Image

ഇമെയില്‍ വിവാദം: ഹോമിയോ ഡോക്‌ടറെ പ്രതിചേര്‍ത്തു

Published on 22 March, 2012
ഇമെയില്‍ വിവാദം: ഹോമിയോ ഡോക്‌ടറെ പ്രതിചേര്‍ത്തു
തിരുവനന്തപുരം: ഇ-മെയില്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ഹോമിയോ ഡോക്‌ടറെ പ്രതിചേര്‍ത്ത്‌ കോടതിക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കി. തിരുവനന്തപുരം ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. ദത്തഗറിനെയാണ്‌ ക്രൈംബ്രാഞ്ച്‌ രണ്‌ാം പ്രതിയാക്കിയത്‌.

കേസിലെ പ്രധാന പ്രതിയും ഹൈടെക്‌ സെല്ലിലെ എസ്‌ഐയുമായിരുന്ന ബിജു സലീമിന്‌ ഇയാള്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ്‌ നല്‍കിയതായി ക്രൈംബ്രാഞ്ച്‌ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ ഡോക്‌ടറെ പ്രതി ചേര്‍ത്തത്‌. രോഗങ്ങളൊന്നുമില്ലാഞ്ഞിട്ടും ,സംഭവം വിവാദമായതിനെ തുടര്‍ന്ന്‌ ബിജു സലീമിന്‌ ലീവില്‍ പ്രവേശിക്കാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയെന്നതാണ്‌ ഇയാള്‍ക്കെതിരായ ആരോപണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക