Image

കൊച്ചി മെട്രോയ്‌ക്ക്‌ രണ്ടാഴ്‌ചയ്‌ക്കകം അനുമതി ലഭിക്കും: എം.ഡി ടോം ജോസ്‌

Published on 22 March, 2012
കൊച്ചി മെട്രോയ്‌ക്ക്‌ രണ്ടാഴ്‌ചയ്‌ക്കകം അനുമതി ലഭിക്കും: എം.ഡി ടോം ജോസ്‌
കൊച്ചി: കൊച്ചി മെട്രോക്ക്‌ രണ്ടാഴ്‌ചയ്‌ക്കകം അനുമതി ലഭിക്കുമെന്ന്‌ കൊച്ചി മെട്രോ റെയില്‍ എം.ഡി ടോം ജോസ്‌ വ്യക്തമാക്കി. മെട്രോയ്‌ക്ക്‌ പൊതുനിക്ഷേപക ബോര്‍ഡ്‌ യോഗം അംഗീകാരം നല്‍കി. ഇതോടെ പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്‌ കൂടുതല്‍ അടുക്കുകയാണെന്നും ഇനി കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം കൂടി കിട്ടിയാല്‍ മതിയെന്നും ടോം ജോസ്‌ വ്യക്തമാക്കി.

5181 കോടിയാണ്‌ പദ്ധതിയുടെ പ്രതീക്ഷിത ചെലവ്‌. ഇതില്‍ 15ശതമാനം വീതം കേന്ദ്രവും കേരളവും വഹിക്കും. ബാക്കി തുക വായ്‌പയിലൂടെ കണ്ടെത്തും. വായ്‌പ സംബന്ധിച്ച്‌ ജപ്പാന്‍ ഇന്‍റര്‍ നാഷനല്‍ ക്രെഡിറ്റ്‌ ഏജന്‍സിയുമായി കൊച്ചി മെട്രോ അധികൃതര്‍ ധാരണയിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈ മാതൃകയിലാകും പദ്ധതി നടപ്പാക്കുയെന്നും ടോം ജോസ്‌ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക