Image

പരിയാരം മെഡിക്കല്‍ കോളേജ് ഇനി സര്‍ക്കാര്‍ ഉടമസ്ഥതയില്‍; ഭരണസമിതി ചുമതലയേറ്റു

Published on 27 April, 2018
പരിയാരം മെഡിക്കല്‍ കോളേജ് ഇനി സര്‍ക്കാര്‍ ഉടമസ്ഥതയില്‍; ഭരണസമിതി ചുമതലയേറ്റു
പരിയാരം മെഡിക്കല്‍ കോളേജ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു. മെഡിക്കല്‍ കോളേജ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഏറ്റെടുക്കല്‍ പ്രഖ്യാപനം നടത്തി. മൂന്നംഗ താല്‍ക്കാലിക ഭരണ സമിതിയും ചുമതലയേറ്റു.
വടക്കേ മലബാറിലെ ജനങ്ങളുടെ ചിരകാല അഭിലാഷമാണ് യാദാര്‍ഥ്യമായത്. മൂന്നംഗ ഭരണ സമിതി ചുമതല ഏറ്റെടുത്തോടെ പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഉടമസ്ഥതയിലായി. കല്യാശ്ശേരി എം എല്‍എ ടിവി രാജേഷിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചര്‍ ഏറ്റെടുക്കല്‍ പ്രഖ്യാപനം നടത്തി.
സൊസൈറ്റിക്ക് കീഴില്‍ സര്‍ക്കാര്‍ നിയന്ത്രിക്കുന്ന സ്വയം ഭരണ സ്ഥാപനമായാണ് മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുകയെന്ന് കെകെ ശൈലജ ടീച്ചര്‍ പറഞ്ഞു.

ഹഡ്‌കോയ്ക്കുള്ള കട ബാധ്യത സര്‍ക്കാര്‍ തവണകളായി കൊടുത്തു തീര്‍ക്കുമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ ഭരണ സമിതി മെഡിക്കല്‍ കോളേജിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഭരണ ചുമതല ഏറ്റെടുത്തു.

കണ്ണൂര്‍ ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദ് അലി,കോഴിക്കോട് മെഡിക്കല്‍ കോളേജ് റിട്ടയേര്‍ഡ് പ്രിസിപ്പല്‍ ഡോ സി രവീന്ദ്രന്‍,ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ വൈസ് ചെയര്‍ മാന്‍ ഡോ വി ജി പ്രദീപ് എന്നിവര്‍ ഉള്‍പ്പെട്ടതാണ് ഭരണ സമിതി.മെഡിക്കല്‍ കോളേജ് ഏറ്റെടുക്കല്‍ ഏറ്റെടുക്കല്‍ ചടങ്ങില്‍ കാസറഗോഡ് എം പി പി കരുണാകരന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക