Image

'ബിജെപി ഭരിക്കുന്ന ഇന്ത്യയില്‍ രാഹുലിന്റെ ജീവന്‍ സുരക്ഷിതമോ..: വിടി ബല്‍റാം

Published on 27 April, 2018
'ബിജെപി ഭരിക്കുന്ന ഇന്ത്യയില്‍ രാഹുലിന്റെ ജീവന്‍ സുരക്ഷിതമോ..: വിടി ബല്‍റാം


കോണ്‍ഗ്രസ്‌ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജീവന്‍ സുരക്ഷിതമാണോയെന്ന്‌ ചോദിച്ച്‌ വിടി ബല്‍റാം എംഎല്‍എ. രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ഡല്‍ഹിയില്‍നിന്ന്‌ കര്‍ണാടകയിലേക്കു പോയ വിമാനത്തില്‍ സാങ്കേതിക തകരാര്‍ സംഭവിച്ചതിന്‌ കാരണക്കാര്‍ രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ആണെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു എന്ന ധ്വനിയുണര്‍ത്തുന്നതാണ്‌ ബല്‍റാമിന്റെ പ്രതികരണം.

ദി നേഷന്‍ വാണ്‍ട്‌സ്‌ ടു നോ എന്ന അര്‍ണാബ്‌ ചോദ്യമെറിഞ്ഞാണ്‌ ബല്‍റാം ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിലൂടെ പ്രതികരണം നടത്തിയത്‌. ബിജെപി ഭരിക്കുന്ന ഇന്ത്യയില്‍ രാഹുല്‍ഗാന്ധിയുടെ ജീവന്‍ സുരക്ഷിതമാണോയെന്ന്‌ രാജ്യത്തിനറിയണമെന്ന്‌ ബല്‍റാം പറയുന്നു.

The Nation Wants to Know:
Is Rahul Gandhi's life safe & protected in BJP ruled India?

തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ഡല്‍ഹിയില്‍ നിന്നും കര്‍ണാടകയിലേക്കു പോയ വിമാനത്തില്‍ രാവിലെ 10.45 ഓടെയാണ്‌ തകരാര്‍ കണ്ടത്‌.
പലതവണ കറങ്ങിയ വിമാനം ഒരു വേള ഇടത്തേക്കു വല്ലാതെ ഉലഞ്ഞതായും പിന്നീട്‌ താഴേക്കു ചരിഞ്ഞതായും ഡയറക്ടര്‍ ജനറല്‍ ഓഫ്‌ സിവില്‍ എവിയേഷനു (ഡിജിസിഎ) നല്‍കിയ പരാതിയില്‍ കോണ്‍ഗ്രസ്‌ വ്യക്തമാക്കി. 'വിടിഎവിഎച്ച്‌' കോഡിലെ ചാര്‍ട്ടേര്‍ഡ്‌ വിമാനം ഹൂബ്ലി വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ റണ്‍വേയില്‍ തെന്നിയതായും റിപ്പോര്‍ട്ടുണ്ട്‌.

വിമാനത്തില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം സഞ്ചരിച്ച കൈലാഷ്‌ വിദ്യാര്‍ഥി തകരാര്‍ സംബന്ധിച്ചു കര്‍ണാടക ഡിജിപിക്കു പരാതി നല്‍കിയിട്ടുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക