Image

നഴ്‌സിംഗ്‌ മേഖലയെക്കുറിച്ചുള്ള വിദഗ്‌ധ സമിതി റിപ്പോര്‍ട്ട്‌ മെയ്‌ ഒന്നിന്‌ സമര്‍പ്പിക്കും

Published on 22 March, 2012
നഴ്‌സിംഗ്‌ മേഖലയെക്കുറിച്ചുള്ള വിദഗ്‌ധ സമിതി റിപ്പോര്‍ട്ട്‌ മെയ്‌ ഒന്നിന്‌ സമര്‍പ്പിക്കും
കാസര്‍കോട്‌: നഴ്‌സിംഗ്‌ മേഖലയെക്കുറിച്ചുള്ള പഠനം നടത്തിയ വിദഗ്‌ധ സമിതി റിപ്പോര്‍ട്ട്‌ മെയ്‌ ഒന്നിന്‌ സമര്‍പ്പിക്കും. തെളിവെടുപ്പ്‌ പൂര്‍ത്തിയാക്കിയ പത്തു ജില്ലകളിലും സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ അവസ്ഥ വളരെ ശോചനീയമാണെന്ന്‌ സമിതി അധ്യക്ഷന്‍ ഡോ.ബലരാമന്‍ പറഞ്ഞു. സമിതി റിപ്പോര്‍ട്ടില്‍ നഴ്‌സുമാരെ ചൂഷണം ചെയ്യുന്ന ആശുപത്രികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുവാന്‍ ശിപാര്‍ശ ചെയ്യും.

മിനിമം ശമ്പളം സംബന്ധിച്ച ഉത്തരവ്‌ ഇറങ്ങിയെങ്കിലും ചില ആശുപത്രികളില്‍ മാത്രമാണ്‌ ഇപ്പോള്‍ ഇതു നല്‍കുന്നത്‌..മനുഷ്യത്വരഹിതമായാണു പല ആശുപത്രി മാനേജ്‌മെന്റുകളും നഴ്‌സുമാരോടു പെരുമാറുന്നത്‌.
.തൊഴില്‍വകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്നു മിനിമം ശമ്പളം നല്‍കേണ്ടിവന്നതോടെ പലയിടത്തും ഈ തുക പല വിധത്തിലായി രോഗികളില്‍ നിന്ന്‌ ഈടാക്കുകയാണെന്നും സമിതി കണ്ടെത്തി. പല സ്വാകാര്യ ആശുപത്രികളിലും നഴ്‌സുമാരെ പതിനെട്ടും ഇരുപതും മണിക്കൂര്‍ ജോലി ചെയ്യിക്കുന്നതായും സമിതി കണ്ടെത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക