Image

ഈസ്റ്റ്‌ഹാമില്‍ വിശുദ്ധ വാര ശുശ്രുക്ഷകള്‍

അപ്പച്ചന്‍ കണ്ണന്‍ചിറ Published on 22 March, 2012
ഈസ്റ്റ്‌ഹാമില്‍ വിശുദ്ധ വാര ശുശ്രുക്ഷകള്‍
ഈസ്റ്റ്‌ഹാം: ഈസ്റ്റ്‌ഹാമിലെ സെന്റ്‌ മൈക്കിള്‌സ്‌ ദേവാലയം കേന്ദ്രീകരിച്ചു വിശുദ്ധ വാര ശുശ്രുക്ഷകള്‍ നടത്തപ്പെടുന്നു. ബ്രെന്‍റ്‌ വുഡ്‌ രൂപതയിലെ സീറോ മലബാര്‍ ചാപ്ലിന്‍ ഫാ ഇന്നസെന്റ്‌ പുത്തന്‍തറയില്‍ വിസി കാര്‍മ്മികത്വം വഹിക്കും.

ഏപ്രില്‍ 1 നു ഓശാന ഞായറാഴ്‌ച ശുശ്രുക്ഷകള്‍ ഉച്ചക്ക്‌ ഒരു മണിക്ക്‌ ആരംഭിക്കും.

ഏപ്രില്‍ 5 നു പെശഹാ വ്യാഴാഴ്‌ച വൈകുന്നേരം 5 :00 മണിക്കും

ഏപ്രില്‍ 6 നു ദു:ഖ വെള്ളിയാഴ്‌ച രാവിലെ 11 :30 നും

ഏപ്രില്‍ 8 നു ഉയിര്‍പ്പ്‌ ഞായറാഴ്‌ച ഉച്ചക്ക്‌ 2 :00 മണിക്കും വിശുദ്ധ വാര ശുശ്രുക്ഷകള്‍ ആരംഭിക്കും.

ലോക രക്ഷക്ക്‌ വേണ്ടി യാഗ ബലിയായി മാറിയ ദൈവപുത്രന്റെ സമക്ഷം മാനസ്സികമായും , ആല്‌മ്മീയമായും ഒരുങ്ങി നമ്മെ പൂര്‍ണ്ണമായി സമര്‍പ്പിക്കുവാനും മരണത്തെ കീഴടക്കിയ യേശുവില്‍ പ്രത്യാശ അര്‍പ്പിക്കുവാനും അങ്ങിനെ ജീവിതം അനുഗ്രഹ പൂരിതമാവുവാനും വിശുദ്ധ വാര ശുശ്രുക്ഷകളില്‍ ഭയഭക്തി പുരസ്സരം പങ്കു ചേരുവാന്‍ ഇന്നസെന്റ്‌ അച്ചന്‍ ഏവരെയും സ്‌നേഹ പൂര്‍വ്വം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌

ഫാ ഇന്നസെന്റ്‌ പുത്തന്‍തറയില്‍ : 07400847090
ജീസണ്‍ കടവി 07723744508
ബോബി തോമസ്‌ 07988793146

പള്ളിയുടെ വിലാസം

St . Michaels RC Church , 21 Tilbury Road ., Eastham - E6 6ED
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക