്ല,ഒരു നിര്‍ദ്ദേശം.അത് നടപ്പാക്കിയത് നമ്മള്‍ മാത്രമാണ്.

2.മുന്‍പ് അതായാത് 2017 ജൂലൈയിലും ഇതുപോലെ വര്‍ദ്ധിപ്പിച്ചിരുന്നു??

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നേഴ്‌സുമാരുടെ സമരത്തെ തുടര്‍ന്ന് 2017 ജൂലൈയില്‍ മാനേജ്‌മെന്റും നേഴ്‌സുമാരുടെ സംഘടനകളും സര്‍ക്കാര്‍ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ അടിസ്ഥാന ശമ്പളം 20000രൂപ
എന്ന തീരുമാനം എടുത്തിരുന്നു.
മുഖ്യമന്ത്രിയുടെ അന്നത്തെ പോസ്റ്റില്‍ തന്നെ പറയുന്നുണ്ട് ' ജൂലൈ 20 നു യോഗം ചേര്‍ന്ന് മിനിമ വേജ് ബോര്‍ഡിനോട് ശുപാര്‍ശ സമര്‍പ്പിക്കും.മിനിമം വേജ് ബോര്‍ഡ് ഇത് സംബന്ധിച്ച് കരട് വിഞ്ജാപനം ഇറക്കും.തുടര്‍ന്ന് പബ്ലിക് ഹിയറിംഗ് . അത് കഴിഞ്ഞ് അന്തിമ വിഞ്ജാപനം പുറപ്പെടുവിക്കും. അതാണിപ്പോള്‍ സംഭവിച്ചത് . അതിനിടയില്‍ ഇത് തടയാന്‍ ആശുപത്രി ഉടമകള്‍ ഹൈക്കോടതിയില്‍ കേസിനു പോയി. അവിടെയും വിജയിച്ചതിനു ശേഷമാണു അന്തിമ വിഞ്ജാപനം ഇറക്കിയത്

അതായത് 2017 ല്‍ പിണറായി തീരുമാനിച്ച കാര്യം വിവിധ ഘട്ടങ്ങളും നിയമ നടപടികളും കടന്ന് ഇന്നലെ നിയമമായി.രണ്ടും ഒന്ന് തന്നെ

3.അന്ന് പറഞ്ഞതിനേക്കാള്‍ അല്‍പം വത്യാസം ഉണ്ടല്ലൊ ?

കരട് വിഞ്ജാപനം പുറപ്പെടുവിച്ച് പബ്ലിക് ഒപ്പീനിയനു വിട്ട് 40 ഓളം നിര്‍ദ്ദേശങ്ങള്‍ പൊതു ജനങ്ങളില്‍ നിന്ന് ഉണ്ടായി.എല്ലാം പരിഗണിച്ച് ആദ്യത്തെതില്‍ നിന്ന് ആനുകൂല്യത്തിന്റെ കാര്യത്തില്‍ ചെറിയ വത്യാസം വന്നിട്ടുണ്ട് .ഒരു ചര്‍ച്ചയില്‍ ഏകപക്ഷീയമായി തീരുമാനം വരില്ലല്ലൊ.എല്ലാ വശവും പരിഗണിച്ച്.ചില മാറ്റങ്ങളൊക്കെ വരുത്തും.അത്രേ ഇവിടെയും സംഭവിച്ചുള്ളൂ.

4, ഇങ്ങനെ ഒരു ഉത്തരവ് ഇറങ്ങിയാല്‍ ഇത്രയും ശമ്പളം കിട്ടും എന്ന് ഉറപ്പുണ്ടൊ?

ഒരു സ്റ്റേറ്റില്‍ ഒരു നിയമം ഉണ്ടെങ്കില്‍ അത് ലംഘിക്കുന്നവരും അവിടെ ഉണ്ടാകും.അത് എല്ലാ നാട്ടിലും നടക്കുന്ന കാര്യമാണ്.അപ്പോള്‍ ഭരണകൂടം എന്താണ് ചെയാറുള്ളത് അത് തന്നെ ഇവിടെയും ഉണ്ടാകും.നിയമമാക്കപ്പെട്ട കാര്യം അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്.

5 .ആശുപത്രി മാനേജ്മന്റ് കേസിനു പോകുമൊ?

കേസിനു പോയാലും വിജയിക്കാന്‍ സാധ്യത കുറവാണ്.കാരണം സുപ്രീം കോടതി നിര്‍ദേശിച്ച കമ്മറ്റിയുടെ ശുപാര്‍ശയോട് അടുത്ത് നില്‍ക്കുന്ന വര്‍ദ്ധനയാണിത്.അതുകൊണ്ട് തന്നെ കോടതി വിധി മാനേജ്മെന്റിന് എതിരാവാന്‍ കൂടുതല്‍ സാധ്യത ഉള്ളത് കൊണ്ട് അവര്‍ കേസിനു പോകാനുള്ള സാധ്യത ഇല്ല.

6.നമ്മുടെ നാട്ടില്‍ 2011 ല്‍ നഴ്‌സുമാരുടെ ശമ്പളം 3000രൂപ മുതല്‍ 6000 വരെ ആയിരുന്നു .7 വര്‍ഷങ്ങള്‍ക്ക് കൊണ്ട് കുറഞ്ഞത് 20000 രൂപ വരെ ആയി.സംഘടിത ശക്തികൊണ്ടും അവരെ പരിഗണിക്കുന്ന ഒരു ഭരണകൂടം ഉള്ളതുംകൊണ്ട് മാത്രമാണു ഇങ്ങനെ ഒരു വിജയം ഉണ്ടായത്

ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് കുമാരി സി കെ ജാനു നടത്തിയ നില്‍പ്പ് സമരം ഉമ്മന്‍ ചാണ്ടി അവസാനിപ്പിച്ചത്ത് എങ്ങനെ ആയിരുന്നു.അന്നത്തെ ഏതെങ്കിലും പ്രഖ്യാപനങ്ങള്‍ നടപ്പായൊ ??
പെംബിളൈ ഒരുമൈ സമരവും തിരുവനന്തപുരത്ത് ചര്‍ച്ച നടത്തി ഉമ്മന്‍ ചാണ്ടിയുടെ കൈക്ക് മുത്തവും കൊടുത്ത് ' വിജയിച്ച് ' പിരിഞ്ഞതല്ലെ.എന്നിട്ട് എന്തായ് ?

കേരളത്തില്‍ നഴ്‌സുമാര്‍ കൂടുതല്‍ അതുകൊണ്ട് മറ്റുള്ള സംസ്ഥാനങ്ങളുടെ കാര്യം ചോദിക്കേണ്ട കാര്യമല്ല എന്ന രീതിയില്‍ വിടി ബല്‍റാം അടക്കമുള്ള ചിലര്‍ പറയുന്നുണ്ട്

കേരളത്തില്‍ നഴ്‌സുമാരുടെ എണ്ണമേ കൂടുതല്‍ ഉള്ളു.സ്വകാര്യ ആശുപത്രികള്‍ ഇന്ത്യ മുഴുവന്‍ ഉണ്ട്.അവിടെയൊക്കെ ജോലി ചെയ്യുന്നത് നഴ്‌സുമാര്‍ തന്നെ ആണ്.അവിടത്തെ സ്റ്റാഫിനു എന്തുകൊണ്ട് സുപ്രീം കോടതി നിര്‍ദ്ദേശിച്ച കമ്മീഷന്‍ തീരുമാനപ്രകാരം ശമ്പളം കൊടുക്കുന്നില്ല??
സമിതി കേന്ദ്രത്തിനാണ് റിപ്പോര്‍ട്ട് കൊടുത്തത്.കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിരുന്നെങ്കില്‍ ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനത്തിനു ബാധകമാകുമായിരുന്നു എന്തുകൊണ്ട് കേന്ദ്രം അത് ചെയ്യുന്നില്ല ?

അതുകൊണ്ടാണ് പറയുന്നത് സമരം മാത്രം കൊണ്ട് നേട്ടം ഉണ്ടാവില്ല അവരെ കേള്‍ക്കാന്‍ ഒരു ഭരണകൂടം കൂടി വേണം. ഇവിടെയാണു ഇടതുപക്ഷ സര്‍ക്കാര്‍ വ്യത്യസ്ഥമാകുന്നത്.

അതെ കേരളം മാതൃക തന്നെയാ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക